Sunday, December 5, 2010

മണ്ടിപ്പാച്ചില്‍












വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'
വീട്ടുകാര്യങ്ങള്‍ തൊട്ടു മിനുക്കാന്‍
കുടുംബങ്ങളില്‍ ഓടിയണയാന്‍
അയല്പക്ക ബന്ധം പുതുക്കാന്‍
സൌഹൃദത്തിന്റെ കണ്ണി വിളക്കി
കൂടുതല്‍ ബലപ്പെടുത്താന്‍
വിവാഹങ്ങള്‍ക്കും വിരുന്നിനും
അതിഥിയായ് ചേരാന്‍
ജനന മരണങ്ങളില്‍ നിശബ്ദമായ്;
നിഴലായ് നിലകൊള്ളാന്‍
നാടും നാട്ടുവഴിയും
നാടന്‍ വിഭവങ്ങളും ആസ്വദിക്കാന്‍
ചാറ്റല്‍ മഴയില്‍ തുടങ്ങി
പതുക്കെ ഭാവം മാറുന്ന
പേമാരിയുടെ 'കലക്കന്‍'
കുത്തൊഴുക്ക് കണ്ടാസ്വദിക്കാന്‍
ഗ്രാമ്യമായ നിഷ്കളങ്കത
മതിവരുവോളം ആവാഹിക്കാന്‍
മൊബൈല്‍ ഫോണ്‍ നിശ്ചയിച്ചു തരുന്ന
അജണ്ടകള്‍ ആടിത്തീര്‍ക്കാന്‍...
ഒരുമാസം തികയുന്നില്ല
വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'

39 comments:

  1. ഈ മണ്ടിപ്പാച്ചിലിനും ഒരു സുഖമുണ്ട്...

    ReplyDelete
  2. വെക്കേഷന്‍ ആസ്വദിക്കാന്‍ ഒരു മാസം തികയില്ല. വെക്കേഷന്‍ ഒരു മാസത്തില്‍ കൂടുതല്‍ ആയാല്‍ ആസ്വദിക്കാന്‍ പൈസയും തികയില്ല. അതാണ്‌ പ്രവാസി സാമ്പത്തിക വെക്കേഷന്‍ ശാസ്ത്രം.

    ReplyDelete
  3. ഒറ്റ നിശ്വാസത്തില്‍ എഴുതിയ ഈ മണ്ടിപ്പാച്ച്ചില്‍ കവിതയും അകബ്രിന്റെ പ്രവാസി സാമ്പത്തിക ശാസ്ത്രവും പിദിച്ചിരികൂന്നു

    ReplyDelete
  4. നായ ഓടിയിട്ട് കാര്യമില്ല,, നായക്ക് നില്‍ക്കാനൊട്ട് നേരവുമില്ല..

    പ്രവാസിയുടെ കാര്യം ഇതൊക്കെ തന്നയാ..... മണ്ടിപ്പാച്ചില്‍ അവസാനിക്കും ആറ് കലുള്ള കട്ടിലില്‍ സുഖയാത്ര ചെയ്യുമ്പോള്‍......

    ReplyDelete
  5. ഭാര്യയുമൊത്ത് കറങ്ങി നടക്കാന്‍...
    കുട്ടികളൊത്തു കളിച്ചു നടക്കാന്‍
    സമയമില്ലാത്തൊരു പ്രവാസിയെ
    പ്രയാസിയെന്നല്ലാതെ എന്തുവിളിക്കും !

    ReplyDelete
  6. ഒരു മാസത്തെ വെക്കേഷനില്‍ ഓരോ ദിവസവും ചുരുങ്ങിയത് 48 മണിക്കൂര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്.

    ReplyDelete
  7. മണ്ടിപ്പാച്ച്ചില്‍ കഴിഞ്ഞു എത്തി അല്ലേ.. ഇനി പോരാനുള്ളതൊക്കെ ഇങ്ങു പോന്നോട്ടെ.. i mean, ഗവിതകള്‍..

    ReplyDelete
  8. മണ്ടിപ്പാച്ച്ചില്‍ കഴിഞ്ഞു എത്തി ഇനി നാട്ടു വര്ത്ത.മാനം കവിതകളും ബ്ലോഗ്ഗും ആയി വരട്ടെ .............
    കതിരികാം ആ ചില്ല് ജാലകം ....................................

