Wednesday, January 19, 2011

ഒരു കുന്തന്‍ ഭടവുമായി കടന്നുവരുന്നു!










രംഗം ഒന്ന്:
അരങ്ങേറാന്‍ പോകുന്ന നാടകങ്ങളുടെ പേരുകള്‍  ക്ലാസ്സ്‌മുറികളിലെ
മുക്കാലി ബോര്‍ഡുകളില്‍ പല വര്‍ണ്ണങ്ങളിലുള്ള ചോക്കുകള്‍
കൊണ്ട് വളച്ചും ചരിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. കിടിലന്‍
ഡയലോഗുകള്‍ അങ്ങുമിങ്ങും ഉയര്‍ന്നു കേള്‍ക്കുന്നു.
ഗനാലാപനത്തിന്‍റെയും കൈകൊട്ടി ക്കളിയുടെയുമൊക്കെ
ശബ്ദങ്ങളുമുണ്ട്. എങ്ങും പരിശീലനത്തിന്‍റെ മുട്ടും വിളിയും.
അച്ചടക്കത്തിന്‍റെ മൊത്തകുത്തക ഏറ്റെടുത്ത്‌ വരാന്തയിലൂടെ
ലാത്തുകയാണ്. ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
VIII B ക്ലാസ് അവതരിപ്പിക്കുന്നു.... "ദുര്‍ഗമട പാന്താവുകള്‍".
എന്‍റെ കണ്ണു തള്ളി.ഒരു നിമിഷം അന്ധാളിച്ചു പോയി. പിന്നെ ബോധം
വീണ്ടെടുത്തു. എന്നിലെ കലാകാരന്‍ സടകുടഞ്ഞു. അധ്യാപക
രക്തം തിളച്ചു.നാടകാചാര്യന്‍ എന്ന് തോന്നിക്കുന്ന ഗ്രൂപിലെ
അല്പം മുതിര്‍ന്ന ഒരു വിദ്യാര്‍ഥിയെ അടുത്തു വിളിച്ചു.
"എന്താ നാടകത്തിന്‍റെ പ്രമേയം"?
"അത്...സ്വാതന്ത്ര സമര കാലത്ത് സാധാരണക്കാര്‍ അനുഭവിച്ച .... "
"very good...നല്ല തീം..."
"നാടകത്തിന്‍റെ പേര്?"
"ഇതാണ് സര്‍..." അത്യുല്‍സാഹത്തോടെ അവന്‍ ബോര്‍ഡിലേക്ക് ചൂണ്ടി
"ആരാ ഇത് സെലക്ട്‌ ചെയ്തത്?"
"ഞങ്ങള്‍ തന്നെ...ലൈബ്രറിയില്‍ നിന്ന്...."
"ആ പുസ്തകമെവിടെ?"
"ഇല്ല സര്‍, അതില്‍ നിന്ന്... പകര്‍ത്തിയതാ...
പകര്‍പ്പെടുത്ത നാടകാചാര്യന്‍ പറ്റിച്ച പണിയാവും! മനസ്സ് മന്ത്രിച്ചു
നാടകത്തിന്‍റെ പേര് "ദുര്‍ഘട പാതകള്‍" എന്നു തിരുത്തി ശരിയാക്കി

