Saturday, February 12, 2011

വിട

പകരം വെക്കാന്‍
മറ്റൊന്നില്ലാത്ത
ആ തൂലികയും
ചിന്തയും നിലച്ചു
ആശയങ്ങള്‍ മാത്രം
നിറച്ചു നല്‍കിയിരുന്ന
ആ പ്രഭാഷകന്‍
യാത്രയായി
നല്ല ഓര്‍മ്മകള്‍
ബാക്കിയായി
അകം വിങ്ങി
വിട നല്‍കുന്നു...
അനശ്വര ഗേഹത്തിലേക്ക്

നവോത്ഥാനത്തിന്‍റെ 
യുവ ചേതനയെ
ഒന്നര പതിറ്റാണ്ടിലേറെ 
നയിച്ച ശാന്തമായ
സ്നേഹക്കരുത്തേ...
അവസാനയാത്രയില്‍
സാക്ഷിയാകാന്‍
കഴിയാതെ പോയ
എന്‍റെ ദു:ഖവും
മനസ്സു നിറഞ്ഞ
പ്രാര്‍ഥനയും
ഞാനിവിടെ
ചാലിക്കുന്നു

കറയേല്‍ക്കാത്ത
വിശ്വാസികളുടെ
പ്രാര്‍തഥനയുണ്ട്
അവരുടെ മനസ്സില്‍
നേരിന്‍റെ ശബ്ദം
അലയടിക്കുന്നുണ്ട്
വിട്ടേച്ചു പോയ
സന്ദേശത്തിന്‍റെ
നനവാര്‍ന്ന
തുടിപ്പുണ്ട്

നാഥന്‍റെ വെളിച്ചം
ആളിക്കത്തിക്കാന്‍
യൌവ്വനം
സമര്‍പ്പിച്ചതില്‍
സന്തോഷിക്കുക;
സമാധാനിക്കുക
അവന്‍ കൈവിടില്ല
നമ്മള്‍ നിസ്സഹായരും
അവന്...‍എല്ലാം
തീരുമാനിക്കുന്നവനുമല്ലേ!

51 comments:

  1. ISM മുന്‍ സംസ്ഥാനപ്രസിഡന്റ് അബൂബക്കര്‍ കാരക്കുന്ന് അന്തരിച്ചു.അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ...

    ReplyDelete
  2. നാഥാ..... ഞങ്ങളുടെ സഹോദരന്റെ വിയോകം മൂലം പ്രസ്ഥാനത്തിനുടായിടുള്ള നഷ്ടം നീ നികത്തി തരണേ...
    ഞങ്ങളുടെ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള കഴിവിനെ നല്കുകയും ചെയ്യേണമേ...
    ആമീന്‍

    ReplyDelete
  3. അവസാനയാത്രയില്‍
    സാക്ഷിയാകാന്‍
    കഴിയാതെ പോയ
    എന്‍റെ ദു: ഖവും
    മനസ്സു നിറഞ്ഞ
    പ്രാര്‍ഥനയും
    ഞാനിവിടെ
    ചാലിക്കുന്നു...


    നാഥാ, അദ്ദേഹത്തിന്റെ ഖബര്‍ ജീവിതവും പരലോക ജീവിതവും സ്വര്‍ഗ്ഗീയമാക്കി അനുഗ്രഹികേണമേ , ആമീന്‍.

    ReplyDelete
  4. ആ സര്‍ഗ പ്രതിഭയ്ക്ക് സ്വര്‍ഗം പകരം ലഭിക്കട്ടെ

    ReplyDelete
  5. യുവത്വം സത്യപ്രസ്ഥാനതിനു വേണ്ടി ചിലവഴിച്ചതിനു അദ്ദേഹത്തിന് സര്‍വശക്തന്‍ പ്രതിഫലം നല്‍കട്ടെ. ആമീന്‍.
    എന്നെന്നും അദ്ദേഹത്തെയും നമ്മെയും സര്‍വശക്തന്‍ സ്വര്‍ഗപൂന്തോപ്പില്‍ പ്രവേശിപ്പിക്കട്ടെ. ആമീന്‍.
    ഈ വേര്‍പാട്‌ താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും നമ്മുടെ പ്രസ്ഥാനത്തിനും കഴിയട്ടെ. ആമീന്‍.

    ReplyDelete
  6. ഓരോ കൊഴിഞ്ഞു പോക്കും ഓരോ വിടവുകള്‍ ആകുന്നു ആ വിടവ് നികത്താന്‍ ഈ സമുദായതിന്നു കഴിയട്ടെ ..അമിന്‍.



    അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും അവനോട് നിനക്ക് കനിവുണ്ടാവുകയും, രക്ഷ നല്കുകയും, മാപ്പ് കൊടുക്കുകയും, ഈ മയ്യിത്തിന്റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശമാര്ഗ്ഗം വിശാലപ്പെടുത്തുകയും, വെള്ളംകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതുപോലെ ശുദ്ധിയാക്കുകയും, തന്റെ ഭവനത്തിനു പകരം കൂടുതല് ഭദ്രമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടുതല് ഉത്തമമായ ഒരു കുടുംബവും, തന്റെ ഇണയേക്കാള് കൂടുതല് ഉത്തമമായ ഒരു ഇണയെയും നീ നല്കുകയും, സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയില് നിന്നും നരകശിക്ഷയില് നിന്നും രക്ഷിക്കുകയും ചെയ്യേണമേ! (മുസ്ലിം)

