നമ്മള്‍ പണം കൊടുത്തു വാങ്ങി വീടിന്‍റെ അകത്തളങ്ങളില്‍
സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ടെലിവിഷന്‍ വിളമ്പുന്ന ചൂടേറിയതും
ആറിയതും ചിലപ്പോഴൊക്കെ നാറിയതുമായ വിഭവങ്ങളോട്
തത്സമയം പ്രതികരിക്കാന്‍ അതിന്‍റെ മുന്‍പിലിരിക്കുന്ന
പ്രേക്ഷകന് ഒരു വകുപ്പുമില്ല എന്നത് കൊണ്ടാണ് പല
അവതാരകര്‍ക്കും വീണ്ടും ഇളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാന്‍ സാധിക്കുന്നത്. അറ്റ കൈക്ക് വേണമെങ്കില്‍ ടി വി
തല്ലിപ്പൊട്ടിക്കുകയോ കൈവെള്ളയില്‍ അമര്‍ത്തിക്കടിക്കുകയോ
പല്ലിറുമ്മി അസ്വസ്ഥരാവുകയോ ചെയ്യാം എന്നല്ലാതെ മറ്റെന്തിനു
കഴിയും? ആനുകാലിക വിഷയങ്ങളുടെ അവലോകനം എന്ന
ഗണത്തില്‍ മലയാളത്തിലെ വിവിധ ചാനലുകള്‍ വൈവിധ്യ
രൂപേണ പലതും ഒരുക്കിയിട്ടുണ്ട്.
പക്ഷെ ലോകത്തിന്‍റെ
അഷ്ടദിക്കുകളില്‍ നിന്ന്
ലക്ഷക്കണക്കിനാളുകള്‍
ഇതെല്ലാം
വീക്ഷിക്കുന്നുന്ടെന്നും
അവരെല്ലാം 'ച്വോറ്' തിന്നുന്ന
മനുഷ്യര്‍ തന്നെയാനെന്നുമുള്ള
യാതൊരു ബോധവുമില്ലാതെ
ചില അവതാരകര്‍ വലിയ ആവേശത്തോടെ എഴുന്നള്ളി വരുന്നത്
കാണുമ്പോള്‍ ഒരു പത്തുകിലോ സഹതാപമെങ്കിലും തോന്നിപ്പോകും!
അങ്ങുമിങ്ങും നിന്നെടുത്ത വീഡിയോ ക്ലിപ്പുകള്‍ എഡിറ്റു ചെയ്ത്
അവതാരകന്‍റെ വകയായുള്ള വളിപ്പന്‍ ചോദ്യങ്ങള്‍ക്ക് അത്
മറുപടിയായി കാണിക്കലാണ് ഇവന്മാരുടെ പ്രധാന പ്രകടനം.
നേഴ്സറിയിലും എല്‍ പി സ്കൂളിലുമൊക്കെ പഠിക്കുന്ന കൊച്ചു
കിടാങ്ങളുടെ കരച്ചില്‍ മാറ്റാന്‍ ഇത്തരം 'വഹകള്‍' ചിലപ്പോള്‍
സഹായകമായേക്കും.അതല്ലാതെ പ്രേക്ഷകന്റെ നിലവാരത്തെയും
മനോനിലയെയും ഇത്രമേല്‍ താഴ്ത്തിക്കാണുന്ന ഈ വക
എടാകൂടങ്ങള്‍ മാന്യമായി പറഞ്ഞാല്‍ ഒരു തരം പിണ്ണാക്
പരിപാടിയാണ്. പത്രസമ്മേളനങ്ങളിലും പ്രഭാഷണ വേദികളിലും
അഭിമുഖങ്ങളിലും നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും
പ്രസ്താവനകളേയും യാതൊരു പുലബന്ധവുമില്ലാത്ത രൂപത്തില്‍
ഏച്ചുകെട്ടി അവതരിപ്പിക്കുന്നത് ഒരു നാലാംകിട തറ
പരിപാടിയായിട്ടെ തോന്നിയിട്ടുള്ളൂ.
പഴയ സിനിമാ
ഗാനങ്ങളുടെയും
കവിതകളുടെയും
ഈരടികള്‍
അസ്ഥാനത് ചേര്‍ത്ത്
ദൃശ്യത്തിനു
അവതാരകന്‍ ഉദ്ദ്യേശി ക്കുന്ന
ധ്വനി വരുത്തലാണ്
മറ്റൊരു വിക്രിയ.