രംഗം രണ്ട്:
സ്ത്രീയുടെ വേഷമാണ് അഷ്‌റഫ്‌ എന്ന വിദ്യാര്‍ത്ഥിക്ക്.
പുള്ളിപ്പാവാടയും ബ്ലൌസും ധരിച്ച ഗ്രാമീണ യുവതി. നാടകം
അരങ്ങു തകര്‍ക്കുകയാണ്. ഗ്രാമങ്ങളില്‍ പട്ടാളത്തിന്‍റെ പേക്കൂത്ത്...
കര്‍ഷകരുടെ ദീന രോദനം...കുട്ടികളുടെ നിലവിളി...
കര്ട്ടന് പിറകില്‍ പാവാടയും ബ്ലൌസും ധരിച്ചു അഷ്‌റഫ്‌
രംഗപ്രവേശനത്തിന് റെഡിയായി നില്‍പ്പുണ്ട്. ആദ്യാപകരുടെ
മുഖത്ത് നോക്കുമ്പോള്‍ അവന്‍ ഒരു നാണക്കാരിയെപ്പോലെ...
ഇത്രയും സമയം വേഷമണിഞ്ഞു നില്‍ക്കാനുള്ള അവന്‍റെ കലാ
ചാരുതയെ ഞാന്‍ മനസ്സില്‍ അഭിനന്ദിച്ചു. ഇടയ്ക്കു വേദിയില്‍
ചില കഥാപാത്രങ്ങള്‍ക്ക് ഡയലോഗ് പിഴക്കുന്നു...ചിലര്‍ പരുങ്ങുന്നു...
ഒരു വിധത്തില്‍ നാടകം അവസാനിച്ചു.പക്ഷെ നമ്മുടെ 'പാവാടക്കാരി'
ഇപ്പോഴും വേദിക്ക് പിറകില്‍ തന്നെ! തന്‍റെ രംഗം കഴിഞ്ഞു പോയതും
നാടകം തീര്‍ന്നതുമറിഞ്ഞ് അവന്‍ തച്ചന്‍റെ മരപ്പാവ പോലെ
നില്‍ക്കുകയാണ്  !!

തോഴിമാര്‍ രാജകുമാരിയെ ആനയിക്കുന്ന പോലെ 'സഹനടന്മാര്‍'
അവനെ അടുത്ത ക്ലാസ്സ്‌ റൂമിലേക്ക്‌ കൊണ്ടുപോകുന്നതു കണ്ടു.
പിന്നെ എന്ത് നടന്നുവോ അവോ..!

കലോല്‍സവ വേദികളുണരുമ്പോള്‍ ഇന്നും എന്‍റെ മനസ്സില്‍
ആദ്യം ഓടിയെത്തുക ഈ സംഭവമാണ്.
നിഷ്കളങ്ക ബാല്യങ്ങള്‍... അവരുടെ മനസ്സെത്ര മനോഹരം! 

44 comments:

  1. ഏതാ സ്കൂള്‍.. ആരാ മലയാളം മാഷ്‌ എന്നൊന്നും ചോദിക്കണ്ട!
    "ദുര്‍ഗമട പാന്താവുകള്‍".

    ReplyDelete
  2. അപ്പോള്‍ അഷറഫ്' മാര്‍ ഇല്ലാതെയും വേണേല്‍ ഒരു നാടകം നടത്താം... കലോല്‍സവ ഓര്‍മ്മകള്‍ പങ്കു വെച്ചത് നന്നായി മാഷെ.

    ReplyDelete
  3. ഇപ്പോഴത്തെ ശരിക്കുള്ള നാടകങ്ങള്‍ കലോത്സവ വേദിക്കു പുറത്താ. നല്ല നടന്മാരൊക്കെ പൂര്‍വ്വ വിദ്യാര്‍ഥികളും.
    നാടകമേ ഉലകം.

    ReplyDelete
  4. ഇന്നത്തെ കലോത്സവങ്ങള്‍.. 'അപ്പീല്‍' മഹാ മഹമല്ലേ..?
    നല്ല ലാഭം കൊയ്യാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കു കൂട്ടല്‍..!!

