കാരുണ്യമൊഴുകും പുതു നിലാവാസന്ന മിനി-
പുണ്യം നിറഞ്ഞൊഴുകും പകലിരവു താരുണ്യം
സ്നേഹം നിറംചേര്‍ത്ത നിമിഷങ്ങളിഴ ചേര്‍ക്കാന്‍
കച്ച മുറുക്കാം കളങ്കമുടച്ചെറിയാം
ധനവാന്‍ വിശപ്പിന്‍റെ രുചിയെ രുചിച്ചറിയും
ധനമില്ലാ പാവങ്ങള്‍ കണ്പാര്‍ത്തു കാത്തിടും
സ്വര്‍ഗീയ വാടം മലര്‍ക്കെ തുറന്നിടും
നാരക വാതില്‍ അടച്ചു താഴ്പൂട്ടിടും
അന്ത്യയാമങ്ങളിനി നാഥനു നല്‍കിടാം
ഭാരമിരക്കാം ഭാവിയെ കാത്തിടാം
വൃദ്ധി വികാസത്തിന്‍ തേരേറി നീങ്ങുവാന്‍
നിമിഷ ബിന്ദുക്കളെ കോരിയെടുത്തിടാം
നാവില്‍ സ്തുതിയുടെ കീര്‍ത്തനം കോര്‍ത്തിടാം
നോവും നീറ്റലും സവിധമര്‍പ്പിച്ചിടാം
മൂഡ ദുരാര്‍ത്തികള്‍ മൂടിയൊതുക്കിടാം
ഭാവ വൈചിത്ര്യത്തിന്‍ അടിവേരറുത്തിടാം
കൈകളുയര്‍ത്തി കരഞ്ഞു കറ തീര്‍ക്കാന്‍
പാപക്കല നീക്കി ഹൃത്തം മിനുക്കുവാന്‍
കൂത്താടി വാഴുന്ന ലോഭങ്ങളില്ലാത്ത
മാസം റമദാനെ മാറോടു ചേര്‍ത്തിടാം
കുന്നായ്മ വേണ്ടയിനി കുത്തിപ്പറയേണ്ട
ക്ഷോഭ ലോഭാതികള്‍ തടവു തീര്‍ത്തീടേണ്ട
ത്യാഗ പരിശ്രമ പര്‍വ്വത്തെ വെറുമൊരു
താലി പൊട്ടിക്കുന്ന ജോലിയാക്കീടേണ്ട
വിശ്വപ്രകാശം പരത്തി മേവുന്നൊരീ
വിശ്വവി മോചന ഗ്രന്ഥം പുണര്‍ന്നിനി
സന്‍മാര്‍ഗ്ഗ ദര്‍ശന വീഥിയില്‍ മുന്നിടാം
ആത്മവികാസത്തിന്‍ വാനില്‍ പറന്നിടാം
പുണ്യങ്ങളുടെ
ReplyDeleteപെരുമഴക്കാലം
വാരിയെടുക്കാനും
ReplyDeleteകോരിയെടുക്കാനും
നന്മകളുടെ പൂക്കാലം..
റമദാന്‍ മുബാറക്!!
ഇനി പുണ്ണ്യ മാസത്തെ വരവേല്‍ക്കാം
ReplyDeleteറമദാന്‍ മുബാറക്.
പടച്ചവനെ നോമ്പുകാര്‍ മാത്രം പ്രവേശിക്കുന്ന സ്വര്‍ഗത്തിലെ റയ്യാന്‍ എന്ന കവാടത്തിലൂടെ ഞങ്ങളെ എല്ലാവരെയും നീ പ്രവേശിപ്പിക്കേണമേ - ആമീന്‍
ReplyDelete"കുന്നായ്മ വേണ്ടയിനി കുത്തിപ്പറയേണ്ട
ReplyDeleteക്ഷോഭ ലോഭാതികള്‍ തടവു തീര്‍ത്തീടേണ്ട"
That should be the spirit of fasting and spiritualism.
If only we were able to live it and walk our talk.