    ReplyDelete
  7. മരണത്തിനു കാലമില്ലാത്തതിനാല്‍ അകാല മരണം എന്ന് പറയുവാന്‍ പറ്റില്ലെന്ന് അബൂബക്കര്‍ കാരക്കുന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. കര്‍ക്കരെയുടെ മരണത്തെ തുടര്‍ന്ന് വര്‍ത്തമാനം
    ഞായറാഴ്ചപ്പതിപ്പില്‍ എഴുതിയ വികാരനിര്‍ഭരമായ കുറിപ്പിലും അനുഗൃഹീതനായ ആ എഴുത്ത്കാരന്‍ അത് സൂചിപ്പിച്ചിരുന്നു. ഇത്ര പെട്ടെന്ന് അര്‍ബുദത്തിന്‍റെ ഞണ്ടിന്‍ കരങ്ങളിലൂടെ മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തുമ്പോള്‍ മലയാളത്തിനു നഷ്ടപ്പെടുന്നത് സമുദായത്തെക്കുറിച്ച് നന്നായി സ്വപ്നം കണ്ട, ആ സ്വപ്‌നങ്ങള്‍ അതിമനോഹരമായ അക്ഷരങ്ങളിലൂടെ തന്‍റെ സമൂഹവുമായി പങ്കുവെച്ച ചിന്തകനെയാണ്. ... മഹല്ലുകളുടെ അജണ്ടകളില്‍ ഒന്നാമത്' എന്ന തലക്കെട്ടില്‍ കാരക്കുന്ന് ചന്ദ്രികയില്‍ എഴുതിയ ലേഖനം അദ്ധേഹത്തിന്റെ ആദര്‍ശ നിലപാടുകളോട് വിയോജിക്കുന്ന ഒരു മുസ്ലിം സംഘടന തങ്ങളുടെ സംഘടനാ ചര്‍ച്ചകളില്‍ ഉള്പ്പെടുത്തിയിരുന്നതായി ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. മികച്ചൊരു ആസൂത്രകനായിരുന്നു, കാരക്കുന്ന്.
    വിദ്യാര്‍ഥി കാലഘട്ടത്തില്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ കത്തുകളെഴുതി എഴുത്തിന്റെ ലോകത്ത് പ്രവേശിച്ച ആ മഹത് വ്യക്തിത്വം അതീവ ഹൃദ്യമായൊരു രചനാശൈലിയുടെ ഉടമയായിരുന്നു. അദ്ധേഹത്തിന്റെ പെരുമാറ്റം വശ്യമായിരുന്നു. തന്‍റെ എഴുത്തിനെപ്പോലെ ആകര്‍ഷണീയമായിരുന്നു ഗാംഭീര്യമുള്ള ആ ഭാഷണവും. ഇസ്‌ലാമിക് ഫൈനാന്‍സ് പോലെയുള്ള വിഷയങ്ങളില്‍ കാരക്കുന്നിനു നല്ല വ്യുല്‍പത്തി ഉണ്ടായിരുന്നു.

    മലബാറിലെ സംവാദ വേദികളിലെ കാരക്കുന്നിന്റെ തീക്ഷ്ണ സാന്നിധ്യം ആവേശമുണര്‍ത്തുന്ന ഓര്‍മ്മയാണ്. കോഴിക്കോട്ടെ ദയാപുരം കാമ്പസില്‍ നടന്ന പത്ര പ്രവര്‍ത്തക പരിശീലന ക്യാമ്പില്‍ വച്ചാണ് ആ പ്രതിഭാധനനെ അടുത്ത് പരിചയപ്പെടുവാന്‍ ഭാഗ്യം ലഭിച്ചത്. ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം... സംസാരിക്കുമ്പോള്‍ എഡിറ്റു ചെയ്തേ അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കാറുള്ളൂ... അദ്ദേഹത്തെ നാഥന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ... സന്തപ്ത കുടുംബത്തിനു അല്ലാഹു ക്ഷമയും, മനക്കരുത്തും നല്‍കുമാറാകട്ടെ.

    ReplyDelete
  8. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ...ആമീന്‍.

    ReplyDelete
  9. maranam athu anivvaryamanennariyam,,, aa mahhan athusweekarichu yathrayayi,prasthanathinu vidavundu athil sangadavum,,, allahu adhehathinu sorgam kodukkatte..... aameen

    ReplyDelete
  10. നാഥാ..... ഞങ്ങളുടെ സഹോദരന്റെ വിയോകം മൂലം പ്രസ്ഥാനത്തിനുടായിടുള്ള നഷ്ടം നീ നികത്തി തരണേ...ഞങ്ങളുടെ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള കഴിവിനെ നല്കുകയും ചെയ്യേണമേ...ആമീന്‍

    ReplyDelete
  11. മൂന്നാഴ്ച്ച മുമ്പ് അദ്ദേഹത്തെ സന്ദർശിച്ച എന്റെ സുഹൃത്ത് പറഞ്ഞു, അദ്ദേഹം സന്തോഷവാനാണെന്ന്. കരുത്തുറ്റ ഈമാനികമായ തുടിപ്പുകളാവാം അദ്ദേഹത്തിൽ ദർശിക്കാൻ കഴിഞ്ഞത്. ഒരു പ്രതിഭാശാലിയെയാണ് ഇസ്ലാഹി കേരളത്തിന് നഷ്ടമായത്. യാ റബ്ബ്!, അദ്ദേഹത്തിന് എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് കൊടുത്ത് മാപ്പാക്കി നിന്റെ ഇഷ്ട ദാസന്മാരിൽ ഉൾപെടുത്ത്. ഞങ്ങളേയും.

    ReplyDelete
  12. അതെ മൈപ്
    ശരീരം തളരുമ്പോഴും ആ
    മനസ്സില്‍ ഈമാനിന്‍റെ കരുത്തുണ്ടായിരുന്നു
    മുഖത്ത് സമാധാനവും
    എല്ലാവരും പറഞ്ഞു
    യാ...റഹ്മാന്‍....

    ReplyDelete
  13. രണ്ടയിരതിലോ മറ്റോ മദനിയോടൊപ്പം ഒരിക്കല്‍ നോമ്പ് തുറക്കാന്‍ വീട്ടില്‍ വന്നിരുന്നു. ആ കാല ഘട്ടത്തില്‍ - അദ്ദേഹത്തെ കുറിച്ച് നമ്മുടെ ചില സഹോദരങ്ങള്‍ അന്ന് (പിളര്‍പ്പ് സമയത്ത്) പറഞ്ഞുണ്ടാക്കി തന്നിരുന്ന ഇമേജു നേരിട്ട് ഇടപഴകിയപ്പോള്‍ തികച്ചും വാസ്തവ വിരുദ്ധമെന്ന് ബോധ്യമായി. ആ മഹനീയ നിമിഷങ്ങള്‍ ഇന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. പടച്ച തമ്പുരാന്‍ അദ്ദേഹത്തിന്റെ ആഖിറംനന്നാക്കി കൊടുക്കട്ടെ - ആമീന്‍.