    ReplyDelete
  5. ജീവിതം തന്നെ ഒരു നാടകം അല്ലേ സാഹിബ്

    ReplyDelete
  6. പഴയ കലോല്‍സവവും കലോല്‍സവ രാവുകളും എത്ര രസകരമായിരുന്നല്ലെ...
    ആശംസകള്‍

    ReplyDelete
  7. hahahahah ethukalaki nannayitundu

    ReplyDelete
  8. ഒരു കുന്തന്‍ ഭടവുമായി കടന്നു വന്നു രംഗം ഉഷാറാക്കി! നന്നായിട്ടുണ്ട് മാഷേ

    ReplyDelete
  9. ഇനി സംസ്കൃതത്തില്‍ ഇങ്ങനെ വല്ല പേരും ഉണ്ടോ മാഷേ?
    വല്ലാത്ത "ദുര്‍ഗമട പാന്താവുകള്‍"!

    ReplyDelete
  10. varsam etra kaychu eanu eaneku orma ella negal oru sabavam anu sirrrrrrrrrrrrrrrrrrrrrrrr

    ReplyDelete
  11. ഇതു വായികുന്നതിനുമുന്‍പ് ഞാന്‍ വിജാരിച്ച് ഇതും കവിത പോലെ വായിക്കാന്‍ "ദുര്‍ഘട"മായിരിക്കുമെന്ന്
    വായിച്ചപ്പോള്‍ മനസ്സിലായി ആരാണ് മലയാള മാഷെന്നും യേത് സ്കൂള്‍ അന്നെന്നും എന്നാലും ഞാന്‍ പറയുന്നില്ല.
    കൈയിട്ട് "കലക്കിയിടുണ്ട്"(ഇതില്‍)കോമഡി

    ReplyDelete
  12. മൂണൂടെ, മൂണൂടെ........... മാഷിന്റെ പഴയ നാടക കഥ കേട്ടപ്പോള്‍ എനിക്ക് ഓര്മ
    വന്നത് ഈ ഡയലോഗ് ആണ് .സ്ഥലം, ഒതുക്കുങ്ങള്‍ ഗവ:ഹൈസ്കൂള്‍ . സ്കൂള്‍ ആനിവേര്‍സറി
    നാടകവേദി . കള്ളനും പോലീസുമെല്ലാം ഉള്ള നാടകം .പോലീസിന്റെ വെടി കൊണ്ട് കള്ളന്‍
    വീഴണം . ആദ്യം കള്ളനായി റിഹേര്‍സല്‍ നടത്തിയിരുന്ന കുട്ടി മുങ്ങിയതുകൊണ്ട് ,ഒരു പകരക്കാരന്‍
    ആണത്രേ തട്ടില്‍ കയറിയത് . വെടി വെപ്പ് കഴിഞ്ഞും ആള് വീഴാത്തത് കൊണ്ട് മറ്റുള്ള നടന്മാര്‍
    വിളിച്ചു പറഞ്ഞ ഡയലോഗ് ആണ് മൂണൂടെ, മൂണൂടെ എടാ മൂണൂടെ. ആരു മുഗാന്‍ .
    മൂണതു കര്‍ട്ടന്‍ ആയിരുന്നു .

    ReplyDelete
  13. കഥാപാത്രം വന്നു പോയി...
    എനിക്കു വയ്യ!

    ReplyDelete
  14. നിഷ്കളങ്ക ബാല്യങ്ങള്‍... അവരുടെ മനസ്സെത്ര മനോഹരം! ഇത് തന്നെ ആവര്‍ത്തിക്കുന്നു.

    ReplyDelete
  15. നിഷ്കളങ്ക ബാല്യങ്ങള്‍..പക്ഷെ അവരുടെ അച്ഛനമ്മമാര്‍ അത്ര നിഷ്കളങ്കരും ഒന്നും അല്ല..അതാണ്‌ ഇവിടെ സംഭവിക്കുന്നത് അല്ലെ?

    ReplyDelete
  16. @Malporakkaaran

    ആരു മുഗാന്‍...
    മൂണതു കര്‍ട്ടന്‍ ആയിരുന്നു!
    original kalakkan!!

