മലയാളത്തിലെ പ്രസിദ്ധമായ ഒരു ചാനലില്‍ റമദാന്‍
സന്ദേശം നല്‍കുകയായിരുന്നു സാമൂഹ്യ രംഗത്ത്
അറിയപ്പെടുന്ന ഒരു മുസ്ലിം വനിത.
"റമദാന്‍ ആസന്നമായാല്‍ രുചികരമായ ഭക്ഷണവും പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും സാമഗ്രികളും നേരത്തെ തന്നെ ഒരുക്കി വെക്കും. നോമ്പ് ദിവസങ്ങളില്‍ ഉച്ചയാകുന്നതോട് കൂടി വിവിധ ഇനങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കും. രാത്രി നമസ്കാരം കഴിഞ്ഞു പുരുഷന്മാര്‍ തിരിച്ചു വരുമ്പോള്‍ നല്‍കാനുള്ള മറ്റു വിഭവങ്ങള്‍ വേറെയും . അത്താഴത്തിനു മുണ്ട് രുചിയൂറുന്ന...." ഇങ്ങിനെ പോകുന്നു അവരുടെ വിശദീകരം!!
റമദാനിനെക്കുറിച്ച് ഒരു സാധാരണക്കാരനുള്ള അബദ്ധ ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇവരും ചെയ്തത്!!
എന്തുകൊണ്ട് റമദാനും അതിലെ വ്രതവും ?
ഈ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും കൃത്യമായി വിശദീകരിക്കപ്പെടാറില്ല.
മാനവകുലത്തിന് മാര്‍ഗ ദര്‍ശകമായ വിശുദ്ധ ഖുര്ആനിന്‍റെ അവതരണം
ആരംഭിച്ചത് റമദാനിലാണ്. അതിനുള്ള നന്ദിപ്രകാശനമാണ് ഈ മാസത്തിലെ
വ്രതം. ഇതാണ് വസ്തുത.
ഭക്ഷണമൊരുക്കലിന്‍റെയും ധനവാന്‍റെ ഔദാര്യത്തിനായി പാവങ്ങളുടെ
അലച്ചിലിന്‍റെയും മാസമായി റമദാന്‍ വിലയിരുത്തപ്പെട്ടുകൂട.
പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളോ വ്യാഖ്യാനങ്ങളോ
ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്!
ദേഹേചകളെ മുഴുവന്‍ വെടിഞ്ഞു ദൈവഹിതത്തിന്‍റെ വഴിയിലേക്ക്
നേര്‍ക്കുനേരെ നടന്നടുക്കാനുള്ള അവസരമാണ് റമദാന്‍.
"ഒരു റമദാനിനു സാക്ഷിയായിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവനേക്കാള്‍
നഷ്ടകാരിയായി മറ്റാരുണ്ട് " എന്ന പ്രവാചക വചനം നമ്മെ തൊട്ടുണര്‍ത്തുക.
വന്നുപോയ പാപങ്ങളോര്‍ത്ത് കരയാന്‍... മാപ്പിരക്കാന്‍...
മനസ്സ് കഴുകി വെടിപ്പാക്കാന്‍... വിശ്വാസത്തിന്‍റെ പുതിയ ഊര്‍ജ്ജം
ആവാഹിക്കാന്‍... ധനവും ശരീരവും മനസ്സും സ്ഫുടം ചെയ്തെടുക്കാന്‍ ...
അതിനു മതം നിശ്ചയിച്ച പ്രത്യേകമായ മുപ്പതു നാളുകളെ നമ്മള്‍
വികലമാക്കാതിരുന്നാല്‍ മതി!
മനുഷ്യകുലത്തിനുള്ള മോക്ഷദായക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍അത് മുസ്ലിംകളുടെ മാത്രം സ്വകാര്യ സ്വത്തല്ല. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായ മുഹമ്മദ് നബിയിലൂടെ ഘട്ടം ഘട്ടമായി അത് കൈമാറപ്പെട്ടു.. സൃഷ്ടികര്‍ത്താവിന്‍റെ സവിധത്തില്‍ നിന്നും മുഴുവന്‍ മനുഷ്യകുലത്തിനും വഴികാട്ടിയായി അവതീര്‍ണ്ണമായ അവസാനത്തെ വേദം. വിശാലമായ ഈ കാഴ്ചപ്പുകളെയെല്ലാം തെറ്റായോ സങ്കുചിതമായോ വ്യാഖ്യാനിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. അതിനുത്തരവാദികള്‍ ഇസ്ലാമിന്‍റെ ലേബളില്‍ പ്രത്യക്ഷപ്പെടുന്നവര്‍
തന്നെയാവുകയാണ് പലപ്പോഴും പതിവ്!