    ReplyDelete
  14. അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരാവട്ടെ

    ReplyDelete
  15. നാഥാ.....അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരാവട്ടെ ... ഞങ്ങളുടെ സഹോദരന്റെ വിയോകം മൂലം പ്രസ്ഥാനത്തിനുടായിടുള്ള നഷ്ടം നീ നികത്തി തരണേ...ഞങ്ങളുടെ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള കഴിവിനെ നല്കുകയും ചെയ്യേണമേ. നാഥാ, അദ്ദേഹത്തിന്റെ ഖബര്‍ ജീവിതവും പരലോക ജീവിതവും സ്വര്‍ഗ്ഗീയമാക്കി അനുഗ്രഹികേണമേ , ആമീന്‍

    ReplyDelete
  16. നേരില്‍ കണ്ടു സംസാരിക്കെണ്ടതില്ലാത്ത വിധം പ്രഭാഷനങ്ങളിലൂടെയും ,എഴുതുകളിലൂടെയും ഇസ്ലാഹി പ്രവര്തകരിലേക്ക് ഇറങ്ങി ചെന്ന കര്‍മ നിരതമായ വ്യക്തിത്വമായിരുന്നു അബൂബക്കര്‍ സാഹിബിന്റെത് ..താന്‍ നയിക്കുന്ന യുവ നിരയുടെ പള്‍സ് കൃത്യമായി അറിഞ്ഞുള്ള പ്ര...ൌഡ ലേഖനങ്ങളായിരുന്നു അദ്ദേഹത്തിന്റേത് ..അത് കൊണ്ട് തന്നെ പ്രവര്‍ത്തകര്‍ക്ക് സമുദായ നവോട്താനതിനായി കൃത്യമായ ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് സംഘടനാ പ്രതിസന്ധിയെ മാതൃ സംഘടനയോടൊപ്പം ഇസ്ലാഹീ യുവനിര ഒറ്റക്കെട്ടായി അതിജീവിച്ചത് ... അദ്ധേഹത്തിന്റെ വിയോഗത്തില്‍ ദുഖമാനുഭവിക്കുന്ന കുടുംബ, ബന്ധു, മിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു .അല്ലാഹു അദ്ധേഹത്തിന്റെ ഖബറിടം വിശാലമാക്കുകയും ,നമ്മെയും അദ്ദേഹത്തെയും പ്രവാചക തിരുമേനിയുടെയും അനുയായികളുടെയും ഒപ്പം ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമാറാകട്ടെ ..aameen

    ReplyDelete
  17. എന്റെ വായന വളരുന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ ആയിരുന്നു. നേരില്‍ ഇടപഴകിയില്ലങ്കിലും അദ്ദേഹത്തിന്റെ വരികളിലൂടെ ഞാനടക്കമുള്ള യുവസമൂഹത്തോട് സംവദിക്കുമ്പോള്‍ ദീക്ഷണശാലിയായ ആ എഴുത്തുകാരെന്നെ അടുത്തറിയുകയായിരുന്നു. ഇനിയൊരു തലമുറക്ക് കൂടി പാഠമാകാന്‍ അദ്ദേഹത്തിന്റെ വരികള്‍ ഇന്നും ജീവിച്ചിരിക്കുന്നു. നാഥാ..... അദ്ദേഹത്തിന്റെ വിയോകം മൂലം പ്രസ്ഥാനത്തിനുടായിടുള്ള നഷ്ടം നീ നികത്തി തരണേ...
    ഞങ്ങളുടെ പ്രിയ സഹോദരന്റെ കബറിടം വിശാലമാക്കികൊടുക്കുകയും, പാപങ്ങള്‍ പോരുതുകൊടുക്കുകയും, കുടുംബങ്ങള്ക്ക്ു കഷമികാനുള്ള കഴിവിനെ നല്കുകയും ചെയ്യേണമേ...

    ReplyDelete
  18. കുറച്ചു കാലമായി രോഗത്തോടു പൊരുതുകയായിരുന്നു അദ്ദേഹം. ഏത് നിമിഷവും ഈ മരണ വാര്‍ത്ത വരാം എന്ന ഭയം ഉള്ളിലുണ്ടായിരുന്നുവെങ്കിലും വീണ്ടും വീണ്ടും പ്രതീക്ഷിച്ചു.. ഇപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു.

    ReplyDelete
  19. എന്നെന്നും അദ്ദേഹത്തെയും നമ്മെയും സര്‍വശക്തന്‍ സ്വര്‍ഗപൂന്തോപ്പില്‍ പ്രവേശിപ്പിക്കട്ടെ. ആമീന്‍.
    ഈ വേര്‍പാട്‌ താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനും കഴിയട്ടെ. ആമീന്‍

    ReplyDelete
  20. അല്ലാഹു അദ്ധേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും ചൊരിയട്ടെ

    ReplyDelete
  21. അദ്ദേഹത്തിന്റെ ഖബര്‍ ജീവിതവും പരലോക ജീവിതവും സ്വര്‍ഗ്ഗീയമാക്കി കൊടുക്കട്ടെ.(ആമീന്‍)

    ReplyDelete
  22. അദ്ദേഹത്തിന്റെ ആത്മശാന്തിക്കു വേണ്ടി പ്രാർത്ഥിക്കാം

    ReplyDelete
  23. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തിയില്‍ ലയിക്കട്ടെ.
    സഫലമായ ആ ജീവിതയാത്രയുടെ പ്രചോദനത്തില്‍ നിന്ന് പുതിയ നാമ്പുകള്‍ വിടരട്ടെ.

    ReplyDelete
  24. Allahumma Zabbithhu Indassuaal
    Allahumma Alhimhul Jawaab
    Allahumma jaafil Qabra An Janbaihi
    Allahumma Ighfirlahu Warhamhu
    Allahumma Aaminhu Min Kullil Fazau'

    ReplyDelete
  25. നാഥന്‍ അനുഗ്രഹിക്കട്ടെ..!!
    നമ്മുടെ അപേക്ഷകള്‍ ഒട്ടും ഉപേക്ഷയില്ലാതെ ക്ഷണം രക്ഷ പ്രാപിക്കട്ടെ..!!

