ജോലികള്‍ ഏതാണ്ടൊക്കെ ചെയ്യുമെങ്കിലും വാച്ച് മാന്‍ പണിക്കു തീരെ പറ്റിയ ആളല്ല അമീന്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .ആരോഗ്യമില്ലാത്ത ശരീരം. ആസ്തമ രോഗി. പ്രാരാബ്ധങ്ങളുടെ കൂടപ്പിറപ്പ്.പുള്ളിയുള്ള അറബി തട്ടം മുഖപടം പോലെ വലിച്ചു ചുറ്റിയുള്ള നടപ്പ്...
"ക്യാ ഹാല്‍ ഹേ സാബ്........."
പിറകില്‍ നിന്നും നീട്ടിയുള്ള വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഭവ്യതയില്‍ കുതിര്‍ന്ന പതിവ് മുഖം.
"250 റിയാല്‍ കടം വേണ്ടിയിരുന്നു....അടുത്ത മാസം....."
വിശദാംശങ്ങള്‍ തിരക്കാന്‍ നിന്നില്ല. കൊടുക്കാമെന്നേറ്റു.
ബംഗ്ലാദേശില്‍ തന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും ആറ് കുട്ടികളും. മക്കള്‍ നാലുപേര്‍ പഠിക്കുന്നു. രോഗിയായ മാതാവ്. പരോക്ഷമായെങ്കിലും തന്നില്‍ പ്രതീക്ഷ വെക്കുന്ന രണ്ടു സഹോദരിമാര്‍. അധ്വാനിക്കാന്‍ കഴിയാത്ത ഒരു സഹോദരനും കുടുംബവും. കടലിനിപ്പുറം സ്ഥിരം വേലിയേറ്റം നടക്കുന്ന ഒരു മനസ്സ്. മരുഭൂമിയില്‍ പ്രാണജലത്തിനായ് വേച്ചുനടക്കുന്ന പഥികന്‍ .400 റിയാല്‍ ശമ്പളക്കാരന്‍.
ഇതാണ് എനിക്കറിയാവുന്ന അമീന്‍ ആഹ് മദ്.
സ്വന്തം മരുന്നിനു തന്നെ ഓരോ മാസവും ചുരുങ്ങിയത് 200 റിയാല്‍ വരും.ഭക്ഷണം ഉള്‍പെടെയുള്ള മറ്റു ചെലവുകള്‍ വേറെയും.തന്‍റെ വരുമാനത്തില്‍ നിന്ന് അമീന്‍ വാങ്ങിക്കഴിക്കുന്ന വരണ്ട 'രുചിഭേദങ്ങള്‍' ഞാന്‍ കാണാറുണ്ട്. രണ്ടു റിയാലില്‍ ഒതുങ്ങുന്ന ഉരുപ്പടികള്‍!
എന്‍റെ അനുകൂല മറുപടി കേട്ട് സസന്തോഷം നീണ്ട വരാന്തയിലൂടെ അമീന്‍ നടന്നു മറയുമ്പോള്‍
ഓരോമാസവും ദശ ലക്ഷക്കണക്കിന് റിയാലുകള്‍ വരുമാനമുള്ള അയാളുടെ മുതലാളിയുടെ രൂപം എന്‍റെ മനസ്സില്‍ തെളിഞ്ഞു; കൂടെ...
ബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?എന്ന സംശയവും!
ബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?
ReplyDeleteബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?
ReplyDeleteബംഗാളിതന്നെ
NANNAAYI PARANJU...
ReplyDeleteഇവിടെ ബംഗാളികള്‍ ശമ്പളം കൂട്ടാന്‍ വേണ്ടി സമരം ചെയ്തപ്പോള്‍ എല്ലാവരെയും പിടിച്ചു നാടു കടത്തി..21 ദിനാറായിരുന്നു ശമ്പളം!കുറേയൊക്കെ ഏജന്റ് മാര്‍ ചെയ്ത് വെക്കുന്നതാ.. മുതലാളിമാരുണ്ടോ താഴെ തട്ടിലുള്ളവരെ നോക്കുന്നു?
ReplyDeleteഇതുപോലെ എത്രയെത്ര പേർ....!!