ബഹുകേമം എന്നല്ലാതെ എന്നാ പറയാനാ. പൊതുരംഗത്തും
സാംസ്കാരിക സാഹിത്യ രംഗങ്ങളിലും ഒക്കെയുള്ള പലരുടെയും
സംസാരത്തോടു ചേര്‍ത്ത് മനുഷ്യന്‍റെയും മൃഗങ്ങളുടെയുമൊക്കെ
അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഇത്തരം എഡിറ്റര്‍മാര്‍ മിടുക്ക്
കാണിക്കാറുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു രാഷ്ട്രീയ നേതാവിന്‍റെ
പത്രസമ്മേളനവും ഒരു തെരുവ് പട്ടി കാറിക്കുരക്കുന്നതും ഒരുമിച്ചു
കാണിച്ചാണ് ഒരു ചാനല്‍ തങ്ങളുടെ ഉടായിപ്പിനു മോടികൂട്ടിയത്.
തട്ടിക്കൂട്ട് മിമിക്രി സംഘങ്ങള്‍ പോലും ഇവരുടെ നാലയലത്ത് വരാന്‍
അറച്ചെന്നു വരും. ആക്ഷേപ ഹാസ്യം എന്നതിന് പകരം ആഭാസ
ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക. ഈ ഗണത്തില്‍ ഉണ്ടായിരുന്ന
'കൊമ്പുള്ള സാക്ഷിക്കാരന്‍' ബോധോദയമുണ്ടായി പിന്മാറി
എന്ന് തോന്നുന്നു. ഏതായാലും ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക് മാത്രമാവും
'മഹാഭാഗ്യം' കിട്ടിക്കാണുക.!!
ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക. ഈ ഗണത്തില്‍ ഉണ്ടായിരുന്ന
'കൊമ്പുള്ള സാക്ഷിക്കാരന്‍' ബോധോദയമുണ്ടായി പിന്മാറി
എന്ന് തോന്നുന്നു. ഏതായാലും ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക് മാത്രമാവും
'മഹാഭാഗ്യം' കിട്ടിക്കാണുക.!!
Update:
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് മിനിറ്റുകളോളം കൂട്ടക്കൂക്കലിന്‍റെ പിന്നാമ്പുറ ശബ്ദം സന്നിവേശിപ്പിച്ച്
'കൊഴുപ്പേകിയ' അവതാരകാ... താങ്കളുടെ ചര്‍മ്മക്കരുത്തിനു
മുന്‍പില്‍ പലരും howzat തന്നെ കെട്ടാ!!
സകലകലാവല്ലഭരേ നിങ്ങള്‍ വാഴുക!
ReplyDeleteഇപ്പോള്‍ ചാനലുകളുടെ കാലം..അവര്‍ പറയുന്നതെന്തെന്ന് അവര്‍ക്ക് അറിയുന്നീല...അവര്‍ പറയുന്നതെന്തെന്ന് നമുക്കും അറിയുന്നീലാ...
ReplyDeleteചാനലുകാരെയും,അവതാരകരേയും മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. മലയാളിയുടെ ആസ്വാദന നിലവാരം തറയായിപ്പോയതാണു ഇതിനു പ്രധാനകാരണം.ഐഡിയാസ്റ്റാർ സിംഗറിന്റെ അവതാരകയുടെ മോണകാണാൻ വാ പിളർന്നു ചമ്രം പടിഞ്ഞിരിക്കുന്ന ആസ്വാദകവ്രന്ദമുള്ളടുത്തോളം ഇതുപോലുള്ള ചവറു പരിപാടികൾ തുടരുക തന്നെ ചെയ്യും.
ReplyDeleteകഷ്ടം, അല്ലാതെന്തു പറയാൻ..
ഒരു ചാനല്‍ തുറന്നാല്‍ കാര്യമായി കേള്‍ക്കാറു ഇതായിരുന്നു; 'അമ്മെ , അമ്മയുടെത് ലവ് മാരേജ് ആയിരുന്നോ ? ' ദൈവ ക്യപയാല്‍ ആ ചാനല്‍ ഇപ്പോള്‍ എനിക്ക് കിടുന്നില്ല. മൂന്നു വാര്‍ത്താ 'നിര്‍മ്മാണ' ചാനല്‍ ഒഴികെയെല്ലാം ലോക്ക് ചെയ്തു നോക്കി. ഒരു ആദര്ശാധിഷ്ടിത സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലില്‍ ഇപ്പോള്‍ കാര്യമായ പരസ്യം ചില 'ഉറ'കളും പിന്നെ ചില 'തൈല'ങ്ങളുമാണ്. ഗതികേട്...
ReplyDeleteപ്രതികരണം ഒരു കവിതയിലൂടെ ആവാമായിരുന്നു.