    ReplyDelete
  26. മരിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ്
    സംസാരിച്ച സുഹൃത്തിനോട്‌ ആത്മ വിശ്വാസതോടുകൂടി
    ശാന്തമായി സംസാരിച്ചുവത്രേ....
    തെല്ലും പരിഭവമില്ലാതെ ഉറപ്പുള്ള മനസ്സോടെയായിരുന്നു
    നാഥന്‍റെയരികിലേക്കുള്ള ആ യാത്ര.
    അവിടെ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്നു സ്വീകരിക്കപ്പെടട്ടെ

    ReplyDelete
  27. "മരണം ഒരു സ്വകാര്യ അനുഷ്ഠാനമാണ് ... നാം ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത് ഒറ്റയ്ക്കാണ്. ജീവിച്ചു തീര്‍ക്കുന്നതും ഒറ്റയ്ക്കാണ്. കുടുംബജീവിതവും ഔദ്യോഗിക ജീവിതവും ഒക്കെയുണ്ടെങ്കിലും വേദനകള്‍ സഹിച്ചു കഴിയേണ്ടത് ഓരോ വ്യക്തിയുമാണ്. വേദനകള്‍ ഓരോരുത്തരും ഒറ്റയ്ക്ക് അനുഭവിക്കണം. ജീവിച്ചു തീര്‍ക്കുന്നത് ഒറ്റയ്ക്കാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. മരിക്കുന്നതും ഒറ്റയ്ക്കാണ്; ഏകനായാണ്‌.... ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, 'അകാലമരണം' എന്ന പ്രയോഗം ഒരു ക്ലീഷേയാണ്. ജനിച്ചിട്ടുണ്ടെങ്കില്‍ മരണം സുനിശ്ചിതമാണ്. അതിന്‍റെ സമയം അനിശ്ചിതമാണെന്ന് എല്ലാവരും അംഗീകരിക്കുന്നതുമാണ് ..."

    2008 ഡിസംബര്‍ 14 ലെ വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ 'കവിതാ കര്‍ക്കരെക്ക് ബഹുമാനപൂര്‍വ്വം' എന്ന തലക്കെട്ടില്‍ അബൂബക്കര്‍ കാരക്കുന്ന് സാഹിബ് എഴുതിയ ലേഖനത്തില്‍ നിന്ന്.

    ReplyDelete
  28. നല്ല സംഘാടകന്‍
    നല്ല സാമൂഹ്യ പ്രവര്‍ത്തകന്‍
    സഹൃദയന്‍
    വിയോജിക്കുന്നവരോടും യോജിക്കുന്നവന്‍
    നാഥന്‍ അനുഗ്രഹിക്കട്ടെ

    ReplyDelete
  29. കാരക്കുന്നിനെ നിരൂപകനും, കോളമിസ്റ്റുമായ ഇബ്രാഹിം ബേവിഞ്ച അനുസ്മരിക്കുന്നു:
    അബൂബക്കര്‍ കാരക്കുന്ന് – ഒരു സ്മൃതിപേടകം
    - ഇബ്രാഹിം ബേവിഞ്ച
    അബൂബക്കര്‍ കാരക്കുന്നിന്റെ മരണം മനസ്സിനെ വല്ലാതെ നീറ്റുന്നു. വല്ലാതെ പിടിച്ചുകുലുക്കുന്നു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ്, വര്‍ത്തമാനം ദിനപത്രം എഡിറ്റോറിയല്‍ ഡയരക്ടര്‍, ശബാബ് വാരിക പത്രാധിപര്‍ – ഇതൊക്കെയായിരിക്കുമ്പോഴും ആ അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന സൌഹൃദം നിധിപോലെ കാത്തുസൂക്ഷിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കേരള മുസ്ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സാംസ്കാരികരംഗത്തെങ്കിലും ഐക്യപ്പെടണമെന്ന ആശയക്കാരനായിരുന്ന എന്നെ ‘മര്‍ക്കസ്സുദ്ദഅവ’യിലേക്ക് അടുപ്പിച്ചത് വിഭാഗീയതകളില്ലാത്ത അദ്ദേഹത്തിന്റെ മനസ്സായിരുന്നു. എത്രയോ നാളുകള്‍ മര്‍ക്കസ്സുദഅവയിലേയും ഹിറാ സെന്ററിലെയും അതിഥിമുറികളില്‍ ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. രാത്രി മര്‍ക്കസ്സുദ്ദഅവയിലെ അതിഥിമുറിയില്‍ ഉറങ്ങി രാവിലെ കോളേജിലെത്തി എസ്.ഐ.ഒ. വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുത്ത നാളുകള്‍ ഉണ്ടായിരുന്നു. അപ്പോഴെല്ലാം നിറഞ്ഞ ചിരിയോടെ നിഷ്കളങ്കമായ മനസ്സോടെ അദ്ദേഹം സ്നേഹമധു പകര്‍ന്നുതന്നിട്ടുണ്ട്. വര്‍ത്തമാനം പത്രം ആരംഭിക്കുമ്പോള്‍ പത്രലോകത്ത് ഒരു ശിശുപോലുമല്ലാത്ത എന്നോട് അദ്ദേഹം അഭിപ്രായം ചോദിച്ചിട്ടുണ്ട്. ‘മാധ്യമ’ത്തിനും ‘ചന്ദ്രിക’ക്കുമിടയില്‍ ഒരിടം ഉണ്ടോ എന്നും ഏറെ ആലോചിച്ചതിനുശേഷം മതി തീരുമാനം എന്നും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനം രണ്ടായി പിരിയേണ്ടിവന്നതില്‍ അദ്ദേഹത്തിന് അതീവദുഃഖം ഉണ്ടായിരുന്നു. ആശയസമന്വയം എന്ന ദ്വൈവാരിക എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചപ്പോള്‍ അതിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍മാരില്‍ ഒരാളായി എന്നക്കൂടി ചേര്‍ത്തത് എന്നോടുള്ള ആത്മീയ സ്നേഹത്തിന്റെ പ്രകടനപത്രം തന്നെയായിരുന്നു. (contd...)

