Sunday, August 1, 2010

മാധ്യമ വിചാരം














ഒന്നാം പേജു പാര്‍ട്ടിക്കാര്‍ക്കു നല്‍കി
വെണ്ടക്ക നിരത്തി ചേരുവ ചേര്‍ത്തു
എഡിറ്റോറിയല്‍ കോളത്തില്‍
തലമുതിര്‍ന്ന എഡിറ്ററുടെ ജലദോഷം
വലതു ചാരത്ത്‌ കൂലിക്കെഴുതുന്ന
കോമളന്‍ സാറിന്‍റെ അവലോകനം
താഴെ അര്‍ദ്ധസത്യത്തില്‍ തീര്‍ത്ത
ആറു കോളത്തിന്‍റെ അതിശയോക്തി
പിന്നെ കത്തുകളും കുത്തുകളും
വാചക പാചക മേളകള്‍ വേറെയും


പ്രാദേശികത്തില്‍ പാമ്പു പിടിയന്‍
പ്രഭാകരന്‍ മുഴച്ചു നിന്നു
ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞ
വിദ്ധ്യാര്‍തഥിനിയുടെ ദുരന്തം
മാതൃവിലാപത്തിന്‍റെ ചിത്രശകലങ്ങള്‍
രക്തമുറ്റുന്ന കണ്ണുകള്‍
ആല്‍മരത്തില്‍ തൂങ്ങിച്ചത്ത
അന്തപ്പന്‍റെ അവസാനത്തെ കത്ത്
ബലാല്‍സംഘങ്ങളുടെ ത്രസിപ്പിക്കുന്ന
വാര്‍ത്തകള്‍ പന്ത്രണ്ടെണ്ണം
മൂര്‍ദ്ധാവില്‍ അടിയേറ്റു
തലപിളര്‍ന്ന തങ്കയുടെ റിപ്പോര്‍ട്ട്‌
തച്ചുകൊന്ന താടിക്കാരന്‍
മാരന്‍ കോരുവിന്‍റെ കഥനം
അങ്ങിനെയങ്ങിനെ.....


അന്താരാഷ്ട്രം പതിവില്‍ കൂടുതല്‍
'ഭീകര' അട്ടിമറികളാല്‍ സമ്പുഷ്ടം
ബോംബും തുപ്പാക്കിയും ആവശ്യത്തിന് 
നുഴഞ്ഞുകയറ്റക്കാരും കൊടുംഭീകരരും
പട്ടാളത്തിന്‍റെ പിടിയില്‍
'മതഭ്രാന്ത'രുടെ ക്രൂരതയും കൂത്തും
സമാധാനത്തിന്‍റെ പാശ്ചാത്യന്‍
ഉണര്‍ത്തുപാട്ടുകളും ശീലും
പാവം ഇസ്രായേലിന്‍റെ കണ്ണീരും
ഫലസ്തീനികളുടെ താണ്ഡവവും


പിന്നാമ്പുറത്തെ താളു മുഴുവന്‍
കണ്ണഞ്ചുന്ന വര്‍ണ്ണങ്ങളുടെ
മസാലകള്‍ തേച്ചു വെച്ചിട്ടുണ്ട്
അതിശയോക്തിയുടെ വിവരണം
ചാര്‍ത്തി മൊഞ്ചു കൂട്ടണം
അതുകൂടി ക്കഴിഞ്ഞാല്‍
ഇഷ്ടാനിഷ്ടങ്ങളുടെ കറുത്ത മഷിപുരട്ടി
വിഷം ചേര്‍ത്ത ഉമിനീരുകൊണ്ട്
കമ്പോസ് ചെയ്തു വിളമ്പാം
എല്ലാം 'മോഡി' യായാല്‍
പുറത്തു വിതരണക്കാരന്‍റെ
ഒംനിവാന്‍ കിതക്കാന്‍ തുടങ്ങും!!

17 comments:

  1. മാധ്യമങ്ങളുടെ മഷിക്കുപ്പിയില്‍
    വിഷത്തുള്ളികള്‍ വീണ കാലമിത്...

    ReplyDelete
  2. ഇപ്പോള്‍ എല്ലാം ഒരു ചടങ്ങ് മാത്രം. പ്രതീക്ഷ സാമ്പത്തിക ലാഭത്തിനുമാത്രം.

    ReplyDelete
  3. രാശി, ഏലസ്സ്, സുരക്ഷാ കവചം എന്നിവയ്ക്ക് ഒരു കാല്‍ പേജു നീക്കി വെയ്ക്ക് സാറേ..