    ReplyDelete
  17. ഹഹഹ
    മാഷേ, ഒരിക്കൽകൂടി യുവജനോത്സവ വേദിയുടെ മുന്നിലെത്തിച്ചതിനു നന്ദി!
    അന്ന്, സ്കൂൾ മുറ്റത്ത് മൂന്ന് കാലുള്ള ബ്ലാക് ബോർഡുകളിൽ നാടകങ്ങളുടെ പേരുകൾ എഴുതിവെച്ചത് കാണാൻ തന്നെ ഒരു രസമായിരുന്നു...

    മലപ്പൊറക്കാരാ!
    മണ്ടിക്ക്വോ..........!

    ReplyDelete
  18. നാടകത്തില്‍ കേട്ടത് "പ്രാണ നാഥാ, പിണ്ണാക്ക് വേണോ "

    പറയേണ്ദിയിരുന്നത് " പ്രാണ നാഥാ, പിണക്കമാണോ...?

    ഞാന്‍ ഓടി അല്ല മണ്ടി ...

    ReplyDelete
  19. "ദുര്‍ഗമട പാന്താവുകള്" ആ പേര് തിരുത്താന്‍ പാടില്ലായിരുന്നു എന്ന് തോന്നുന്നു. ഒരു പോസ്റ്റ്‌ മോഡേണ്‍ നാടകത്തിന് പറ്റിയ പേരായിരുന്നു.
    ഇത്തരം അനുഭവങ്ങള്‍ ഇനിയും അയവിറക്കുക. ഒര്‍ത്താല്‍ എല്ലാവര്ക്കും ഉണ്ടാവും ഒരു "ദുര്‍ഗമട പാന്താവുകള്" പറയാന്‍.

    ReplyDelete
  20. കൊള്ളാം ഈ നാടകവിഷയം.

    ReplyDelete
  21. ചെറിയ പോസ്റ്റ്‌. പക്ഷെ ഒരു പാട് nostalgic ഓര്‍മ്മകള്‍ തിരിച്ചു തന്നതിന് നന്ദി

    ReplyDelete
  22. കുന്തമേന്തിയ ഭടന്മാര്‍ ഇനിയും കടന്നു വരട്ടെ..

    ReplyDelete
  23. കുന്തന്‍ ഭടവുമായി വന്നു

    ReplyDelete
  24. വരട്ടെ, ഇത്തരം വീര കഥകള്‍ ഇനിയും.

    ReplyDelete
  25. കലോത്സവ വേദികള്‍ രസമുള്ള കൂട്ടായ്മയുടെ
    പാട്ടിന്‍റെ നടനത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തും.
    ആ പഴയ കാലവും...ഹാ...!

    ReplyDelete
  26. എനിക്ക് ഇത് വായിച്ചിട്ട് ചിരിയാ വന്നത് അഷ്‌റഫ്‌ പഹയന്‍ ഒനില്ലെങ്ങിലും നാടകം നടക്കും ഉറപ്പാ

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. ഇബ്രാഹിം ബേവിന്‍ച 'പ്രസക്തി'യില്‍ എഴുതിയ ഒരു സംഭവം ഓര്‍മ്മ വരുന്നു: കാസറഗോഡു ജില്ലയിലെ കടലോര മേഖലയിലെ ഒരു സര്‍ക്കാര്‍ ഹൈസ്കൂള്‍ ആണ് രംഗം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആ സ്ഥലത്ത് ആണ്‍കുട്ടികള്‍ കഷ്ടിച് sslc വരെ പഠിക്കുവാന്‍ കാരണം ഗള്‍ഫില്‍ പോകുവാന്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കുവാന്‍ SSLC സേര്‍ടിഫിക്കെറ്റ് സഹായിക്കും എന്നതിനാലാണത്രെ! പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടി sslc ബുക്ക് വാങ്ങുവാന്‍ സ്കൂളിലെത്തി. പ്രധാനാധ്യാപകന്‍ കുട്ടിയോട് 'പുസ്തകം കിട്ടി' എന്ന് acknowledge ചെയ്യുവാന്‍ പറഞ്ഞു. അവന്‍ എഴുതിയത്, 'പുസു കടി' എന്നായിരുന്നു!!