This comment has been removed by the author.
ReplyDeleteആക്ഷേപ ഹാസ്യം എന്നതിന് പകരം
ReplyDeleteആഭാസ ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക.
അതാണതിന്റെ ശരി.
കാണാന്‍ നമ്മളും പരസ്യം കൊടുക്കാന്‍ അവരും തയ്യാറാകുന്നിടത്തോളം കാലം ഇത് തുടരും.
ReplyDeleteമുകളില്‍ മോയ്ദീന്‍ പറഞ്ഞത് വാസ്തവം.
ഇപ്പോള്‍ മലയാളിക് ഇങ്ങിനെ യുള്ള നിറമുള്ള വാര്ത്ത കളോടാണ് ഇഷ്ട്ടം.... അപ്പോള്‍ പിന്നെ തെരുവ് വേശ്യയെ പോലുള്ള ചാനലുകള്‍ ഇനിയും മുളപൊട്ടി വരും ..........
ReplyDelete@-moideen angadimugar ഐഡിയാസ്റ്റാർ സിംഗറിന്റെ അവതാരകയുടെ മോണകാണാൻ വാ പിളർന്നു ചമ്രം പടിഞ്ഞിരിക്കുന്ന ആസ്വാദകവ്രന്ദമുള്ളടുത്തോളം ഇതുപോലുള്ള ചവറു പരിപാടികൾ തുടരുക തന്നെ ചെയ്യും.
ReplyDeleteകഷ്ടം,<<<<<<<<<<<
അതേ അതു തന്നെ എനിക്കും പറയാനുള്ളൂ. നാം എന്നും കാണുന്നത്. കാണാത്ത പോലെ നടിക്കുന്നത്. ഈ പോസ്റ്റ് അവസരോചിതമായി.
ശരിതന്നെ....
ReplyDeleteആശംസ്കള്‍
മൊയ്ദീന്‍ ഭായ് പറഞ്ഞതിനോട് യോജിക്കുന്നു...
ReplyDeleteഞാനും ഒപ്പിട്ടു
ReplyDeleteകാശ് നമ്മുടേത്
ReplyDeleteവീട് നമ്മുടേത്
ടീവി നമ്മുടേത്
റിമൊട്ടും നമ്മുടേത്
നിയന്ത്രണവും നമ്മുടെതാകണം .. അവിടെയാണ് പ്രശ്നം.
ചിലതൊക്കെ കാണുമ്പോള്‍
ReplyDeleteനമുക്ക് തന്നെ ഓക്കാനം വരും
ശരിയാ പറഞ്ഞത്.
ചാനലിനെ കുറ്റം പറയുന്നതിനേക്കാള്‍ അത് കാണുന്നതില്‍ നമ്മള്‍ നിയന്ത്രണം വെച്ചാല്‍ പോരെ? നല്ലത് മാത്രം ജനങ്ങളില്‍ എത്തിക്കുകയും സത്യം വിളിച്ചോതുകയും ചിന്തയെ മുരടിപ്പിക്കാത്ത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സമയം കൊല്ലിയാകാത്ത ചാനലുകള്‍ എന്നെങ്കിലും ഉണ്ടായാല്‍ അന്ന് നമുക്ക് ഇരുന്നു കാണാം .. അല്ലാതെന്തു പറയാന്‍ .
ReplyDelete"കുടുംബത്തിനു " അധിക കരുത്തു തന്നെ ഈ ചാനലുകള്‍ ....
ReplyDelete(ലേബല്‍ # പവര്‍ , എക്സ്ട്രാ )
ഹാസ്യമാവാം എന്നാല്‍ പരിഹാസ്യമരുത്.
ReplyDeleteമിക്കപ്പോഴും ഇതവിടെയും വിടുന്നുവെന്നതാണ് സത്യം..!!!
ഹും മാറുന്ന ലോകത്ത് പിടിച്ചു നില്‍ക്കാന്‍ അല്‍പ്പം സര്‍ക്കസും ,മസാലയും ചിലവാക്കാന്‍ നോക്കുമ്പോള്‍ ഓരോരുത്തര് ഇറങ്ങിക്കോളും പോസ്ടുമായിട്ടു ...ഞങ്ങള്‍ക്കും ജീവിക്കേണ്ടേ മാഷേ ...ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ ..സൌകര്യമുന്ടെല്‍ കണ്ടാല്‍ മതി ...ഹല്ലാ പിന്നെ .....
ReplyDeleteThis comment has been removed by the author.
ReplyDeleteഈ അഭിപ്രായം കൊള്ളം .... നന്നയി വരും ...........
