Sunday, July 3, 2011

ഋതുഭേദങ്ങള്‍















ര്‍മ്മയുടെ ആദ്യ പാഠങ്ങള്‍ ചികഞ്ഞെടുക്കുവാന്‍ കഴിയുന്ന കൊച്ചു
പ്രായത്തില്‍ അടുത്ത ബന്ധുവിന്‍റെ  ചേതനയറ്റ ശരീരം ഇടുങ്ങിയ മുറിയിലെ
പരുത്ത മരക്കട്ടിലില്‍ കിടക്കുന്ന രംഗം മനസ്സില്‍ ‍തെളിഞ്ഞു വരുന്നുണ്ട്.
ബാല്യകാലത്തെ കളിക്കൂട്ടുകാരന്‍ ബാബു രക്താര്‍ബുദം ബാധിച്ചു
പത്തായത്തിനു മുകളില്‍ പുതച്ചുമൂടി ചുരുണ്ട് കിടന്നത് ഇന്നും തീ
പിടിക്കുന്ന ഓര്‍മ്മ. പറമ്പിന്‍റെ  തെക്ക് പടിഞ്ഞാറേ മൂലയില്‍ അവനെ മറച്ച
മണ്‍കൂന ഇപ്പോഴും മനസ്സില്‍ നനഞ്ഞു തന്നെ നില്‍ക്കുന്നു.

ജീവിതത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ പിന്‍വാങ്ങി കടന്നു പോയ
എത്ര സഹോദരങ്ങള്‍...ബന്ധുക്കള്‍...അയല്‍പക്കത്തെ നല്ല മനുഷ്യര്‍... മനസ്സില്‍
അടുപ്പിച്ചു ചേര്‍ത്തു വെച്ചവര്‍...ബാല്യങ്ങള്‍...ഗുരുനാഥര്‍...
മനസ്സു മുഴുവന്‍ നമുക്ക് തന്ന് ശരീരവുമായി പോയ മാതാക്കള്‍...
ഇടഞ്ഞും കലഹിച്ചും ചിരിച്ചും കരഞ്ഞും ജീവിതത്തോടു പൊ രുതിയവര്‍...

ഓരോ ദിനവും ഈ പട്ടികയില്‍ കാലം പുതിയ പേരുകള്‍ എഴുതി ചേര്‍ക്കുന്നു.
ഒരു നിശ്വാസമോ സഹതാപം കലര്‍ന്ന വാക്കോ പകരം നല്‍കി
വിസ്മൃതരാകുന്ന വെറും  നിസ്സംഗത മാത്രം നമ്മില്‍ മുളക്കുന്നു.  

നമുക്കുള്ള കോളവും തയ്യാറാണ്...സൂര്യന്‍ വീണ്ടുമുദിക്കും, അസ്തമിക്കും...
മഴയും മഞ്ഞും ഋതുഭേദങ്ങളും വീണ്ടും അരങ്ങാടും...
തലമുറകള്‍ പുതു ഗാഥകള്‍ രചിക്കും .
ചെയ്ത കര്‍മ്മങ്ങളുടെ ഭാണ്ഡവും തൂക്കി നാം വിദൂരതയില്‍ എവിടെയോ മറയും! 

18 comments:

  1. ഇന്നും വേണ്ടപ്പെട്ട ഒരാള്‍ പോയി...
    അപ്പോള്‍ കുറിച്ചത്...

    ReplyDelete
  2. ഇന്നു ഞാന്‍
    നാളെ നീ...

    (വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ നല്ലത് വിലാപഭവനത്തില്‍ പോകുന്നതാണെന്ന് ബൈബിള്‍ പറയുന്നു. അവിടെവച്ച് നമ്മുടെ ക്ഷണഭംഗുരാവസ്ഥയെപ്പറ്റി ഒന്നോര്‍ക്കാന്‍ കഴിയുമല്ലോ )

    ReplyDelete
  3. "ഒരു കാലമീമണ്ണും ഞാനും തമ്മിലലിഞ്ഞു ചേരും ഒന്നായ്‌..."

    ReplyDelete
  4. AHAMADKUTTY MADANIJuly 4, 2011 at 10:44 AM

    والعصر إن الإنسان لفى خسر الا الذين آمنو وعملوا الصالحات و تواصو بالحق وتواصو بالصبر
    കാലം തന്നെ സത്യം മനുഷ്യന്‍ നഷ്ട്ടത്തില്‍ തന്നെയാണ്.വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യവും ക്ഷമയും അന്നിയോന്യം ഉപദേശിക്കുകയും ചെയ്തുവരൊഴികെ.