    ReplyDelete
  30. ആശയങ്ങളെ തമ്മിലുരസി പുതുചിന്തകളുടെ തീപ്പൊരികളുണ്ടാക്കുക എന്ന അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും ലക്ഷ്യം സാഹിത്യ സാംസ്കാരിക രംഗത്തെ കൂട്ടായ്മ മാത്രമല്ല, സുന്നി, ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളുമായുള്ള സാംസ്കാരിക ഐക്യപ്പെടല്‍ മാത്രമല്ല കലയിലും സാഹിത്യത്തിലും നടക്കുന്ന ഖണ്ഡന-മണ്ഡന വിമര്‍ശനങ്ങളെകഴിയാവുന്ന രീതിയിലെങ്കിലും ഐക്യപ്പെടുത്തുക എന്നത് കൂടിയായിരുന്നു. ഇപ്പോള്‍ ആ ദ്വൈവാരിക നിലച്ചുപോയെങ്കിലും വര്‍ഷങ്ങളോളം എന്നെന്നും സൂക്ഷിക്കാവുന്ന സൌന്ദര്യമൂല്യമുള്ള ലക്കങ്ങളായിരുന്നു ഓരോന്നും. ഓരോ പതിപ്പിലും ഓരോ പുതിയ വിഷയം -അതിനെ സമീപിക്കുന്നതിന് എഴുത്തുകാര്‍ക്ക് ഒരു നിയന്ത്രണവും അബൂബക്കര്‍ കാരക്കുന്നടക്കമുള്ള പത്രാധിപക്കൂട്ടം വെച്ചിരുന്നില്ല. മര്‍ക്കസുദ്ദഅവയിലെ അതിഥികള്‍ക്കുള്ള ഇരുപ്പുമുറിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ എന്‍.പി. മുഹമ്മദും മുസ്ലിംലീഗിന്റെ ബുദ്ധിജീവികളിലൊരാളായ എം.ഐ. തങ്ങളും അബൂബക്കര്‍ കാരക്കുന്നും മടവൂര്‍ മൌലവി സാഹിബും മുജാഹിദ് പ്രസ്ഥാനത്തിന്റെ കരുത്തനായ അമരക്കാരും ഹാഫിസും ഞാനും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഒത്തുകൂടിയിട്ടുണ്ട്. ആശയസമന്വയത്തിന്റെ ഓരോ ലക്കവും പഴയ ഭാഷാപോഷിണിപോലെ വിഷയങ്ങളാലും സമീപനങ്ങളാലും ഏറെയേറെ വ്യത്യസ്തവും സമ്പന്നവുമായിരുന്നു. അതിന്റെ ഓരോ ലക്കവും ഇന്നും ഞാന്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എനിക്ക് അബൂദാബി കെ.എം.സി.സി (കാസര്‍കോട് ജില്ലാ കമ്മിറ്റി) 25,000 രൂപയുടെ അവാര്‍ഡ് നല്‍കിയപ്പോഴും അബൂദാബി റൈറ്റേര്‍സ് ഫോറം അവാര്‍ഡ് കിട്ടിയപ്പോഴും ശബാബിന്റെ എഡിറ്റോറിയല്‍ പേജില്‍ എന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് ‘പ്രസക്തമാകുന്ന അവാര്‍ഡുകള്‍’ (അന്ന് ഞാന്‍ ചന്ദ്രിക വാരാന്തത്തില്‍ പ്രസക്തി എഴുതിക്കൊണ്ടിരുന്ന നാളുകളായിരുന്നു) എന്നൊരു അഭിനന്ദനക്കുറിപ്പ് കാരക്കുന്ന് എഴുതിയിരുന്നു. ഒരു വിഷയത്തെ എങ്ങനെ ഔചിത്യപൂര്‍വം സമീപിക്കാം എന്ന് മനസ്സിലാക്കിയ ഒരാള്‍ക്കല്ലാതെ ഇങ്ങനെയൊരു തലക്കെട്ട് കൊടുക്കാന്‍ സാധ്യമല്ലല്ലോ. (contd...)

    ReplyDelete
  31. യുവത ബുക്ക്സിന്റെ പ്രസാധന പുസ്തകങ്ങളിലൊന്നായി ‘മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍’ എന്ന എന്റെ പുസ്തകം പുറത്തിറക്കിയത് അദ്ദേഹത്തിന്റെ നിരന്തര പ്രേരണകൊണ്ട് മാത്രമാണ്. ‘യുവത’യുടെ ഡയരക്ടറായിരുന്ന അബൂബക്കര്‍ കാരക്കുന്ന് 17.6.96ല്‍ ആ പുസ്കത്തിന്റെ തുടക്കപ്പേജുകളിലൊന്നില്‍ ഇങ്ങനെയെഴുതി. ‘കേരളത്തിലെ ജനസംഖ്യയില്‍ ഇരുപത് ശതമാനത്തിലധികം വരുന്ന മുസ്ലിമീങ്ങളുടെ സാമൂഹിക ജീവിതത്തെ ഗാഢമായി നിരീക്ഷിക്കുന്ന രചനകള്‍ മലയാളത്തില്‍ ഏറെയൊന്നുമില്ല. മുസ്ലിം സമൂഹത്തിന്റെ അബോധതലവും അതില്‍നിന്ന് ജന്യമാകുന്ന സാംസ്കാരിക സവിശേഷതകളുടെ ഉറവകളും അവരുടെ പൈതൃകങ്ങളുടെ പുനരാഖ്യാനത്വരയും വിജയകരമായി ആവിഷ്കരിക്കാന്‍ മുസ്ളിം സാഹിത്യകാരന്മാര്‍ക്ക് സാധിച്ചിട്ടില്ല. ശ്രദ്ധേയനായ സാഹിത്യനിരൂപകനായ ഇബ്രാഹിം ബേവിഞ്ച മാതൃസമൂഹത്തിന്റെ സൌന്ദര്യാത്മകജീവിതം അന്വേഷിച്ചറിയുന്നു. ഇസ്ലാമിക സംസ്കൃതിയുടെ സൌന്ദര്യതീരം കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. പുതുമയുള്ള ഈ സമാഹാരം സാഹിത്യപഠിതാക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും’. കേരളത്തിലെ മുസ്ലിം ജീവിതത്തെ ഇതര മതസംസ്കൃതിയില്‍ ജനിച്ച പ്രഗത്ഭമതികളായ എഴുത്തുകാര്‍ എങ്ങനെ കാണുകയും തങ്ങളുടെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തു എന്നതാണ് ഞാനീ കൃതിയില്‍ ചെയ്തത്.