ReplyDeleteപൊന്നു മനാഫ് മാഷേ, ഈ ഒരു വിഷയം എന്റെ മനസ്സില്‍ വിങ്ങുകയായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ഭാഗ്യത്തിന് politrics ന്റെ ചില ഭാഗങ്ങള്‍കാനാനിടയായ സമയത്ത്. അത് കാണാനിരുന്നതല്ല. അത് പണ്ടേ കാണാറില്ല. പെട്ട് പോയതാണ്. ഇഷ്ടമില്ലാത്തതും നമ്മുടെ കണ്‍ മുന്പില്‍ ചിലപ്പോ വരുമല്ലോ. എന്തൊരു വളിപ്പ് ആണിത്. ഒരു മനുഷ്യനെ കളിയാക്കാന്‍ വേണ്ടി ഇത്ര തരാം താഴാമോ. ഇതൊക്കെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സ്വാതന്ത്ര്യമാണെന്നു പറയുന്ന ചെയര്‍മാന്റെ സ്ഥിതിയോ?
ReplyDeleteദൈവമേ.
ഈ കുളിപ്പുരയിലേക്ക് നോക്കരുത്, ഇവിടെ ഞങ്ങള്‍ ചാനല്‍ അവതാരകരും പ്രേക്ഷകരും നന്ഗ്നരും ആഭാസകരുമാവാന്‍ മത്സരിക്കുകയാണ്...!
ReplyDeleteഎന്റെ വീട്ടില്‍ ടിവിയില്ലാത്തത് കൊണ്ട് ഇത്തരം പൊല്ലാപ്പുകള്‍ എപ്പോഴും കാണേണ്ട ഗതികേടില്ല...!
വീട്ടില്‍ ടിവി ഇല്ലാത്തതു കൊണ്ട് എനിക്കും ഇതൊന്നും പ്രശ്നമുണ്ടാക്കിയിട്ടില്ല. നാം നമുക്ക് വേണ്ടത് മാത്രം കാണുക. നമ്മുടെ ടിവി ഓഫ് ചെയാന്‍ ചാനലിന്റെ അനുവാദം വേണ്ടല്ലോ. നല്ലത് മാത്രം സെലക്ട് ചെയാന്‍ സമൂഹം തയാറാവണം, എന്നാല്‍ മാത്രമേ ഈ കച്ചവടക്കാര്‍ പഠിക്കുകയുള്ളൂ.
ReplyDeleteആനുകാലിക വിഷയങ്ങളില്‍ മികവുറ്റ അവലോകനങ്ങളും
ReplyDeleteഅവതരണ ശൈലിയുമുള്ള മാന്യമായ പരിപാടികള്‍
തികച്ചും വിജ്ഞാനദായകം തന്നെയാണ്.
ഇപ്പറഞ്ഞ വളിപ്പുകളുടെ മുന്‍പില്‍ കുത്തിയിരിക്കാന്‍
അസാമാന്യ ചര്‍മ്മസൌഭാഗ്യം തന്നെ വേണമെന്നത് നേര്!.
അത് നമുക്കില്ലാതത്തില്‍ സമാധാനിക്കുക!
റിമോട്ടും നിയന്ത്രണവും ബഹിഷ്കരണവും ഒക്കെ ശരി.
എങ്കിലും ചൂടുള്ള പ്രതികരണങ്ങള്‍ ഇനിയും
ഉണ്ടാവേണ്ടതുണ്ട് എന്നാണ് എന്‍റെ പക്ഷം.
കണ്ണു ചിമ്മിയത് കൊണ്ട് മാത്രം കാര്യം മായില്ല!
ടിവിയുടെയും റിമോട്ടിന്റെയും നിയത്രണം നമ്മുടെ കൈകളിലാനുള്ളതു
ReplyDeleteനമുക്ക് നിയന്ത്രിക്കാന്‍ കഴിയണം നമ്മുടെ കാഴ്ചകളെ..
മദ്യം നാം കുടിക്കാതിരുന്നാല്‍ മതി
ReplyDeleteസ്ത്രീധനം വാങ്ങാതിരുന്നാല്‍ മതി
അധാര്‍മ്മികതകളിലും അന്ധവിശ്വാസങ്ങളിലും
കണ്ണിയാകാതിരുന്നാല്‍ മതി
ഒന്നും മിണ്ടാന്‍ നമ്മള്‍ ആളല്ല എന്നാണോ?
ചാനലുകളും
ReplyDeleteസംഘടനകളും
ഈ ' കൂട്ടി കെട്ടിയുള്ള'
പരിപാടികളിലൂടെയാണ്
പ്രതിയോഗികളെ നിലംപരിശാക്കുന്നത്.