    പത്രപ്രവര്‍ത്തകനായ മുസാഫിര്‍ പറഞ്ഞുതന്ന രസകരമായൊരു സംഭവം, ചന്ദ്രികയും, സി. എച്ചും ആയി ബന്ധപ്പെട്ടാണ്. ഒരു ബലാല്‍സംഗ വാര്‍ത്ത ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, തലക്കെട്ടില്‍ 'ബലാല്‍സംഘം' എന്നായിരുന്നുവത്രേ നല്‍കിയിരുന്നത്. പിറ്റേന്നത്തെ എഡിറ്റോറിയല്‍ മീറ്റിംഗില്‍ ഈ തെറ്റിനെ പരാമര്‍ശിച്ച് പത്രാധിപരായ സി. എച്ചിന്റെ കമ്മെന്റ് , "നമ്മുടെ ആളുകള്‍ക്ക് ശരിക്കൊന്നു ബലാല്‍സംഗം ചെയ്യുവാന്‍ പോലും കഴിയില്ലല്ലോ" എന്നായിരുന്നുവത്രേ!

    അരുന്ധതിറോയിയുടെ The God of Small Things ല്‍ കുട്ടികളുടെ നിഷ്കളങ്കതയെ മനോഹരമായി ആവിഷ്കരിച്ച ഒരു സീന്‍ ഉണ്ട്. റാഹേല്‍ എന്ന കുട്ടിയുടെ (ഇത് അരുന്ധതിയാണ്) പപ്പാച്ചി (മുത്തശ്ശന്‍) മരണപ്പെട്ടപ്പോള്‍, മമ്മാച്ചി (മുത്തശ്ശി) കരഞ്ഞു. അവരുടെ കോണ്ടാക്റ്റ് ലെന്‍സ് കണ്ണില്‍ സ്ഥാനം തെറ്റിപ്പോയി. മമ്മാച്ചി കണ്ണില്‍ നിന്നും കോണ്ടാക്റ്റ് ലെന്‍സ് pipette ന്‍റെ സഹായത്തോടെ എടുത്തു കൊടുക്കുവാന്‍ കൊച്ചു രാഹേലിനോട് പറഞ്ഞു. pipette ന്‍റെ ആകൃതിയിലുള്ള ബാലികാ കൌതുകത്തില്‍, ബാല്യ നിഷ്കളങ്കതയില്‍ റാഹേല്‍ ചോദിച്ചു: 'മമ്മാച്ചി, മമ്മാച്ചി മരിച്ചുപോയാല്‍ ഈ pipette ഞാന്‍ എടുക്കട്ടെ? നിഷ്കളങ്ക ബാല്യം നന്മകള്‍ പൂത്തുലയുന്ന മലര്‍വാടിയാണ്; കറയേല്‍ക്കാത്ത തേന്‍ തുള്ളിയാണ്; മഞ്ഞുതുള്ളിയാണ്.

    മാതൃഭൂമി വാരികയിലെ 'ചോക്കുപൊടി' പംക്തിയില്‍ തീര്‍ച്ചയായും പ്രസിദ്ധീകരിക്കാന്‍ അര്‍ഹതയുള്ള മികച്ചൊരു അധ്യാപകാനുഭാവമാണ്, മനാഫ് മാഷ്‌ പങ്കുവെച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള, കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപകനായ മനാഫ് മാഷ്‌, മലയാള സാഹിത്യലോകത്തും തന്റെ സ്പേസ് സ്ഥാപിച്ചെടുക്കുന്നത് കാണുമ്പോള്‍ സന്തോഷം; അഭിമാനം!!!

    ഭാവുകങ്ങള്‍!!!

    ReplyDelete
  29. Off Topic: (ഒരു പിരാന്തൻ ലിങ്കുമായി വരുന്നു...)