വായിക്കുന്നവര്‍ അവരുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഗ്രന്ഥമാണ് ഖുര്‍ആന്‍. പഠിക്കുന്നവര്‍ അവരുടെ പഠനത്തിന്‍റെ ഭാഗമാക്കേണ്ടതും. കാരണം അത് മാനവകുലത്തിന്‍റെ വിചാരവും ആചാരവും ജീവിത ശൈലിയും മാറ്റി പ്രതിഷ്ടിക്കുകയും സത്യത്തിലേക്കും തിരിച്ചറിവിലേക്കും വഴി നടത്തുകയും ചെയ്യുന്നു.
ഖുര്‍ആന്‍...
ഏറ്റവും വായിക്കപ്പെടുന്ന ഗ്രന്ഥമാണ്. അത് ചരിത്രത്തില്‍ തുല്യതയില്ലാത്ത
പരിവര്‍ത്തനം സാധ്യമാക്കി. പ്രപഞ്ചത്തെ തുറന്ന പുസ്തകമായി അവതരിപ്പിക്കുന്ന
ഖുര്‍ആന്‍ കാര്യങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്നു. അതിന്‍റെ വിജ്ഞാനവ്യാസം
പരിമിതികളില്‍ ഉടക്കി നില്കുന്നില്ല. അത് ഗദ്യമോ പദ്യമോ വൃത്തതാള നിബദ്ദമോ അല്ല. എന്നാല്‍ അതില്‍ ഗദ്യപദ്യ വൃത്തതാള നിബദ്ദമുണ്ട്. അതൊരു ശാസ്ത്ര ഗ്രന്ഥമല്ല... അതില്‍ ശാസ്ത്രമുണ്ട്. ചരിത്ര ഗ്രന്ഥമല്ല... അതില്‍ ചരിത്രമുണ്ട്. നിയമപുസ്തകമല്ല... അതില്‍ നിയമമുണ്ട്. നാഗരികതയുടെ ഏടല്ല... അതില്‍ നാഗരികതയുണ്ട്. ഇഹലോകവും പരലോകവുമുണ്ട്.
അതിനാല്‍ ഖുര്‍ആനിന്‍റെ അവതരണ മാസം അതിന്‍റെ പഠനത്തിനുള്ള
ഊര്‍ജ്ജദായക മാസമായിത്തീരട്ടെ; സകല മനുഷ്യര്‍ക്കും!
'മരുഭൂമിയിലെ യാത്രക്കാരന്‍' എന്ന കവിതയില്‍ ജിബ്‌രീല്‍ നബിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട രംഗം പി.കുഞ്ഞിരാമന്‍ നായര്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്:
"ഉഷസ്സിന്‍റെ നേരിയ നീരാളത്തിരി നീക്കി തനിത്തങ്ക വിമാനത്തില്‍ ശൂന്യമായ മരുഭൂമിയില്‍ വന്നിറങ്ങിയ ഏതോ ദൈവദൂതന്‍ അര്‍ധ നിദ്രിദനായ ആ യുവാവിനെ ചുംബിച്ചു. മുഹമ്മദുണര്‍ന്നു. ഈ തന്നില്‍ താനല്ലാത്ത ഒരാള്‍ ഉള്ളില്‍നിന്ന്, ജ്യോതിര്‍ മണ്ഡലത്തില്‍ പുഞ്ചിരി തൂകുന്നതായി ആ ഭക്തന്‍ കണ്ടു. യജമാനന്‍റെ മുന്‍പില്‍ ഭ്രുത്യനെന്ന പോലെ ഞൊടിയിടനേരം ആ ജ്യോതിസ്സിന്‍റെ മുന്‍പില്‍ മുഹമ്മദ് അനങ്ങാതെ നിന്നു. "മുഹമ്മദ് എഴുന്നേല്‍ ക്കൂ, ഇരുളില്‍ മയങ്ങിയ ലോകത്തെ വിളിച്ചുണര്‍ത്തൂ....."- ഒരശരീരിയുണ്ടായി. ഒരിടി വരവുണ്ടായി. ഒരു നിശ്ശബ്ദ ശാസനയുണ്ടായി"
നമ്മെ നാം വിളിച്ചുണര്‍ത്തുക
അതിനാവട്ടെ ഈ മാസം!