ഇതിലെഴുതിയ എല്ലാവരികളും വ്രതത്തിന്റ്റെ വിശുദ്ധി വിളിച്ചോതുന്നു.
ReplyDeleteرمضان كريم
كل عام وانتم بخير
A seasonal entry in a poetic stream. powerful than a lengthy article.
ReplyDeleteMT, my congrats..
wish u all a happy and blessed Ramadan.
رمضان كريم
ReplyDeleteഅർഥവത്തായിത്തീരട്ടെ
ഈ നോമ്പുകാലം.
നല്ല വരികൾ.
പ്രാർഥനകൾ.
I just came back from the Perumazha of kerala mansoon to this Perumazha of virtues.
ReplyDeleteThank you for the light lines.......they are reducing the heat in the oven we are in ......... in this desert summer!
Ramadan Mubarak to All people in Yambu!
ReplyDeleteഈ റമദാന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അര്‍ഥവത്താക്കാന്‍ യത്നിക്കാം...
ഈ കവിതയ്ക്ക് ഞാന്‍ റമദാന്‍ പുരസ്‌കാരം നല്‍കുന്നു..!
സലിം സാബ്
ReplyDelete'ആവി' പുരസ്കാരമായി തന്നിട്ടെന്നാ
അലമാരയില്‍ വെക്കാന്‍ ഒക്കില്ലല്ലോ!
Yes
ReplyDeleteമാസം റമദാനെ
മാറോടു ചേര്‍ത്തിടാം
റമദാന്‍ പുണ്ണ്യങ്ങളുടെ പൂക്കാലം ...!!
ReplyDeleteപുണ്ണ്യങ്ങള്‍ പൂക്കുന്ന റംസാന്‍ മാസത്തെ കുറിച്ചും രംസാനിന്റെ മഹത്വങ്ങളെ കുറിച്ചും നല്ല വരികളില്‍ നന്നായി എഴുതിയിരിക്കുന്നു. സന്ദര്‍ഭോചിതമായ കവിത.
ReplyDeleteറംസാനെപ്പറ്റിയുള്ള ചിന്തകള്‍ നന്നായി.തികച്ചും സാന്ദര്‍ഭികം!.ആശംസകള്‍ നേരുന്നു.
ReplyDeleteഅല്ലാഹുവിന്റെ അനുഗ്രഹം എല്ലാരിലും വര്‍ഷിക്കട്ടെ..!!
ReplyDeleteറമദാന്‍ മുബാറക്.
എന്തുകൊണ്ട് റമദാനും അതിലെ വ്രതവും ?
ReplyDeleteമാനവകുലത്തിന് മാര്‍ഗ ദര്‍ശകമായ വിശുദ്ദ
ഖുര്‍നിന്‍റെ അവതരണം ആരംഭിച്ചത് റമദാനിലാണ്.
അതിനുള്ള നന്ദി പ്രകാശനമാണ് ഈ മാസത്തിലെ വ്രതം
(പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ
ധാരണകളോ വ്യാഖ്യാനങ്ങളോ ഇനിയും തിരുതതപ്പെടേണ്ടതുണ്ട്) !
shaharu mubarak
ReplyDeleteറമദാന്റെ സൌരഭ്യം അക്ഷരങ്ങളില്‍ ആവാഹിച്ചിരിക്കുന്നു.