    കാരക്കുന്നിന്റെ മുഖത്ത് വിരിയുന്ന സാത്വികമായ ചിരിയും പതുക്കെപ്പതുക്കെയുള്ള സംഭാഷണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്ന സമുദായത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും എന്നും നശിക്കാത്ത സ്മൃതിനിധിപേടകമായി മനസ്സിലുണ്ട്.

    http://kasaragodvartha.com/abubaker-karakkunnu-article-by-ibrahim-bevinja-79370.html

    ReplyDelete
  32. കാരക്കുന്നിനു പകരം വെക്കാന്‍ മറ്റൊരു മറ്റൊരു
    കാരക്കുന്നില്ല . ഇസ്ലാഹി പ്രസ്ഥാനത്തിനോ ,അല്ലെങ്കില്‍
    കേരള മുസ്ലിങ്ങല്ക്കോ മാത്രമല്ല അത് നികത്താനാവാത്ത
    നഷ്ടമാവുന്നത് . ഒരു പക്ഷെ ഇന്ത്യന്‍ ജനതയ്ക്ക് തന്നെ
    വന്ന നഷ്ടം തന്നെയാണ്‌. ഒരു പറ്റം യുവാക്കള്‍ തീവ്ര
    വാദത്തിലേക്ക് ആകൃഷ്ടരായി അതിലേക്കു പാഞ്ഞടു-
    ത്തപ്പോള്‍ യുക്തിയോടെയും സ്നേഹോപദേശത്തോടെയും
    അവരെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്കും
    തൂലികക്കും .കഴിഞ്ഞിരുന്നു . മനുഷ്യനെ സ്നേഹിക്കാന്‍
    പഠിപ്പിച്ചു . പ്രസംഗത്തില്‍ അല്ല ,പ്രവര്‍ത്തനത്തില്‍
    ആണ് കാര്യമെന്ന് അനുയായികളെയും അല്ലാത്ത വരെയും
    ഓര്‍മിപ്പിച്ചു . സമൂഹത്തിന്റെ എല്ലാ തുറകളില്‍ ഉള്ള
    വരുമായി അദ്ദേഹം സംവദിച്ചു . നാം അദ്ദേഹത്തെ
    വേണ്ട രീതിയില്‍ മനസിലാക്കിയിരുന്നോ?
    അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയെ യഥാര്‍ത്ഥ
    അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ തക്ക വിധത്തില്‍ നാമൊക്കെ
    വളര്‍ന്നിരുന്നോ എന്ന് സമന്വയം എന്ന പേരില്‍ ഒരു ആനുകാലികം
    പുറത്തു വന്നപ്പോള്‍, നമുക്കിടയില്‍ നിന്നും വന്ന പ്രതികരണങ്ങള്‍
    ബോധ്യപ്പെടുത്തുന്നു . അദ്ദേഹത്തെ ക്കുറിച്ച് ഒരു വരി എഴുതാന്‍
    പോലും പോന്നവനല്ല ഞാന്‍ എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട്
    ഇവിടെ നിര്‍ത്തട്ടെ . സ്വര്‍ഗത്തില്‍ തക്കതായ സ്ഥാനം നല്‍കി
    അലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

    ReplyDelete
  33. അല്ലാഹു അദ്ധേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും ചൊരിയട്ടെ

    ReplyDelete
  34. "കാരക്കുന്നിനു പകരം വെക്കാന്‍ മറ്റൊരു മറ്റൊരു
    കാരക്കുന്നില്ല . ഇസ്ലാഹി പ്രസ്ഥാനത്തിനോ ,അല്ലെങ്കില്‍
    കേരള മുസ്ലിങ്ങല്ക്കോ മാത്രമല്ല അത് നികത്താനാവാത്ത
    നഷ്ടമാവുന്നത് . ഒരു പക്ഷെ ഇന്ത്യന്‍ ജനതയ്ക്ക് തന്നെ
    വന്ന നഷ്ടം തന്നെയാണ്‌. ഒരു പറ്റം യുവാക്കള്‍ തീവ്ര
    വാദത്തിലേക്ക് ആകൃഷ്ടരായി അതിലേക്കു പാഞ്ഞടു-
    ത്തപ്പോള്‍ യുക്തിയോടെയും സ്നേഹോപദേശത്തോടെയും
    അവരെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്കും
    തൂലികക്കും .കഴിഞ്ഞിരുന്നു . മനുഷ്യനെ സ്നേഹിക്കാന്‍
    പഠിപ്പിച്ചു . പ്രസംഗത്തില്‍ അല്ല ,പ്രവര്‍ത്തനത്തില്‍
    ആണ് കാര്യമെന്ന് അനുയായികളെയും അല്ലാത്ത വരെയും
    ഓര്‍മിപ്പിച്ചു . സമൂഹത്തിന്റെ എല്ലാ തുറകളില്‍ ഉള്ള
    വരുമായി അദ്ദേഹം സംവദിച്ചു . നാം അദ്ദേഹത്തെ
    വേണ്ട രീതിയില്‍ മനസിലാക്കിയിരുന്നോ?
    അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയെ യഥാര്‍ത്ഥ
    അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ തക്ക വിധത്തില്‍ നാമൊക്കെ
    വളര്‍ന്നിരുന്നോ എന്ന് സമന്വയം എന്ന പേരില്‍ ഒരു ആനുകാലികം
    പുറത്തു വന്നപ്പോള്‍, നമുക്കിടയില്‍ നിന്നും വന്ന പ്രതികരണങ്ങള്‍
    ബോധ്യപ്പെടുത്തുന്നു . " @ Malapporakkaran, you said it...