:)
ReplyDeletethanne jeeeeeee
oppu vecchu
ടീ വീ പരിപാടികളില്‍ ഞാന്‍ ഇടക്കെങ്കിലും
ReplyDeleteഒന്ന് നോക്കുന്ന പരിപാടിയാണ് തിരുവാ-
എതിര്‍വാ . ചെറിയ ഒരു പരിഹാസമെങ്കിലും
നമ്മുടെ ബഡാ നേതാക്കള്‍ കേട്ടിട്ടില്ലെങ്കില്‍
എന്താകും നമ്മുടെ അവസ്ഥ ? മുഖം
നോക്കാതെ ചില കാര്യങ്ങളെങ്കിലും തിരുവാക്കാരന്‍
കൊണ്ട് വരാറുണ്ട്. പിന്നെ കണ്ണില്‍ പെട്ടാല്‍ ഒന്ന്
നോക്കുന്ന പരിപാടിയാണ് ഇന്ത്യാ വിഷന്‍ ചാനലില്‍
Adv . ജയശങ്കര്‍ അവതരിപ്പിക്കുന്ന വാരാന്ത്യം.
പക്കാ തറകളായ മറ്റുള്ളവയെ ക്കുറിച്ച്
എന്ത് പറയാന്‍ ? മലയാളത്തെ കൊന്നു കുഴിച്ചു
മൂടുന്ന മറ്റു പരിപാടികളെ ക്കുറിച്ച് പറഞ്ഞാല്‍
ആളുകള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടല്ലേ അത്തരം
ശൈലിക്കാര്‍ നിലനില്‍ക്കുന്നതെന്ന മറുപടിയും
കൂടെ പഴഞ്ചന്‍ മലപ്പുറം എന്ന കമന്റ് -ഉം
ഇപ്പൊ പക്ഷെ ടീ വി വല്ലപ്പോഴുമേ
കണ്ണില്‍ പെടൂ . ഇപ്പോള്‍ മുന്നില്‍ Beyluxe
മാത്രം . ഞാനെത്ര ഭാഗ്യവാന്‍ അല്ലെ?
എനിക്ക് മലയാളം ചാനല്‍ ഇല്ല
ReplyDeleteകുറെ നാള്‍ സങ്കടമായിരുന്നു. ഇവിടെ മലയാളം കിട്ടുന്നില്ലല്ലൊ എന്ന്
ഇനി പറയാം"എന്റെ ഒരു ഭാഗ്യം "..
പക്ഷെ ഈ പരിപാടികള്‍ പ്രേഷകര്‍ ഇഷ്ടപ്പെടുന്നില്ല എന്ന് അറിയിക്കാന്‍ ആരെങ്കിലും ഉണ്ടാവണം...
സാക്ഷിയാണിതൊക്കെ തുടങ്ങി വെച്ചത്..അതു മറ്റു ചാനലുകള്‍
ReplyDeleteഏറ്റു പിടിച്ചു..ഭരണം മാറിയാല്‍ സാക്ഷിയെ ഇനിയും കാണാം..
‘മുന്‍ഷി’ യാണ് കുറേയൊക്കെ ആക്ഷേപഹാസ്യം കാര്‍ട്ടൂണ്‍
നിലവാരത്തിലെങ്കിലും അവതരിപ്പിക്കുന്നത്..
അവര്‍ ഇങ്ങനെ ജീവിക്കുന്നു ......കഷ്ടം കലികാലതുള്ളല്‍
ReplyDeleteIt was my father's advice not to bring TV to home.So I have no TV in my home.Hence not familiar with these things.
ReplyDeleteപലപ്പോഴും ഇവര്‍ കട്ട് പേസ്റ്റ് ആക്കി ഉണ്ടാക്കുന്ന 'പീസുകളുടെ' അവര്‍ മനപൂര്‍വം വിട്ടുപോയ ഭാഗങ്ങള്‍ കണ്ടാല്‍ എത്ര മാത്രം ഇവരൊക്കെ നമ്മെ പറ്റിക്കുന്നുണ്ട് എന്ന് വ്യക്തമാകൂ... എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ ചിന്തകര്‍ ഞങ്ങള്‍ ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഇവര്‍ പിന്നെയും വെറും മുടങ്ങാതെ..! ഈ പെട്ടിയെ വിട്ടി പെട്ടി എന്ന് വിളിച്ച മഹാന്‍ എത്ര ദീര്‍ഘ വീക്ഷണം ഉള്ളവന്‍..!!
ReplyDelete