വ്രതം
ജഹന്നമില്* നിന്നൊരു പരിച
റയ്യാന്‍* തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്മനസ്സില് അള്ളിയ
കറ തേച്ചു കളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്
ആത്മ വിചാരപ്പെടാം, നമുക്ക്
സ്വയം വിമര്‍ശകരാവാം തെറ്റിന്റെ വക്കുകള്‍ വിട്ട്
നന്മയുടെ തീരമണയാം
ജഡികമോഹങ്ങള്‍ക്കു വിട നല്കി
പുതു തീര്‍ത്ഥയാത്ര തുടങ്ങാം
നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്
നിത്യശാന്തിയുടെ കവാടം തിരയാം
ദുരാഗ്രഹങ്ങളുടെ ഇരുണ്ട
തടവറയില്‍ നിന്ന് മാറി
ബോധത്തിന്റെ അരികു പറ്റാം
കൈകളുയര്‍ത്തിക്കരഞ്ഞ്
ഖല്ബിനെ-ക്കഴുകാം
തൌബ കൊണ്ട് മിനുക്കി
ഉള്ളം സ്ഫടിക തുല്യമാക്കാം
ഞെരുങ്ങുന്ന സാധുവിന്
കരുണയുടെ നനവു പകരാം വിചാരം തുറന്നു വെച്ച്
വികാരങ്ങളെ- യൊതുക്കാം
രാപ്പകലുകളില്‍ നിറഞ്ഞു നില്ക്കുന്ന
നന്മയുടെ നാമ്പുകള്‍ കൊയ്തെടുക്കാം
വ്രതം
ജഹന്നമില് നിന്നൊരു പരിച
റയ്യാന്‍ തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്മനസ്സില് അള്ളിയ
കറ തേച്ചുകളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്
-------------------------------
ജഹന്നം*- നരകം
റയ്യാന്‍*- നോമ്പുകാര്‍ക്കുള്ള സ്വര്‍ഗ്ഗ കവാടം
-------------------------------
റമളാന്‍ നല്കുന്ന കരുത്തു കൊണ്ട്
ReplyDeleteതിന്മയുടെ തുരുത്തുകളില്‍ നിന്ന്
നന്മയുടെ തീരത്തേക്കുള്ള പലായനം ചെയ്യാം
Dear Manaf,
ReplyDeleteRamadan kareem
>>>ജഹന്നമില് നിന്നൊരു പരിച
ReplyDeleteറയ്യാന്‍ തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്<<<
അര്‍ത്ഥ സമ്പുഷ്ഠമായ കവിത മനാഫ് ഭായ്...
ReplyDeleteഒപ്പം റമസാന്‍ ആശംസകളും!
ആത്മ വിചാരപ്പെടാം, നമുക്ക്
ReplyDeleteസ്വയം വിമര്‍ശകരാവാം
തെറ്റിന്റെ വക്കുകള്‍ വിട്ട്
നന്മയുടെ തീരമണയാം
ജഡികമോഹങ്ങള്‍ക്കു വിട നല്കി
പുതു തീര്‍ത്ഥയാത്ര തുടങ്ങാം
നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്
നിത്യശാന്തിയുടെ കവാടം തിരയാം
ദുരാഗ്രഹങ്ങളുടെ ഇരുണ്ട
തടവറയില്‍ നിന്ന് മാറി
ബോധത്തിന്റെ അരികു പറ്റാം
കൈകളുയര്‍ത്തിക്കരഞ്ഞ്
ഖല്ബിനെ-ക്കഴുകാം
തൌബ കൊണ്ട് മിനുക്കി
ഉള്ളം സ്ഫടിക തുല്യമാക്കാം
അര്‍ത്ഥ സമ്പുഷ്ഠമായ കവിത
രാമദാനിന്റെ ഐശ്വര്യം മുഴുവന്‍ തുടിക്കുന്ന വരികള്‍.. മനാഫ്ക്ക റമദാന് മുബാറക്..
ReplyDeleteസ്വയം ശുദ്ധീകരിക്കാനും സംസ്കരിക്കാനുമുള്ള വരാന്‍ പോകുന്ന അസുലഭ നിമിഷങ്ങളെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ സര്വ്വേശ്വരന് നമ്മെ അനുഗ്രഹിക്കട്ടെ.. (ആമീന്‍)
ReplyDelete"വ്രതം
ReplyDeleteജഹന്നമില് നിന്നൊരു പരിച
റയ്യാന്‍ തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്
മനസ്സില്‍ അള്ളിയ
കറ തേച്ചുകളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന് ".......
പുതു തീര്‍ത്ഥയാത്ര തുടങ്ങാം ...
ReplyDeleteആശംസകൾ..
insha allah
ReplyDeleteramadan mubarak
ആത്മ സംസ്കരണത്തിന് ഊര്‍ജ്ജം പകരുന്ന, സന്മാര്ഗ്ഗചിന്തയുടെ വിളിച്ചം പൊഴിക്കുന്ന വരികള്‍.
ReplyDeleteറമദാനെ കുറിച്ചുള്ള കവിത ഇഷ്ടപ്പെട്ടു.പുണ്യങ്ങളുടെ ഈ പൂക്കാലത്തെ ഓരോ മാത്രകളും വിശുദ്ധമാക്കപ്പെടണം,തൌബയുടെ കണ്ണീര് ധാരകളില്‍...
ReplyDeleteകവിക്ക് ആശംസകള്‍ !!
റമദാന്റെ പ്രാധാന്യം വരികളില്‍ നിറഞ്ഞിരിക്കുന്നു.
ReplyDeleteറമദാന് ആശംസകള്‍.
രാപ്പകലുകളില്‍ നിറഞ്ഞു നില്ക്കുന്ന
ReplyDeleteനന്മയുടെ നാമ്പുകള്‍
കൊയ്തെടുക്കാം
--------------
റമദാന് വ്രതം പാപങ്ങളെ കഴുകിക്കളഞ്ഞു ആത്മ വിശുദ്ധി നല്കട്ടെ. പ്രാര്‍ഥനയോടെ.
ഈ ഒരു മാസം എല്ലാ പാപങ്ങളും കഴുകി കളയാം
ReplyDeleteറമദാന് കരീം
appreciate the purity & calmness of fasting people
ReplyDelete"...നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്
ReplyDeleteനിത്യശാന്തിയുടെ കവാടം തിരയാം
ദുരാഗ്രഹങ്ങളുടെ ഇരുണ്ട
തടവറയില്‍ നിന്ന് മാറി
ബോധത്തിന്റെ അരികു പറ്റാം..."
ആത്മാവില്‍ തൊടുന്ന വരികള്‍ .
ReplyDelete"വ്രതം
ReplyDeleteജഹന്നമില് നിന്നൊരു പരിച
റയ്യാന്‍ തുറക്കുന്ന താക്കോല്‍"
നമുക്കെല്ലാം ഇതൊരു ഉറപ്പുള്ള പരിചയും സ്വർഗ്ഗത്തിലേക്കുള്ള താക്കോലുമായിത്തീരട്ടെ...
എല്ലാ ആശംസകളൂ
റമദാനിന്റെ ആത്മീയാനുഭൂതി പകര്‍ന്നു തരുന്ന നല്ലൊരു കവിത.
ReplyDelete