    ReplyDelete
  5. ആരും ഇവിടെ സ്ഥിര താമസക്കാരന്‍ ആല്ല
    എന്തൊക്കെ വെട്ടിപിടിചാലും അതും അവനുള്ളതല്ല

    ReplyDelete
  6. ഞാനും നീയുമൊരുനാള്‍.. ആകാശം മേല്‍ക്കൂരയായ വാടക വീടൊഴിയും തീര്‍ച്ച. വാഗ്ദത്ത ഭൂമിയിലെക്കൊരു നാള്‍ ഒരു നവവധുവിനെന്ന പോല്‍ ഞാനും. ആ പ്രതീക്ഷയൊന്നു മാത്രമാണ് പിന്നെയും പിന്നെയും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.! സമീപസ്ഥനാം വിശ്വസ്തന്‍റെ സാനിധ്യമോര്‍മ്മിപ്പിച്ച കൂട്ടുകാരാ നിനക്കൊരായിരം നന്മകള്‍.

    ReplyDelete
  7. ഇക്ക മനസ്സില്‍ കുറിച്ചിട്ട ചിന്ത. എവിടെയോ ഒരു വെളുത്ത തുണി എനിക്കായ് കാത്തിരിക്കുന്നു...

    ReplyDelete
  8. ഓരോ മരണവും നമ്മെ ദുഖിപ്പിക്കുന്നു..ചിന്തിപ്പിക്കുന്നു.
    മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു സമം

    ReplyDelete
  9. അതെ ഓരോ മാത്രയും മരിച്ചു കൊണ്ടിരിക്കയാണ്.അവക്ക് ജീവന്‍ നല്‍കലാണ് മരണത്തിനു മുമ്പുള്ള നമ്മുടെ ധര്‍മ്മം .മരണം വളരെ വളരെ വിദൂരമെന്നാണ് ഞാനടക്കം ചിന്തിക്കുന്നന്നത്-അത് നമുക്കേറെ അരികില്‍ ഉണ്ടായിട്ടും!

    ReplyDelete
  10. പ്രപഞ്ച സത്യം. കൂടെ കൂടെ ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ നാം വളരെ പെട്ടെന്ന് മറക്കുകയും ചെയ്യുന്നു.

    ReplyDelete
  11. മരണം വാതില്‍ക്കലൊരു നാള്‍...

    ReplyDelete
  12. അത് അനിവാര്യം തന്നെ. പക്ഷെ ഈ ഓര്‍മ്മകള്‍ ഒരു സെന്റ്‌ ഭൂമിയുടെ കാര്യം വരുമ്പോള്‍ ക്ഷണം വിസ്മരിച്ചു അയല്‍ക്കാരന് നേരെ സഹോദരന് നേരെ കത്തിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് നമ്മള്‍ നിപതിച്ചു പോവുന്നത് ഏതു പ്രചോദനത്തിലാണ്?

    ReplyDelete
  13. നമുക്കുള്ള കോളവും തയ്യാറാണ്...സൂര്യന്‍ വീണ്ടുമുദിക്കും, അസ്തമിക്കും...
    മഴയും മഞ്ഞും ഋതുഭേദങ്ങളും വീണ്ടും അരങ്ങാടും...
    തലമുറകള്‍ പുതു ഗാഥകള്‍ രചിക്കും .
    ചെയ്ത കര്‍മ്മങ്ങളുടെ ഭാണ്ഡവും തൂക്കി നാം വിദൂരതയില്‍ എവിടെയോ മറയും! ..
    മനാഫ്‌ ക്കാ ഒരു പാട് ചിന്തകള്‍ക്ക് വക നല്‍കി ഈ വരികള്‍

    ReplyDelete
  14. സൂര്യന്‍ വീണ്ടുമുദിക്കും, അസ്തമിക്കും,നമുക്കുള്ള കോളവും തയ്യാറാണ്.

    ReplyDelete
  15. ജനിച്ചാൽ മരണം നിർബർന്ധമല്ലെ...!

    ReplyDelete
  16. ഒരു പാകപ്പെടുത്തല്‍ എപ്പോഴും നല്ലത് തന്നെ!

    ReplyDelete