ReplyDeleteമുനീര്‍ പറഞ്ഞത് ഏറക്കുറെ ശരിയാ താഴെ തട്ടിലുള്ളവരെ മുതലാളിമാര്‍ അറിഞ്ഞു കൊള്ളണമെന്നില്ല ... ബാങ്കില്‍ ക്ലീനിങ്ങ് ജോലിക്ക് നില്‍ക്കുന്ന ഒരു ബംഗാളിക്ക് മാസം 600 റിയാലാണ് കമ്പനി കൊടുക്കുന്നത് കമ്പനി ബാങ്കില്‍ നിന്നും ആതൊഴിലാളിയുടെ പേരില്‍ വാങ്ങുന്നത് . 1200 നു മുകളില്‍ റിയാലും എന്നറിഞ്ഞു ....
ReplyDeleteഈ വിഷയം ചര്‍ച്ച ചെയ്യുകയാണെങ്കില്‍ ഈ നാട്ടിലെ ഇത്തരം കാര്യങ്ങളിലുള്ള മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരും. അതിനു നമുക്ക് പരിമിതികള്‍ ഉള്ളതിനാല്‍, കേവലം സഹതാപ പ്രകടനത്തില്‍ കാര്യം അവസാനിപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഓപ്പണ്‍ ആയ ഒരു സംവാദം ഈ വിഷയത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല.
ReplyDeleteഒന്ന് മാത്രം പറയാം, ഈ വിഷയം ഉള്ളുലയ്ക്കുന്ന വിധം കുറഞ്ഞ വാക്കുകളില്‍ മാഷ് വിവരിച്ചു. ഇത്തരത്തിലുള്ള പാവപ്പെട്ട (അടിമ) ജോലിക്കാരെ പുഛത്തോടെ കാണുന്ന നമ്മുടെയൊക്കെ കണ്ണ് തുറപ്പിക്കാന്‍ മാഷുടെ ഈ പോസ്റ്റ് സഹായകമാവട്ടെ.
ബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?
ReplyDeleteമറ്റാരുമല്ല,കയ്യിലിരിപ്പ് ശരിയല്ലാത്തതിനാൽ അവർ തന്നെ ഉണ്ടാക്കിവെച്ചതാ..
ദുബായിലെ ബംഗാളികള്‍ മികവു പുലര്‍ത്തുന്നത്
ReplyDeleteതുന്നല്‍ പണിയിലും പരിസരം നോക്കാതെ മുറുക്കി തുപ്പുന്നതിലുമാണ്!
അവരുടെ ജോലിയും വേതനവും നിശ്ചയിച്ചത് അവര്‍ തന്നെ.
കവിത വിട്ടു കഥയിലേക്ക് മാറിയോ?
മറ്റുള്ളവരെ പിന്നിലാക്കാന്‍ അവര്‍ ചെയ്തു വെച്ച പണിയാണ് ..കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുക എന്നത്..ഇപ്പോള്‍ അവര്‍ക് തന്നെ അത് പാര ആയി അല്ലെ?
ReplyDeleteസംഗതിയൊക്കെ ശരി തന്നെ .. അവന്മാരുടെ ക്രിമിനാലിടിയുടെ ചൂടും കൂടി അടുത്തറിയുമ്പോള്‍ കവിതയും - കഥയും - ചിലപ്പോ ബ്ലോഗ്ഗറുടെ കഥയും കഴിയും... ജാഗ്രതെയ്... എന്റെ ഓഫീസില്‍ ജോലി ചെയ്യുന്നവന്റെ അനന്തിരവനെയും ഭാര്യയെയും ഇത് പോലെ...അയ്യോ പാവം എന്ന് കരുതി കടം കൊടുത്തു കൊണ്ടിരുന്നതാ...ഒരിക്കല്‍ ഒന്ന് ചൂടായി... പ്രതികാര ദാഹി യായി അവന്‍ കൊട് വാള്‍ കൊണ്ടവനെ വെട്ടി ..തടുക്കാന്‍ ചെന്ന ഭാര്യ യുടെ കഴുതിന്നും വെട്ടി ... സ്ത്രീ സംഭവ സ്ഥലത്ത് മരിച്ചു.. ഇത് ഞാന്‍ നേരില്‍ അറിഞ്ഞത്... സൗദി അവന്മാര്‍ക്ക് വിസ പോലും നിഷേധിചിരുന്നല്ലോ കുറച് കാലത്തേക്ക്.... എന്തായാലും എല്ലായിടത്തും നല്ലവരും ചീതവരും ഉണ്ടാവും. അടച്ചു ആക്ഷേപികുന്നില്ല എങ്കിലും ചില ദേശകാരില്‍ ക്രിമിനാലിടി കൂടും. ബംഗ്ലാ ദേശി അതിലൊന്നാ..