    ReplyDelete
  35. അദ്ദേഹത്തിലെ എഴുത്തുകാരനെയും പ്രഭാഷകനെയും
    ഞാന്‍ വല്ലാതെ നെഞ്ചേ റ്റിയിരുന്നു. ചേര്‍ന്ന്
    നിന്ന് പ്രവര്‍ത്തിക്കുവാന്‍ കിട്ടിയ കാലം
    കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചു.
    ഇന്നലെ വര്‍ത്തമാനത്തിന്റെ പേജ് 12-ല്‍
    ജനാസ നമസ്കാരത്തിന് പായയില്‍
    പൊതിഞ്ഞു കിടത്തിയ ആ ശരീരം കണ്ടപ്പോള്‍
    നിയന്ത്രണം വിട്ടു കരഞ്ഞു പോയി..................
    ഈ വരികള്‍ കുറിക്കുമ്പോള്‍ പിന്നെയും.......

    ReplyDelete
  36. @ Noushad Kuniyil താങ്കള്‍ എഴുതിയ വരികളിലൂടെയും ഉദ്ധരിച്ച വാചകങ്ങളിലൂടെയും ഞാന്‍ ഏറെ നേരം സഞ്ചരിച്ചു. നന്ദി.. ഈ പങ്കുവെക്കലിന്.. മനസ്സിലെ വേദന വീണ്ടും കൂടിയിട്ടുണ്ട്..

    ReplyDelete
  37. മഞ്ചേരി സഭാഹാളില്‍ 'തീവ്രവാദത്തിനെതിരെ' മുസ്ലിം യൂത്ത്ലീഗ് നടത്തിയ സെമിനാറില്‍ ഐ എസ്‌ എമ്മിനെ പ്രതിനിധീകരിച് അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളെക്കാള്‍ അര്‍ത്ഥ ഗര്‍ഭമായ നല്ല സംസാരങ്ങളായിരുന്നു അദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും. കിട്ടിയ അല്പായുസ്സില്‍ കുറെ നന്മകള്‍ മാത്രം ചെയ്തു മടങ്ങിയ ഭാഗ്യവാന്‍. അദ്ദേഹം തെളിയിച്ച പാതകള്‍ ജ്വലിചു നില്ക്കുവോളം അതിന്റെ പ്രതിഫലം അദ്ദേഹത്തിലെക്കെത്തിക്കൊണ്ടിരിക്കും.

    ReplyDelete
  38. ISM നാല്പതാം വാര്‍ഷിക സമ്മേളനത്തില്‍ കാരക്കുന്ന് നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം

    ശരീരം ക്ഷീണിച്ചപ്പോഴും തളരാത്ത മനസ്സുമായി 2010 ല്‍ ഇവിടെയും

    ഓര്‍മ്മകള്‍ കൂടുതല്‍ സാന്ദ്രമാകുന്നു
    (കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ ഞാനായിരുന്നു അന്ന് stage announcer) സ്മരണകള്‍ക്കു മരണമില്ല!

    ReplyDelete
  39. Mahanaya Parishkarthavu, Soumyanaya Chinthakan,Vinayamulla Nathavu.Allahu Swargathil praveshippichu Anugrahikkatte.ameen

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. ISM മുന്‍ സംസ്ഥാനപ്രസിഡന്റ് അബൂബക്കര്‍ കാരക്കുന്നിന്റെ വീയോഗം അദ്ദേഹത്തിന്റെകുടുംബത്തിനും ഇസ്ലാഹി കേരള ത്തിനുള്ള നഷ്ടം
    അല്ലാഹു നികത്തി തരികയും അല്ലാഹു നമ്മെയൂം അല്ലാഹുവിന്റെ സര്‍ഗ്ഗത്തില്‍ ഉള്പ്പെടുത്തട്ടെ ...(ആമീന്‍)

    ReplyDelete
  42. പ്രാര്‍ഥനകള്‍ മാത്രം!
    അല്ലാഹു അദ്ദേഹത്തിന് മഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

    ReplyDelete
  43. MANAF UR TRIBUTE TO HIM IS GREAT..
    KANNUKALKKU KARAYATHIRIKKANAVUNNILLA

    ReplyDelete
  44. May Allah reward him in plenty and give his family and relatives illuminating patience to bear his irreparable absence. May Allah bless the organisation with equally better thinkers and visionaries.Each death is an eye-opener to the the living.Let's pray for maghfirah to the departed soul and to ourselves. May Allah help us to be worthy of entering and enjoying the blissful life in Jannathul Firdous.

    ReplyDelete
  45. "അടുത്ത് പരിചയപ്പെട്ടവരുടെ മനസ്സില്‍ എന്നും കാരക്കുന്നുണ്ടാവും. എന്‍റെ അനിയനെയാണ് നഷ്ടപ്പെട്ടതെന്ന് അഴീക്കോട്‌ പറഞ്ഞത് അതുകൊണ്ടാണ്. ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്നുകൊണ്ട് മുന്‍ എം.പി. വഹാബ് പൊട്ടിക്കരഞ്ഞതും അതുകൊണ്ട് തന്നെ... കാരക്കുന്നിന്റെ മരണവാര്‍ത്ത വിളിച്ചറിയിച്ചപ്പോള്‍ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു കൊണ്ടേയിരുന്നു: "കാരക്കുന്ന് പാവമായിരുന്നു... പക്വതയുള്ള മനുഷ്യനായിരുന്നു. അബൂബക്കറിനു പ്രായം ഒരുപാടായെന്നു തോന്നും സംസാരം കേട്ടാല്‍... പൊട്ടിത്തെറിക്കേണ്ട പ്രായത്തില്‍ പാകപ്പെട്ടയാളാണ് കാരക്കുന്ന്"