    ReplyDelete
  4. പാവം ഇസ്രായേലിന്‍റെ കണ്ണീരും
    ഫലസ്തീനികളുടെ താണ്ഡവവും

    മൂര്‍ച്ചയുള്ള വാക്കുകള്‍. ഇഷ്ട നുണകള്‍ നേരുകളാക്കി വിളംബിയില്ലെങ്കില്‍ പത്രം "ധര്‍മ്മം" കൊടുക്കേണ്ടി വരും. അതിനാല്‍ നേരുകള്‍ വളച്ചു നുണകള്‍ നിവര്‍ത്തി ഭംഗിയായി അച്ചു നിരത്തലത്രേ ഇന്നത്തെ പത്ര ധര്‍മ്മം. പത്രം നോക്കി നേരും നെറിയും തെറിയുമറിയാതെ നിര്‍വികാരതെയോടെ എല്ലാം വായിച്ചു തള്ളാന്‍ നമ്മളും ശീലിച്ചിരിക്കുന്നു.
    കവിത ഉള്ളടക്കം കൊണ്ടും ആഖ്യാനം കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നു.

    ReplyDelete
  5. മാധ്യമങ്ങളുടെ മഷിക്കുപ്പിയില്‍
    വിഷത്തുള്ളികള്‍ വീണ കാലമിത്...


    "ചാനലുകളുടെ ചാരിത്ര്യശുദ്ധിയില്‍
    സംശയം തോന്നുന്ന കാലവും..!"

    ReplyDelete
  6. കവിതയും ഇഷ്ടമായി ..നൌഷാദിന്‍റെ കമന്‍റും ഇഷ്ടമായി.

    ReplyDelete
  7. 'മാധ്യമ വിചാരണ' അസ്സലായി,
    എന്തേ ചാനലുകളെ ഒഴിവാക്കിയേ.
    (കവിതക്കൊരു ചെമ്മനം സ്റ്റൈല്‍)

    ReplyDelete
  8. 'മതഭ്രാന്ത'രുടെ ക്രൂരതയും കൂത്തും
    സമാധാനത്തിന്‍റെ പാശ്ചാത്യന്‍
    ഉണര്‍ത്തുപാട്ടുകളും ശീലും
    പാവം ഇസ്രായേലിന്‍റെ കണ്ണീരും
    ഫലസ്തീനികളുടെ താണ്ഡവവും

    നന്നായിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  9. ആരാണ് പുറകില്‍ ....കറുത്ത കരങ്ങള്‍ ....പാവം മനുഷ്യന്‍ കഥയെന്തു കണ്ടു

    ReplyDelete
  10. "ഇഷ്ടാനിഷ്ടങ്ങളുടെ കറുത്ത മഷിപുരട്ടി
    വിഷം ചേര്‍ത്ത ഉമിനീരുകൊണ്ട്
    കമ്പോസ് ചെയ്തു വിളമ്പാം"
    അവര്‍ വിളമ്പും . നമ്മള്‍ തിന്നുന്ന കാലമത്രയും
    അതാണ് സത്യം

    ReplyDelete
  11. It's paid journalism sponsored by corporate these days.
    And you have satirized it well.

    ReplyDelete
  12. ഇഷ്ടപ്പെട്ടു

    ReplyDelete
  13. മാധ്യമങ്ങളുടെ മഷിക്കുപ്പിയില്‍
    വിഷത്തുള്ളികള്‍ വീണ കാലമിത്.

    ഇഷ്ടപ്പെട്ടു. ആശംസകള്‍

    ReplyDelete
  14. മാധ്യമങ്ങളുടെ മഷിക്കുപ്പിയില്‍
    വിഷത്തുള്ളികള്‍ വീണ കാലമിത്...


    "ചാനലുകളുടെ ചാരിത്ര്യശുദ്ധിയില്‍
    സംശയം തോന്നുന്ന കാലവും..!"



    ithaaanu athinte sari

    aashamsakal....

    ReplyDelete
  15. വൈകിപ്പോയിരുന്നു ഈ 'വിചാര'പ്പെടല്‍.
    ചാനല്‍ പ്രളയങ്ങള്‍ക്കിടയിലും ഇവര്‍ കുറ്റിയറ്റു പോകാതിരിക്കുന്നതിന്‍റെ കാരണങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്.

    ReplyDelete
  16. കോളങ്ങളില്‍ കോളകളും കൊലയും എല്ലാം കൂടെ കുളം
    അതല്ലേ ശരി?

    ReplyDelete