ReplyDeleteതൊഴിലാളിക്ക് വിയര്‍പ്പുനങ്ങും മുമ്പ്
ReplyDeleteമതിയായ വേദനം കൊടുക്കനമെന്നാണ്
പ്രവാചകന്‍ പറഞ്ഞത്
മുതലാളിമാര്‍ കടമ നിറവേടട്ടെ
എന്ന്‍ ആശംസിക്കാം ആഗ്രഹിക്കാം
മനുഷ്യ ജീവിതം പലവിധം ..
ReplyDeleteഎല്ലാത്തിലും ഉണ്ടല്ലോ നല്ലതും ചീഞ്ഞതും ..നമ്മള്‍ മല്ലൂസും മോശക്കാരല്ല..ചില കാര്യങ്ങളില്‍ ..
ReplyDeleteഗള്‍ഫ് കാരുടെ പരാധീനത കെട്ടു മടുത്തു. അയാളുടെ നാട്ടില്‍ ഇതിലും സുഖമായി ജീവിക്കാംഎന്നിരിക്കെ എന്തിനു പ്രവാസിയാവുന്നു എന്നാണു എനിക്ക് മനസ്സിലാവാത്തത്.
ReplyDeleteബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?
ReplyDeleteബംഗാളിതന്നെ
ഞങ്ങളുടെ കമ്പനിയില്‍ ബംഗാളിയെ പുതിയതായി വെക്കരുത് എന്നാ നിയമം, പക്ഷെ കാണുന്നിടത്ത് നിന്നെല്ലാം മുദീര്‍ എന്ന് വിളിചു സുഖിപ്പിക്കുന്ന ബംഗാളിയെ തന്നെ വെക്കുന്നതാ മിസരിക്ക് ഇഷ്ടം. നക്കാപിച്ച ഓവര്‍ ടൈം കൊടുത്താല്‍ കിട്ടുന്ന ആ ബഹുമാനത്തിലാ മുപരുടെ സുഖം. ബംഗാളിക്ക് ശമ്പളം നാന്നൂര്‍ ആക്കുന്നത് ബംഗാളി തന്നെ.
ReplyDeleteബംഗാളികളുടെ ശമ്പളം മാത്രമല്ല 400 ആയി നിജപ്പെടുതിയിരിക്കുന്നത്, ഇങ്ങു 'ദുഫായിലെ' ഒരു പ്രമുഖ ഹോസ്പിറ്റലില്‍ ക്ലീനിംഗ് ബോയ് ആയി ജോലി ചെയ്യുന്ന തെന്നിന്ത്യക്കാരന്‍ വാങ്ങുനതും 400 ആണ്. ഭക്ഷണമോ മറ്റോ സൌജന്യമല്ല എന്നുള്ളത് പോട്ടെ, വിസക്ക് ഒരു ലക്ഷമാണ് കൊടുത്തതത്രേ.
ReplyDeleteഏജന്റുമാര്‍ ഇവരെ മനുഷ്യരായി കാണുന്ന ഒരു കാലം ഉണ്ടാകുമോ എന്തോ?