ഖുര്‍ആന്‍
ReplyDeleteവായിച്ചു തീര്‍ക്കുവാന്‍
തമ്പുരാനേ
നീ എനിക്ക് സമയം തന്നു
അതിനു നന്ദി
പിന്നീടാണ് വന്നത്
അന്ധത
കണ്ണുകളില്‍ നീണ്ടു നീണ്ട
അമാവാസി
യാത്രാന്ത്യത്തില്‍
സ്വര്‍ഗ്ഗ ദര്‍ശനം
അതാണിച്ച; നിന്‍റെയും
("നന്ദി പൂര്‍വ്വം"-കമലാ സുരയ്യ)
Worth reading...
ReplyDeleteAlso nice to see a change from the usual poetry to prose. Let's take this opportunity to ponder the true spirit of Quran at this holy month!
റമദാന്‍ മാസം എന്നോര്‍ക്കുമ്പോ ഭക്ഷണവും ഓര്‍മ്മവരുന്നു എന്നത് സത്യമാണ്. പക്ഷെ അതു ഭക്ഷണത്തിനല്ല മറ്റു ആരാധനകള്‍ക്കും നല്ല ഒരു മനുഷ്യനായിത്തീരുന്നതിനുള്ള ഒരു പരിശീലനവും ആയിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.. നല്ല പോസ്റ്റ്. ആശംസകള്‍
ReplyDeleteനേര്
ReplyDeleteലക്‌ഷ്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു കൂടാ
നമ്മുടെ ചാനലുകള്‍ റംസാനെ നീട്ടിയും പരത്തിയും
ഒരു പരുവത്തിലാക്കുന്ന വ്യഗ്രതയിലാണ്
മനാഫ് മാഷിനറ്റെ മറ്റോരു മികച്ച പോസ്ററ്.
ReplyDeleteറമദാന്‍
-----
"ക്ഷണമൊരുക്കലിന്‍റെയും ധനവാന്‍റെ ഔദാര്യത്തിനായി പാവങ്ങളുടെ
അലച്ചിലിന്‍റെയും മാസമായി റമദാന്‍ വിലയിരുത്തപ്പെട്ടുകൂട
പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളോ വ്യാഖ്യാനങ്ങളോ
ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്"
ഖുര്‍ആന്‍
------
മനുഷ്യകുലത്തിനുള്ള മോക്ഷദായക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍
അത് മുസ്ലിംകളുടെ മാത്രം സ്വകാര്യ സ്വത്തല്ല. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായ മുഹമ്മദ് നബിയിലൂടെ ഘട്ടം ഘട്ടമായി അത് കൈമാറപ്പെട്ടു.. സൃഷ്ടികര്‍ത്താവിന്‍റെ സവിധത്തില്‍ നിന്നും മുഴുവന്‍ മനുഷ്യകുലത്തിനും വഴികാട്ടിയായി അവതീര്‍ണ്ണമായ
അവസാനത്തെ വേദം.
"ദേഹേചകളെ മുഴുവന്‍ വെടിഞ്ഞു ദൈവഹിതത്തിന്‍റെ വഴിയിലേക്ക്
ReplyDeleteനേര്‍ക്കുനേരെ നടന്നടുക്കാനുള്ള അവസരമാണ് റമദാന്‍.
വന്നുപോയ പാപങ്ങളോര്‍ത്ത് കരയാന്‍... മാപ്പിരക്കാന്‍...
മനസ്സ് കഴുകി വെടിപ്പാക്കാന്‍... വിശ്വാസത്തിന്‍റെ പുതിയ ഊര്‍ജ്ജം
ആവാഹിക്കാന്‍... ധനവും ശരീരവും മനസ്സും സ്ഫുടം ചെയ്തെടുക്കാന്‍"
ഈ നല്ല സന്ദേശങ്ങള്‍ എല്ലാവരിലും എത്തട്ടെ. നല്ല പോസ്റ്റ് മനാഫ്.
A good article about Ramadan. Majority of our community is still wasting time on cooking, boasting ifthar parties etc. and not looking at the soul of Ramadan.
ReplyDeleteMay Almighty accept our fasting & prayers, Aameen.
The month of fasting shouldnt be the month of feasting. But the scenario conveys a feasting touch to Razan where it lose the essence and soul. We can try our level best not to lose it.