    നിങ്ങൾ മലയാളത്തെ സ്നേഹിക്കുന്നുവോ?
    ഇ-മലയാളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുവോ?
    ഇ-മലയാളം -എഴുത്തും വായനയും- ഒരു അഭിമാനമായി കരുതുന്നുവോ...?

    എങ്കിൽ,
    ഒരു കൈ സഹായം...
    ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
    (ഇതുവരെ ഒപ്പ് ഇടാത്തവർക്കു മാത്രം!)

    ReplyDelete
  30. @Noushad Kuniyil

    പത്താം ക്ലാസ്സ്‌ കഴിഞ്ഞു ടി സി വാങ്ങിപ്പോകുന്ന സമയത്ത്
    വിറയ്ക്കുന്ന കൈകളോടെ ടി സി കിടി ബദിച്ചു, കീ ട്ടി ബെധിച്ചു, കിടി ഭേദിച്ചു എന്നെല്ലാം എഴുതുന്ന 'മിടുക്കന്മാര്‍' ധാരാളമാ ....
    xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
    തനി ഏറനാടന്‍ കുടുംബത്തില്‍ നിന്നുള്ള കുട്ടിയോട് ക്ലാസ്സ്‌ടീച്ചര്‍
    "എന്താ ഫീസ്‌ അടക്കാത്തെ?"
    കുട്ടി: മാങ്ങ വിറ്റിട്ട് 'അടക്ക'
    രണ്ടു ദിവസം കഴിഞ്ഞു ഇതേ കുട്ടിയോട് ടീച്ചര്‍
    "എന്താ പുസ്തകം മേടിക്കാത്തെ?"
    അടക്ക വിറ്റിട്ട് 'മാങ്ങ'

    ReplyDelete
  31. അടക്കയും മാങ്ങയും ശ്ശി ബോധിച്ചു... :)

    ReplyDelete
  32. ഞ്ഞിം മങ്ങാതോല് ഉണ്ടെങ്കില്‍ ഓല്‍കും മാങ്ങ

    ReplyDelete
  33. ഇങ്ങള് ശരിക്കുള്ള മാഷാ അതോ അറബി മാഷോ?
    കടപ്പാട് മാഷോട് തന്നെ

    ReplyDelete
  34. മലപ്പൊറക്കാരാ!
    മണ്ടിക്ക്വോ..........!

    കടപ്പാട് @മലയാളി

    ReplyDelete
  35. നിന്‍ മാഷിതുംബില്‍ നിന്നുതിര്‍ന്നു
    വീഴുന്ന കനകാഷരങ്ങള്‍
    ശാന്തിക്കായ്‌ ഉയരെട്ടെ

    ReplyDelete
  36. ഒന്‍പതാം ക്ലാസ്സിലെ നാടകം:
    ഹെഡ് മാഷെ(എന്റെ സുഹൃത്ത്) കണ്ട കുട്ടികള്‍ നീട്ടി വിളിച്ചു : "ബീഡിക്കുറ്റീ... ബീഡിക്കുറ്റീ..." (ക്ലാസ്സിലെ ചെല്ലപ്പേര്)
    ഹെഡ് മാഷ്‌ പോയ പിന്നെ നാടകം നടക്കുമോ?
    നടകാതെ പോയത് നാടകം അവതരിപ്പിക്കാനുള്ള എന്‍റെ ആഗ്രഹമായിരുന്നു...
    ദേഷ്യം പിടിച്ചു ചൂടാവാന്‍ പോയപ്പോ കണ്ടത്.. അടുത്ത പൈപ്പിന്റെ ചോട്ടില്‍ നിന്നും കുളിച്ചു ഓടുന്ന ബീഡിക്കുറ്റിയെ ( അല്ല ഹെഡ് മാഷെ) ആയിരുന്നു...