ഒരു നൊമ്പരം പോലെ, watchman ആയിട്ടും അയല്‍ക്കിത്രയെ ഉള്ളൂ റിയാല്‍ , വിശദാംശം ചോദിക്കാതെ തന്നെ കടം കൊടുത്തത് നല്ല കാര്യം , ഒരു പരസഹായം എന്ന രീതിയില്‍ ആയികൊട്ടെ, ആ തുക തിരിച്ചു വാങ്ങാതിരുന്നാല്‍ വളരെ നന്നായിരിക്കും
ReplyDeleteഗള്‍ഫില്‍ ഒഴുച്ചു കൂടാനാവാത്ത സാന്നിദ്ധ്യമാണ് ബംഗാളികള്‍. മോശമായ ചുറ്റുപാടുകളില്‍ ഏറ്റവും കുറഞ്ഞ വേദനത്തിനു ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ഇക്കൂട്ടര്‍ ഏറെ ക്ലേശം സഹിക്കുന്നവരാണ്. ആളെ നോക്കി കൂലി നിശ്ചയിക്കുന്ന വ്യവസ്ഥിതിയില്‍ അവരുടെ ശമ്പളം മൂന്നക്കത്തില്‍ കുടുങ്ങിപ്പോയി. അവര്‍ക്ക് വേണ്ടി ഒരു കുറിപ്പെഴുതാന്‍ താങ്കള്‍ കാണിച്ച സൌമനസ്യത്തിന് നന്ദി.
ReplyDeleteബന്ഗാളിയെ ചുറ്റിപറ്റിയാണ് ഇവിടെ ചര്‍ച്ച ഉയരുന്നത്. എന്നാല്‍ ഈ കഥയില്‍ വിഷയം മുതലാളി തൊഴിലാളി ബന്ധം ആയിക്കൂടെ?
ReplyDeleteമുതലാളി കാശ് നിക്ഷേപിക്കുന്നു
തൊഴിലാളി അവന്റെ സമയം നിക്ഷേപിക്കുന്നു.
ഏതാണ് വിലപ്പെട്ടത്? ധനമോ സമയമോ? ഇതൊരു ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മുതലാളിയും വലിയ മാനേജര്‍മാരും സിഗരറ്റ് പുകച്ചു ചായയും കഴിച്ചു ഫ്രീസറില്‍ മരവിക്കുമ്പോള്‍ ചെറിയ ജോലിക്കാര്‍ അവരുടെ വിയര്‍പ്പ് ചുരുങ്ങിയ വിലക്ക് കമ്പനിക്ക് വില്‍ക്കുന്നു.യുവത്വം പാഴാക്കുന്നു. ഉരുകികിട്ടുന്നത് വളരെ തുച്ഛം !!കോടികള്‍ സംബാദിക്കുമ്പോള്‍ അതിന്റെ ഒരു ശതമാനം എങ്കിലും സാദാ തൊഴിലാളികള്‍ക്ക് ബോണസ് ആയി നല്‍കിയിരുന്നെങ്കില്‍!
(പിന്നെ ബംഗാളിയുടെ കാര്യം. ക്രിമിനലിസത്തില്‍ നമ്മളും ഒട്ടും പിന്നിലല്ല)
@Commenters....
ReplyDeleteക്രിമിനാലിറ്റി കൂടലും കുറയലും ഭൂമിശാസ്ത്രവും
രക്തത്തില്‍ അലിഞ്ഞ അധമത്വവും എല്ലാം ശരിയായിരിക്കാം
എന്നാലും ഒരാളുടെ ദേശത്തിന്‍റെ നിറം നോക്കി പദവിയും ശമ്പളവും
നിശ്ചയിക്കുന്നത് മാന്യമായി പ്പറഞ്ഞാല്‍ ഒരു തരം ക്രിമിനാലിറ്റി തന്നെയാ.
അതിനോടുന്നും യോജിക്കാനാവില്ല!
താന്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനമാണ് ഒരാള്‍ക്ക് കിട്ടേണ്ടത്
സായിപ്പായാലും ബംഗാളിയയാലും ശരി!!
നീതി ഒരു കിട്ടാക്കനിയാണല്ലോ
ReplyDeleteനമ്മള്‍ ഓരോ ന്യായം പറയുന്നുവെന്നു മാത്രം
thats it
ജോലി ആരു ചെയ്താലും കൂലി വേണമെന്നത് ശരിതന്നെ.. പക്ഷെ മുമ്പുള്ള കമന്റുകളില്‍ പറഞ്ഞപോലെ അവരുടെ കയ്യിലിരിപ്പ് തന്നെ അങ്ങനെയാ.. പണം കൊടുക്കാതിരിക്കുന്നത് അക്രമമെന്ന പോലെതന്നെ ആ 400 റിയാല്‍ കൊടുക്കുന്നതും ഒരു അക്രമമാണെന്ന് തോന്നിപ്പോവും അവരുടെ സ്വഭാവം കാണുമ്പോള്‍...