ReplyDeleteഅനുഗ്രഹീത മാസം ,എല്ലാവരുടെയും മനസില്‍ നന്മയുടെപൂക്കാലം വിടരുന്നമാസം പ്രാര്‍ഥനയുടെ രാവുപകലുകളില്‍ ഹ്ര്ദയം അല്ലാഹുവിനുമുന്നില്‍ കുമ്പിടുന്ന മാസം ഒരു തേങ്ങലോടെ വന്നുപോയ തെറ്റുകള്‍ക് തൗബ തേടുന്ന മാസം എല്ലറ്റിനും മുകളിലായി ഖുര്‍ആന്‍ അവതരിച്ച പുണ്ണ്യമാസം ,നമുക്ക് പ്രാര്‍ഥിക്കാം നന്മനിറഞ്ഞ വിദ്ദ്യെഷമില്ലാത്ത നല്ലൊരു മനസിന്റെ അല്ലാഹുവിനിഷ്ടപ്പെട്ട ഒരടിമയായി ഈ യാത്ര പൂര്‍തിയാക്കിതരാന്‍,വിനീതമായി ഒരുകാര്യം കൂടി ഊണര്‍താന്‍ ശ്രമിക്കയാണ് ,റമളാന്‍ മാസം ഭയത്തോടെ കാത്തിരിക്കുന്ന ഒത്തിരി കുടുമ്പങ്ങളുണ്ട് ഇത് വായിക്കുന്നവര്‍ക് മുന്നില്‍ അങ്ങിനെയൊരുകുടുമ്പമുണ്ടെങ്കില്‍ പെരുന്നാള്‍ സക്കാത്ത് നല്‍കാന്‍ ഇരുപത്തേഴ് വരെ കാത്തിരിക്കാതെ ആ കുടുമ്പത്തിന് നോമ്പുമാസത്തേക്കുള്ള ആഹാരസാദനങ്ങള്‍ നോമ്പിന്റെ തലേദിവസം എത്തിച്ചുകൊടുക്കുന്നത് ആ കുടുമ്പത്തിന് വളരെവലിയൊരു ഉപകാരമായിരിക്കും നോമ്പിന്റെ മാസം കുടുമ്പത്തിന് പെരുന്നാള്‍ ആഘോഷങ്ങള്‍ക് വേണ്ടുന്ന ചിലവുകള്‍ അവര്‍ കണ്ടെത്തുകയും ചെയ്യും ,പെരുന്നാള്‍ ദിവസം പട്ടിണികിടക്കില്ല തന്നെ ഈ കാര്യം വായനക്കാര്‍ മനസുവെക്കണം എന്നൊരഭ്യര്‍തന നടത്തുകയാണിവിടെ അല്ലാഹു നന്മ ചെയ്യുന്നവനും നന്മയുള്ള മനസിനും പ്രാര്‍തനയ്കുത്തരമേകട്ടെ എന്ന് പ്രാര്‍തിച്ച് കൊണ്ട്
ReplyDeleteRamadan, the Quran revealed in this Holy month, we are fasting as a gratitude for this presentation. But how much do we gone to Quran?
ReplyDeleteWe are reciting it daily, especially during Ramadan to earn virtues.
When I was thinking the virtue of Quran, a flash came to my mind its relevancy:
Aysha (RA) Said: "The Prophet (SA) behaviour was Quran", the Quran is on action through Prophet (SA), but alas, we Muslims, our behaviour is far away from Quran. We lead a life of modern culture, commiting sins, saying Gheebath on others, finding others mistakes than ourselves, seeing us better than other, jelousy, Shirk, Bid'a, Nifaq....etc. How much we ran away from Quran..How much we ran away from our Prophet(SA) he showed the royal path to us..?
Don't worry, the Ramadan for you to get rid of all our sins that we committed, Lailathul Qadr is waiting for us....we have Thouba in front of us...Try to weep, weep and cry...a loud cry..
Let it wash all our sin...and be with a Happy Ramadan..
MT
@ktahmed mattanur
ReplyDeleteശ്രദ്ധേയമായ ഓര്‍മ്മപ്പെടുത്തല്‍
മുസ്ലിം മഹല്ലുകള്‍ സജീവമായ ഇടങ്ങളില്‍
താങ്കള്‍ സൂചിപ്പിച്ച തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍
നന്നായി നടക്കുന്നുണ്ട്. ഇത്തരം കനിവുറവകള്‍
എത്തിനോക്കാത്ത പ്രദേശങ്ങളും ധാരാളം!
അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള
ഓരോ നോമ്പുകാരനും തന്‍റെ പരിധിയില്‍
ഇതു ഭംഗിയായി നിര്‍വ്വഹിക്കാവുന്നതാണ്.
@Gihas
Nice reminder & an essential introspection
Thank You