    ReplyDelete
  9. ജീവിതമെന്ന മാരത്തോണ്‍ ഓട്ടത്തിനിടക്ക് break period ല്‍ പങ്കെടുക്കുന്ന 100 മീറ്റര്‍ ആണോ ഇനി ഈ മണ്ടിപ്പാചില്‍?

    ReplyDelete
  10. Good, waiting for more subjects...........!

    ReplyDelete
  11. മണ്ടി തിരിഞ്ഞു അവസാനം ഇവിടെ തന്നെ എത്തി!
    മഴവെള്ളം കൊണ്ട് മയ്യേരി'ചിറ' പൊട്ടിയിട്ടുണ്ടോ?
    നാട്ടില്പോക്ക് നിര്‍ത്തിയാലും കവിത നിര്‍ത്തരുത്.

    ReplyDelete
  12. മൊബൈല്‍ ഫോണ്‍ നിശ്ചയിച്ചു തരുന്ന
    അജണ്ടകള്‍ ആടിത്തീര്‍ക്കാന്‍...
    ഒരുമാസം തികയുന്നില്ല
    വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'



    thikayaarilla
    thirichu porumbol onnum complete aavaatha poleyaavum... true...

    ReplyDelete
  13. ജീവിതം തന്നെ ഒരു മണ്ടിപ്പാച്ചില്‍ അല്ലേ
    സമയം തികയാത്ത പാച്ചില്‍

    ReplyDelete
  14. അപ്പൊ, തിരിച്ചു വരവ് ഒരു കവിതയിലൂടെ ബൂലോകരെ അറിയിച്ചുവല്ലേ..!

    അത് വെക്കേഷന്റെ ഹാങ്ങ്‌ ഓവര്‍ കൊണ്ട് തന്നെ തുടങ്ങണം..തുടരുക..!

    അല്ല, അക്ബര്‍ മഹാരാജാവും തിരിച്ചെത്തിയോ ...ബലെ ഭേഷ്...നമുക്കങ്ങു ആഘോഷിക്കാം...സ്ഥലം പറയൂ..!

    welcome back !

    ReplyDelete
  15. ഒരിരുപത്തിനാല് വരി കവിത ചൊല്ലിത്തീരുന്ന വേഗതയില്‍ ഒരവധിക്കാലം തീര്‍ന്നു പോകുന്നു.

    ഇരുപത്തിനാല് മണിക്കൂറുകളുള്ള പ്രവാസിയുടെ ഒരു ദിവസം വിവിധ ആവശ്യങ്ങള്‍ക്കായി പകുത്തെടുക്കപ്പെടുന്നു;

    ബന്ധുവീടുകളില്‍ ഓട്ടപ്രദക്ഷിണം നടത്തുവാന്‍, അയല്പക്ക ബന്ധം പുതുക്കുവാന്‍, സൌഹൃദത്തിന്റെ കണ്ണി വിളക്കിച്ചേര്‍ക്കുവാന്‍, വിവാഹങ്ങള്‍ക്കും വിരുന്നിനും അതിഥിയായി ചേരാന്‍ മണ്ടിപ്പാച്ചില്‍ നടത്തുന്ന നമ്മള്‍ 'ഗര്‍ഷോമുകള്'‍ക്ക് പക്ഷെ, സ്വന്തം വീട്ടുകാര്യങ്ങളില്‍ ഒന്ന് തൊട്ടുമിനുക്കുവാനെ നേരമുള്ളൂ!!! മണ്ടിപ്പാച്ചിലിനിടയില്‍ സ്വകുടുംബത്തോട്‌ ഒന്ന് മിണ്ടിപ്പറച്ചില്‍ നടത്തുവാന്‍ പോലും സാധ്യമല്ലാത്ത വിധം അവധിക്കാല അജണ്ടകള്‍ സെല്‍ഫോണ്‍ നിശ്ചയിച്ചു തരുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ 'സെല്‍ഫ്' തന്നെയല്ലേ?
    എന്നിട്ട്, നാടും, നാട്ടുവഴികളും, നാടന്‍ വിഭവങ്ങളും, ചാറ്റല്‍ മഴയുടെ ഭാവമാറ്റങ്ങളും ആസ്വദിക്കുവാന്‍ സാദിച്ചുവോ, മാഷേ? അവയെല്ലാം ആസ്വദിക്കുവാന്‍ ഒരു മാസം തികഞ്ഞില്ല എന്ന ആത്മഗതത്തില്‍ നിരാശയുടെ, നഷ്ടബോധത്തിന്റെ ചുടുനിശ്വാസം ദര്ശിക്കുവാനാകുന്നുണ്ട്. പേടിപ്പെടുത്തുന്നതാണ് ഈ അവസ്ഥ. അപായ സൂചനകള്‍ നിറഞ്ഞതാണ്‌ നേരിന്റെ ഈ നേര്‍ ചിത്രം!