    "ചില ദിവസങ്ങളില്‍ കാരക്കുന്ന് മലപ്പുറത്ത് വരും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു വരവ്. രോഗം പിടികൂടിയത്തിനു ശേഷവും ജെ.എസ്. എസ് ഓഫീസിലേക്ക് വരാറുണ്ടായിരുന്നു. ചികിത്സയെ തുടര്‍ന്ന്‍ അദ്ദേഹത്തിന്‍റെ രൂപത്തില്‍ ചില്ലറ മാറ്റം സംഭവിച്ചിരുന്നു. തലയില്‍ രോമത്തൊപ്പി ധരിക്കും....മലപ്പുറം പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അവിടെ മറ്റൊരു പത്രസമ്മേ ളനത്തിനു സമദാനിയും എത്തിയിരുന്നു. കാരക്കുന്ന് സമദാനിയുടെ മുഖത്തേക്ക് കുറേ നോക്കി. ഞാന്‍ അബൂബക്കര്‍ കാരക്കുന്നാണെന്ന് പറയുമ്പോള്‍ ശബ്ദമിടറിയത്‌ ഞാനോര്‍ക്കുന്നു. സമദാനി കാരക്കുന്നിനെ കെട്ടിപ്പിടിച്ചു; എന്‍റെ അബൂബക്കര്‍ സാഹിബെ, എന്ത് പറ്റി നിങ്ങള്‍ക്കെന്നു പറഞ്ഞു സമദാനി കാരക്കുന്നിനെ പുണര്‍ന്നു. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കാരക്കുന്ന് പറഞ്ഞു: "സ്വയം പരിചയപ്പെടുതുന്നതാണ് ഏറെ സങ്കടകരം. മനസ്സിലായില്ല, സമദാനിക്ക് ആദ്യം എന്നെ മനസ്സിലായില്ല. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു." (വര്‍ത്തമാനം വാര്‍ഷികപ്പതിപ്പില്‍ - 2011 ഫെബ്രു. 16 - വര്‍ത്തമാനം മലപ്പുറം ബ്യൂറോ ചീഫ് ആയിരുന്ന വഹീദ് സമാന്‍ എഴുതിയ ഹൃദയ സ്പര്‍ശിയായ കുറിപ്പില്‍ നിന്ന്)

    ReplyDelete
  46. വഹീദ് സമാന്‍റെ ലേഖനം ആദ്യം ഫോര്‍വേഡ് ചയ്തു
    തന്നത് ബഷീര്‍ വള്ളിക്കുന്നാണ്.വായന മുഴുമിപ്പിക്കാന്‍
    വല്ലാതെ കുഴങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി.
    നമ്മുടെ മനസ്സില്‍ വിങ്ങലുണ്ടാക്കുന്നത് നിഷ്കളങ്കമായ
    ആ പുഞ്ചിരിയാണ്

    "പുലത്തെ കുന്നിന്‍ ചെരുവിലെ ആറടി മണ്ണില്‍ ആ
    പുഞ്ചിരി ഇപ്പോഴും മായാതെ കിടക്കുന്നുണ്ടാകും"

    ReplyDelete
  47. അള്ളാഹു അദേഹത്തിന് പൊറുത്തു കൊടുക്കട്ടെ
    aboobacker

    http://vallithodika.blogspot.com/2011/02/blog-post_18.html

    ReplyDelete
  48. "ഞങ്ങള്‍ ഒന്നിച്ച്‌ ഒരുപാട്‌ പ്രവര്‍ത്തിച്ചു. പക്ഷേ, വഴിക്കെവിടെയോ വെച്ച്‌ അവിചാരിതമായി ഞങ്ങള്‍ വേര്‍പിരിയുകയായിരുന്നു. സംഘടനാപരവും ആദര്‍ശപരവുമായ ബന്ധങ്ങളില്‍ അരുതാത്തത്‌ സംഭവിച്ച ആ അഭിശപ്‌തനാളുകളെപ്പറ്റി ഓര്‍ക്കാന്‍ പോലും ഇന്ന്‌ ഭയമാണ്‌.

    കാരക്കുന്ന്‌ മാരകരോഗം ബാധിച്ച്‌ കിടപ്പിലായപ്പോള്‍ സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന്‌ എല്ലാവരും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയുമുണ്ടായി. മരണം പൂകിയ നാള്‍ മരണവീട്‌ എല്ലാവരുടെയും സംഗമവേദിയുമായി. പഴയസഹപ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച സായാഹ്നമായിരുന്നു അത്‌.
    മയ്യിത്തിന്റെ കൂടെയുള്ള യാത്രയില്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു, മനസ്സില്‍ പൂക്കളെപ്പോലെ പൊട്ടിച്ചിരിക്കുന്ന നിരവധി ഓര്‍മകള്‍. സംഘടനാ സൗഹൃദങ്ങളില്‍ ഒന്നിച്ചുള്ളവരും ഒന്നിച്ചുണ്ടായിരുന്നവരും ഓരോന്നായി മരിച്ചുപിരിയുമ്പോള്‍ ദു:ഖസാന്ദ്രമായ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. കക്ഷിഭിന്നതകള്‍ സുഹൃദ്‌ബന്ധങ്ങളിലെ തകര്‍ച്ചയ്‌ക്ക്‌ നിമിത്തമാകരുതെന്ന സന്ദേശം കൂടി ഓരോ മരണവും നമുക്ക്‌ നല്‍കുകയാണ്‌.
    അതെ, കാരക്കുന്ന്‌ നേരത്തെ കടന്നുപോയിരിക്കുന്നു. ഒരു വസന്തം കൊഴിഞ്ഞുപോയിരിക്കുന്നു. പുരുഷായുസ്സ്‌ പൂര്‍ത്തിയാകുന്നതിന്‌ മുമ്പു തന്നെ ആ സ്‌നേഹിതന്‌ നാം അന്ത്യയാത്രാമൊഴി നല്‍കി. സര്‍വാധിനാഥാ, ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരേണമേ, ആമീന്‍. "
    Ishaqali Kallikandi. (www.shababweekly.net)

    ReplyDelete
  49. കാരക്കുന്ന് വളര്‍ത്തിയ പുത്രനാണ് ശബാബ്
    അദ്ദേഹത്തിന്‍റെ അനുസ്മരണപ്പതിപ്പുമായി അത് നമ്മുടെ
    മുന്‍പിലെത്തുമ്പോള്‍ മനസ്സ് വല്ലാതെ ഉലയുന്നു

    ReplyDelete