ReplyDeleteനന്നായി കഥ.. ആശസകള്‍
ജീവിതം എന്നാല്‍ ഉത്തരം കിട്ടാത്ത സമസ്യ തന്നെ... കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി നാടും വീടും വിട്ട് അന്യനാട്ടില്‍ ജോലി തേടി പോകുന്ന സമ്പ്രദായം ആരാണ് കണ്ടുപിടിച്ചത് എന്നാണ് ഞാന്‍ ആലോചിക്കുന്നത്...
ReplyDeleteപാവങ്ങള്‍ ....
ReplyDeleteWhat to say?
ReplyDeleteഅതെ
ReplyDeleteജീവിതം ഏച്ചുകെട്ടുന്നവര്‍
dictionary-യില്‍ സുഖം എന്ന വാക്കില്ലാത്ത ഹതഭാഗ്യര്‍
സഹതപിക്കുന്നു
ഉള്ളവന്നു എല്ലാം ഉണ്ട്
ReplyDeleteഇല്ലാത്തവന്നു ഒന്നും ഇല്ല
അത് ഒരു മാജിക് ആണ് ഈ ലോകം
മനാഫ് മാഷെ, ഇത് ബംഗാളികളുടെ മാത്രം അവസ്ഥയാണെന്ന് തോന്നുന്നില്ലാ. " മലയാളി മുതലാളിമാര്‍ " തലപ്പത്തിരിക്കുന്ന ചില കമ്പനികളില്‍ തന്നെ 600 -നും 700 -നും ഒക്കെ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഉണ്ട്. മൂന്നും നാലും വര്ഷം കൂടി നാട്ടില്‍ വിടുമ്പോള്‍ രണ്ടു മാസത്തെ ശമ്പളം പിടിച്ചു വെക്കുന്ന ചില " പ്രബല കമ്പനികളുമുണ്ട്.
ReplyDelete[im]http://2.bp.blogspot.com/_pOWuvp6Zr24/TShci9tKSuI/AAAAAAAAAUI/ZpSC_EvuGUU/s1600/123.jpg[/im]
ReplyDeleteകഷ്ട്ടപെടുന്നവൻ എന്നും കഷ്ട്ടപെടുന്നവൻ തന്നെ.
ReplyDeleteഅത്, ഇവിടെയാലും അങ്ങ് ബംഗാളിലായാലും;….
The hard workers and labourers have the same story. Once I talk to Dr Asad Moopen (Psychiatrist). He told me one of the main reasons of distress in gulf regions is expectation from their family members in them. The small amount of income and unlimited expectation from their relatives make them panic. How many of our family members know our "real income"? Our houses gets double storied our tension higher triple stories than older times. Cheers to gulf life
ReplyDeleteShajid
This comment has been removed by the author.
ReplyDeleteമനുഷ്യനെ മതത്തിന്റെയും ഭാഷയുടെയും രാജ്യത്തിന്റെയും പേരില്‍ വേര്‍ തിരിച്ചു കാണുന്നവരില്‍ അറബികളും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം ഈ അടുത്ത കാലത്ത് ഞാനും തിരിച്ചറിഞ്ഞിരിക്കുന്നു... ഹിന്ദിക്ക് ശമ്പളം ഇത്ര മതി, ബംഗാളിക്ക് അത്രയും വേണ്ട എന്നാണവരുടെ പോളിസി!
ReplyDeleteYes Mr.റഷീദ് കോട്ടപ്പാടം
ReplyDeleteമനുഷ്യാവകാശ ധ്വംസനം ആര് നടത്തിയാലും അത് കാടത്തമാണ്.
മതത്തിന്‍റെ പേരും ചൂരും പേറുന്നവര്‍ ചെയ്യുമ്പോള്‍ പ്രത്യേകിച്ചും!!