    നൊസ്റ്റാള്‍ജിയ മണക്കുന്ന നാടിന്റെ ഗുണവും, മണവും ഇപ്പോഴും ബാക്കിയുണ്ടോ? മഴവെള്ളത്തിന്റെ കുത്തൊഴുക്കിനെ Drainage സ്ലാബുകള്‍ കബറടക്കിയില്ലേ? നാടന്‍ വിഭവങ്ങളുടെ പേറ്റന്റ് വിദേശിയുടെ കാണാചരടിനിടയില്‍ കുരുങ്ങിപ്പോയപ്പോള്‍ ബര്‍ഗറും, ബ്രോസ്റ്റഡ ചിക്കനും നാട്ടിന്പുറത്തെ തീന്മേശകളിലെ ഇഷ്ട ഭോജ്യങ്ങളായിത്തീര്‍ന്നുവല്ലോ. ഗ്രാമീണമായ നിഷ്കളങ്കതയെ ആധുനികതയുടെ, സ്വാര്‍ഥതയുടെ 'എന്‍ഡോസള്‍ഫാന്‍' കൊന്നുതീര്‍ത്തില്ലേ?

    ഒ. പി. സുരേഷിന്റെ തുറന്ന വഴികള്‍ എന്ന കവിത ഓര്‍മ്മ വരുന്നു:

    "നാലാം തരം വരെ പഠിച്ച
    ഗവ. മാപ്പിള എല്‍.പി. സ്കൂള്‍
    ഷോപ്പിംഗ്‌ കോംപ്ലക്സായി
    നാലക്ഷരം പഠിപ്പിച്ച
    മാഷമ്മാരൊക്കെ ഇന്ഷൂറന്‍സ്
    ഏജന്റുമാരായി
    നീലക്കുയിലും നിര്‍മ്മാല്യവും കണ്ട
    ത്രിവേണി ടാക്കീസ്
    സുമംഗലി കല്യാണ മന്ധപമായി
    നാട്ടുകാരൊക്കെ
    ബ്രോക്കര്‍മാരായി
    മാധവന്‍ നായര്‍ സ്മാരക
    വായനശാല
    ഇന്റര്‍നെറ്റ് കഫെ കയ്യേറി
    കൌമാരം കവര്‍ന്നു
    യൌവ്വന തന്ന കൂട്ടുകാര്‍
    കൂട്ടത്തോടെ വൃദ്ധന്മാരായി
    ഇനി പറയൂ
    സ്വന്തം നാട് എന്ന
    അഹങ്കാരത്തോടെ
    അടുത്ത അവധിക്കും
    ഞാനെങ്ങനെ കരിപ്പൂരില്‍ വിമാനമിറങ്ങും? "

    ചിന്തകളെ അസ്വസ്ഥമാക്കുന്ന താങ്കളുടെ വരികളില്‍ ഓരോ പ്രവാസിയുടെയും ആത്മനൊമ്പരത്തിന്റെ പ്രതിധ്വനി കേള്‍ക്കാനാകും. എല്ലാ പ്രവാസികളുടെയും പ്രാതിനിധ്യം ആ അക്ഷരങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശപ്പെടാം. ആശംസകള്‍ മനാഫ് മാഷ്‌.

    ReplyDelete
  16. വര്‍ണ മനോഹരമായ ഒരു കുമിളയല്ലേ ഒരു മാസത്തെ അവധി?