ReplyDeleteതിരക്കുകള്‍ക്കിടയില്‍ ഒരു സ്റ്റോപ്പ്.
ReplyDeleteഒന്നു തിരിഞ്ഞു നോക്കി മുന്നേറാന്‍ താങ്കളുടെ പോസ്റ്റ് ഉപകരിച്ചു.
നന്ദി
we are getting wrong messages through media
ReplyDelete>>>വായിക്കുന്നവര്‍ അവരുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഗ്രന്ഥമാണ് ഖുര്‍ആന്‍. പഠിക്കുന്നവര്‍ അവരുടെ പഠനത്തിന്‍റെ ഭാഗമാക്കേണ്ടതും. കാരണം അത് മാനവകുലത്തിന്‍റെ വിചാരവും ആചാരവും ജീവിത ശൈലിയും മാറ്റി പ്രതിഷ്ടിക്കുകയും സത്യത്തിലേക്കും തിരിച്ചറിവിലേക്കും വഴി നടത്തുകയും ചെയ്യുന്നു.<<<
ReplyDeleteഹൃദ്യമായ പോസ്റ്റ്
സന്ധ്യ മുതല്‍ പ്രഭാതം വരെ നീളുന്ന ഒരു നോണ്‍ സ്റ്റോപ്പ് ഭക്ഷണ മേളയായി റമദാന്‍ മാറുന്നുണ്ട്. ഓര്‍മപ്പെടുത്തലിനു നന്ദി.
ReplyDeleteസമയോചിതമായ ഒരു പോസ്റ്റ്.ആശംസകള്‍!. ഇന്നു ചില ചാനലുകളിലും ചിലപത്രങ്ങളിലും വരുന്ന റമളാന്‍ ചിന്തകള്‍ കണ്ടാല്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനം ശരിയാണ്. ബഷീര്‍ പറഞ്ഞ പോലെ സന്ധ്യ മുതല്‍ പ്രഭാതം വരെ നീളുന്ന തീറ്റ മത്സരമായി മാറിയിരിക്കുന്നു ഇന്നു നോമ്പ്.ഖുര്‍ ആനും നബി ചര്യകളും ശരിയായി പഠിച്ചു യഥാര്‍ത്ഥ നോമ്പുകാരനായിരിക്കാന്‍ ഇതെല്ലാവരെയും ഓര്‍മ്മപ്പെടുത്തട്ടെ!
ReplyDeleteനല്ല സന്ദേശങ്ങള്‍...ഓര്‍മപ്പെടുത്തലിനു നന്ദി.
ReplyDeleteA timely reminder for those of us who see Ramadaan as a season for developing our taste buds. Ironically, we seem to have forgotten that it's rather a period to develop our spirit and soul.
ReplyDeleteഒന്നുകില്‍ ഭക്ഷണ വിശേഷം അല്ലെങ്കില്‍ പെരുന്നാളിന്റെ ആഡംബരം . തീര്‍ന്നു മാദ്ധ്യമ കണ്ണാടിയിലെ പെരുന്നാള്‍ വിശേഷം. 'റമദാന്‍' എന്ന പേരില്‍ തുടങ്ങി പെരുന്നാള്‍ നമസ്കാരത്തില്‍ വരെ വിശ്വാസികള്‍ക്ക് ചിന്തിക്കാനെരെയുണ്ട് .പഠിക്കുവാനും . ചാനലുകള്‍ക്ക് വേണ്ടത് ട്രെന്‍ഡുകള്‍ . ഇന്ന് റംസാന്‍ , ഓണം നാളെ ക്രിസ്തുമസ് ,ദീപാവലി ...അങ്ങനെ . സന്ദേശങ്ങള്‍ക്ക് പ്രസക്തിയില്ല .കച്ചവടതിനാണ് പ്രസക്തി .
ReplyDeleteസൈബര്‍ സ്പൈസിലും ഇത്തരത്തിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കുന്ന നല്ല ഒരു പോസ്റ്റ് . നന്ദി .....
പോരട്ടങ്ങിനെ പോരട്ടെ…. കവിതകൾക്കപ്പുറം ശക്തമായ രചനകൾ പുറത്ത് വരട്ടെ… ഈ എം.ടി.യെ ഞങ്ങളോന്ന് അനുഭവിക്കട്ടെ…
ReplyDeleteപ്രതികരണം രേഖപ്പെടുത്തിയ
ReplyDeleteഎല്ലാവര്‍ക്കും പ്രത്യേക നന്ദി