    എന്തു പറയാന്‍...
    അടുത്ത കൊല്ലം സ്വന്തമായി നാടകം എഴുതി.
    ബീഡിക്കുറ്റി വേണ്ട എന്ന് ഞാനും.. ഇനി നാടകത്തിനില്ല എന്ന് ബീഡിക്കുറ്റിയും ഒരു പോലെ തീരുമാനിച്ചു...

    എന്തു പറയാന്‍... ആ കൊല്ലവും കൊളമാക്കി എന്ന് പറഞ്ഞാ മതീലോ...
    നാടകം പകുതിയാകും മുന്‍പേ വേറൊരു പഹയന്‍, നേരെ ചെന്ന് അവസാനത്തെ ഡയലോഗ് അങ്ങ് കാച്ചി... അതോടെ കര്‍ട്ടനും വീണു...
    ഭാഗ്യം എന്തായാലും.. ഞാന്‍ സ്റ്റേജില്‍ കയറി...!!

    (അല്ലാതെയും സ്റ്റേജില്‍ കുറെ കേറിയിട്ടുണ്ട് ട്ടോ ആരും തെറ്റിദ്ധരിക്കണ്ട... നാടകവും അവതരിപ്പിച്ചിട്ടുണ്ട്...)

    ReplyDelete
  37. അക്ഷര തെറ്റിലും മുന്‍ പരിചയമുണ്ട് കേട്ടോ.. (ഞാനാരാ... എന്ന് ചോദിക്കുന്നില്ല)
    രവീന്ദ്രന്‍ മാഷുടെ യാത്രയയപ്പിന്...
    ഗംഭീരന്‍ (അങ്ങനെ മറ്റാരും പറഞ്ഞിട്ടൊന്നും ഇല്ല എന്നാലും) പ്രസംഗത്തിന്... നല്ല കൂവല് കേട്ടപ്പോ വിചാരിച്ചു.. ഇത് സ്റ്റേജില്‍ കയറുമ്പോഴൊക്കെ കേള്‍ക്കുന്നതല്ലേ?

    പിന്നെ തിരിഞ്ഞു..പ്രസംഗം തല തിരിഞ്ഞു എന്ന്..
    ഇതായിരുന്നു പ്രസംഗം..

    'നമ്മെ ഒക്കെ ഒന്നാം ക്ലാസ് മുതല്‍ അ ആ ഇ ഈ പഠിപ്പിച്ച കെ കെ ഗോപിനാഥന്‍ മാഷെ യാത്രയയപ്പ് വേളയില്‍.......'
    (ഗോപിനാഥന്‍ മാഷ് പിരിഞ്ഞിട്ടു കൊല്ലം രണ്ടായിരുന്നു...)

    ReplyDelete
  38. കുന്തന്‍ ഭടവുമായി വന്ന കഥ ഞങ്ങളുടെ പ്ലസ്‌ ടുവിലെ പ്രിന്‍സിപല്‍ കം ഇംഗ്ലീഷ് മാഷെ കുറിച്ചുള്ളതാണ്.. മൂപ്പരെ എല്ലാരും കുന്തന്‍ എന്നാണു വിളിച്ചിരുന്നത്‌...

    ReplyDelete
  39. വായിച്ച് കുറെ ചിരിച്ചു.. മാങ്ങയും അടക്കയും മലപൊറത്ത്കാരന്‍റെ മാങ്ങാതോലും നൌഷാദ് കുനിയിലിന്റെ signature കമ്മന്റും ഉള്ളില്‍ ഒളിപ്പിച്ച വിവരങ്ങളും "ദുര്‍ഗമട പാന്താവുകളും" പിന്നെ എല്ലാറ്റിന്റെയും തലക്കെട്ടായ ഭടവുമായി വരുന്ന കുന്തനും.. ഒരുപാട് ഇഷ്ടിച്ചു.. നന്ദി, നാടക മാഷേ...
    സാറെ സാറെ സാമ്പാറേ [ഓടിക്കോടാ...]

    ReplyDelete