    ReplyDelete
  17. @mayflowers
    ഞാന്‍ പറയാന്‍ ശ്രമിച്ചത് മുഴുവന്‍ താങ്കള്‍ ഒരു വരിയില്‍ പറഞ്ഞു കളഞ്ഞല്ലോ!

    ReplyDelete
  18. ജീവിതമാകെ ഇത്തരം "മണ്ടിപായലുകള്‍" ആണല്ലോ
    പ്രവാസിയുടെ മണ്ടി പാച്ചില്‍ നന്നായി മനാഫ്.

    ReplyDelete
  19. കവിതയുമായി വല്യ റിലേഷന്‍ഷിപ്പ് ഇല്ലാത്തതുകൊണ്ടാണ് അഭിപ്രായം പറയാന്‍ മടിക്കുന്നത് , എന്നാലും ഈ മണ്ടിപ്പായാല്‍ ശെരിക്കും മനസ്സിലായി .ശ്ശി പിടിക്കേം ചെയ്തു ...

    ReplyDelete
  20. വെക്കേഷൻ ആകുന്നത് വരെ മനസ്സിനൊരൂ പ്രശ്നവുമില്ല. വെക്കേഷൻ തീരുമാനിച്ചാൽ നാട്ടിലെത്താതെ തരമില്ല. അപ്പോ ദിവസങ്ങൾക്കെത്ര ദൈർഘ്യം!! നാട്ടിലെത്തിയാ നേരിടുന്ന കേൾക്കാനിഷ്ടമില്ലാത്ത ചോദ്യം ‘എന്നാ പോണത്‘ എന്ന്. ദിവസങ്ങളടുക്കുമ്പോ സമയക്കുറവനുഭവപെടുന്നു.. ചെയ്യേണ്ടതും കാണേണ്ടവരും കണക്ക് ബുക്കും കാലിപോക്കറ്റും ബാക്കി.… നാടിനെ വിട്ടകലുമ്പോൾ അറവ് ശാലയിലേക്ക് പോകുന്നത്പോലെ.. പ്രത്യേകിച്ച് കല്ല്യാണം കഴിഞ്ഞ് വന്ന കാലം!!

    ReplyDelete
  21. വെറുതെയല്ല നാട്ടില്‍ വന്നാല്‍ ഓരോരുത്തരെ കാണാന്‍ കിട്ടാത്തത്
    ഇപ്പം പിടി കിട്ടി

    ReplyDelete
  22. വന്നു പോയവര്‍ക്കും
    അഭിപ്രായം പറഞ്ഞവര്‍ക്കും
    നന്ദി;
    വീണ്ടും വരിക

    ReplyDelete
  23. പ്രവാസി, ഒരേ രൂപം
    ഒരേ ഭാവം
    ഒരേ ശബ്ദം
    ഒരേ നിഴല്‍
    ഒരു മനുഷ്യന്‍
    തന്നെ മറന്നവന്‍
    പ്രവാസി ...

    ReplyDelete
  24. വന്നു അല്ലെ.. കയറി ഇരിക്ക്യാ...
    വക്കെഷന്‍ എന്ന് പറയാന്‍ പറ്റില്ല. പരോള്‍ തന്നെ.

    ReplyDelete
  25. ഒരു പാട് പ്ലാനിങ്ങും budgetingum ഒക്കെ ആയിട്ടവും നാട്ടില്‍ പോവുക. സമയ ക്രമങ്ങളും അത് പോലെ സാമ്പത്തികവും പിടിച്ചിടത് കിട്ടാത്ത ഒരു പ്രഹേളിക (!?) തന്നെയല്ലേ ? കഴിഞ്ഞ തവണ 3 മാസം നാട്ടില്‍ നിന്നപ്പോള്‍ അതിനു മുന്പ് 15 ദിവസത്തെ ഷോര്‍ട്ട് വെക്കേഷന്റെ അത്രയും കാശ് ചിലവായില്ല !! അതിന്റെ ശാസ്ത്രം ഇത് വരെ പിടി കിട്ടിയിട്ടില്ല ...

    മനാഫ് ഭായ് ... കവിത നന്നായി ... ഇഷ്ടപ്പെട്ടു ...

    ReplyDelete
  26. മണ്ടിപ്പാച്ചിലിലെ മിണ്ടിപ്പറച്ചിലുകള്‍ വെക്കേഷന്റെ
    കൊംബ്ലിക്കേഷനുകള്‍.അതും ഒരു പ്രവാസ ദുഃഖം

    ReplyDelete
  27. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടു ഒരു പ്രവാസിക്കു
    ചെയ്തു തീര്‍ക്കേണ്ട അല്ലെങ്കില്‍ യാന്ത്രികമായി
    ചെയ്ത് തീരുന്ന കാര്യങ്ങളെയൊക്കെ ‘മണ്ടിപ്പാച്ചില്‍’
    എന്ന കവിതയിലൂടെ അവതരിപ്പിച്ചത് വളരെ
    നന്നായി.

    ReplyDelete
  28. ഒരു വെക്കേഷന്റെ ശരിയായ ചിത്രം.തീർച്ചയായുമുണ്ട് ഇതിലൊരു സുഖം.

    ReplyDelete
  29. എല്ലാവരും കാതിരിക്കുന്നത് പോലെ ഞാനും കാത്തിരിക്കുന്നു,
    ആ നാട്ടിലെ വെകേഷൻ അനുഭവങ്ങൾ വിവരിക്കുന്ന പുതിയ ബ്ലൊഗ്ഗിനായി.....

    ReplyDelete
  30. എല്ലാ പ്രവാസികള്‍കും ഒരു പൂതിയുണ്ട്, നാട്ടില്‍ എന്തെങ്കിലും തുടങ്ങി അവിടെ തന്നെ നില്കണമെന്നു. വന്ന അന്ന് മുതല്‍ ആ പൂതിയുമായി നടക്കുന്നവരാണ് അധികപേരും.
    അത് പൂതിയായിതന്നെ നിക്കും, നമ്മള്‍ വെറുതെ മണ്ടിപ്പായും.

    എന്തായാലും മണ്ടിപ്പാച്ചില്‍ "ദമ്മായിട്ടുണ്ട്"

    ReplyDelete
  31. @Sambhavam
    >>എന്തായാലും മണ്ടിപ്പാച്ചില്‍ "ദമ്മായിട്ടുണ്ട്" <<
    ഹ ഹ ഹ....
    നിങ്ങള്‍ ഒരു 'സംഭവം' തന്നെ ഹെ!!

    ReplyDelete
  32. മാഷേ നന്നായിരിക്കുന്നു. ഗള്‍ഫുകാരന്റെ യാത്രകള്‍ എന്നും വിമാനം പോലെ നിലതതതികം നില്കാരില്ലലോ? ഇവിടെ ഹിന്ദി അവിടെ ഗള്‍ഫുകാരന്‍. ഇനി എന്നാണാവോ നാം ഏതെങ്കിലും നാട്ടുകാരന്‍ ആവുക. എന്നാലും കുടുംബ സമെതമുള്ള യാത്രകള്‍ ബാച്ചിലര്‍ യാത്രകലെക്കള്‍ നല്ലത് തന്നെ. കുടുമ്പത്തെ കുട്ടി തിരിച്ചു വരാമല്ലോ. ഗൂഗ്ലേല്‍ മലയാളം ടൈപ് ചെയ്യാന്‍ അറിയില്ല. ക്ഷമിക്കുക.

    ReplyDelete
  33. ചിന്തകളെ അസ്വസ്ഥമാക്കുന്ന താങ്കളുടെ വരികളില്‍ ഓരോ പ്രവാസിയുടെയും ആത്മനൊമ്പരത്തിന്റെ പ്രതിധ്വനി കേള്‍ക്കാനാകും. എല്ലാ പ്രവാസികളുടെയും പ്രാതിനിധ്യം ആ അക്ഷരങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശപ്പെടാം. ആശംസകള്‍

    ReplyDelete
  34. തകര്‍പ്പന്‍ വെക്കേഷന്‍ കവിത നേരമില്ലനെരത്തിനു ഒരു പുനര്‍വായന തിരക്പിടിച്ച ജീവിതതിനോര്‍മപെടുതല്‍ ഗനഗംബീരം ആശംസകള്‍

    ReplyDelete
  35. വെക്കേഷന്‍ പോലെ തന്നെ കവിതയും ഒരു മണ്ടിപ്പാച്ചിലായിരുന്നില്ലേ...

    ReplyDelete