Thursday, October 7, 2010

E 'ലക്ഷന്‍'











ഇലക്‌ഷന്‍ മഹാമഹത്തിന്‍റെ
ചെണ്ടയും തുകിലും മുറുകിക്കഴിഞ്ഞു
പത്രികാ സമര്‍പ്പണത്തിന്‍റെ ചൂടില്‍
നാട്ടിലെ രാഷ്ട്രീയക്കൊമ്പന്‍മാര്‍
മദപ്പാടു കാണിച്ചു തുടങ്ങി
വിമത ശല്യത്തില്‍ സഹികെട്ട്
പുകയുന്ന നേതാക്കളെ നോക്കി
തുറുപ്പുഗുലാന്‍മാര്‍ അണിയറയില്‍
കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നു

വിഭാഗീയതയുടെ ഗുണ്ടുകള്‍ പൊട്ടി
കട്ടപിടിച്ച പുകപടലമുയരുമ്പോള്‍
ചോട്ടാ നേതാക്കള്‍ ചുമച്ചു തളരുന്നു
നിറഞ്ഞു നില്‍ക്കുന്ന റിബലുകളുടെ
ചവിട്ടും കടിയും മാന്തലുമേറ്റ്
പാര്‍ട്ടികളുടെ മൂക്കും ചെവിയും
മുറിഞ്ഞ് വേദനിക്കുന്നുണ്ട്‌
കൂട്ടു മുന്നണിയും കുറുമുന്നണിയും
സാമ്പാര്‍ സഖ്യവുമെല്ലാം
ഇപ്പോള്‍ കൈകോര്‍ക്കലിന്‍റെ
നവഗാഥകള്‍ രചിക്കുകയാണ്

കൂറു മാറ്റവും കൂടു മാറ്റവും
പതിവ് പോലെ അരങ്ങു തകര്‍ക്കുന്നു
എല്ലാ ഞാഞ്ഞൂലുകളും ഇരിപ്പിടത്തിനായി
ഞെളിയുന്നതിന്റെ ആരവം കേള്‍ക്കാം
അവകാശങ്ങള്‍ക്കായുള്ള ഈ
വീറും ധൈര്യവും നീണാള്‍ വാഴട്ടെ
ജനത്തെ സേവിക്കാനുള്ള തല്‍പരതക്കും
ത്യാഗ മനസ്ഥിതിക്കും മുന്‍പില്‍
ഒരൊന്നൊന്നര നമോവാകം

ഇതെല്ലാമാണെങ്കിലും നമ്മള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പിനിറക്കിയ
പ്രകടനപത്രിക തിരുത്തില്ലാതെ
റീപ്രിന്‍റു ചെയ്ത ചാരിതാര്‍ഥ്യമുണ്ട്
സ്ഥാനതോടുള്ള ആര്‍ത്തിയാണ്
സ്ഥാനാര്‍ത്ഥിക്ക് എന്ന് പറയുന്നവര്‍
മുരളീധരന് 'ജയ്' വിളിക്കുക
നിബന്ധനയേതുമില്ലാതെയുള്ള
ആ പിന്തുണ....... ഹൊ!
കണ്ടു പഠിക്കേണ്ട ഒന്നു തന്നെ!!

25 comments:

  1. കഴിഞ്ഞ അസ്സംബ്ലി ഇലക്ഷന് പാലോളി സാറിന്റെ അങ്കത്തട്ടില്‍
    നമ്മളും പ്രിസൈഡിംഗിന്റെ പണി ചെയ്തതാ.
    സംഗതി ഹരമാണ് കേട്ടാ..!

    ReplyDelete
  2. 'രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്' (കണ്ഫ്യൂഷ്യസ്)

    ReplyDelete
  3. ഇലക്ഷന്‍ നീണാള്‍ വാഴട്ടെ. ജനം വീണാല്‍ വീഴട്ടെ!

    ReplyDelete
  4. നമുക്കും വിളിക്കാം
    മുദ്രാവാക്യം
    ജയ് ജയ് സിന്ദാബാദ്!!
    മുമ്പിലെ മാപ്പിള പറയും പോലെ
    സര്‍വ്വ അസത്തും ജയിക്കട്ടെ
    ആര്‍ത്തി പണ്ടാരങ്ങള്‍ വിലസട്ടെ..
    പ്രവാസിക്ക് കഞ്ഞി
    കുമ്പിളില്‍ തന്നെ !

    ReplyDelete
  5. വോട്ട് ചെയ്തു പ്രതിക്ഷേധം അറിയിക്കാം, അസാധു വോട്ട്

    ReplyDelete
  6. റീപ്രിന്‍റു ചെയ്ത ചാരിതാര്‍ഥ്യമുണ്ട് ..
    ..............

    ഡും ഡും പീ പീ ഇലക്ഷന്‍ വരുന്നു .....പഴയ വീഞ്ഞ് പുതിയ അച്ചടിയില്‍

    ReplyDelete
  7. "സ്ഥാനതോടുള്ള ആര്‍ത്തിയാണ്
    സ്ഥാനാര്‍ത്തിക്ക് എന്ന് പറയുന്നവര്‍"

    ഈ പ്രയോഗത്തിനു Patent ഉണ്ടോ. ഇല്ലേല്‍ എനിക്ക് രണ്ടു ദിവസത്തേക്ക് കടം തരണം.

    ReplyDelete
  8. ഇപ്പോള്‍ നടക്കുന്നത്‌ E 'ലക്ഷന്‍' അല്ല. KO 'ലക്ഷന്‍' ആണ്.

    വിരലില്‍ മഷി പുരട്ടലും വോട്ട് ചെയ്യലും മാത്രം നമ്മുടെ കര്‍മ്മം. ബാക്കി കട്ടു മുടിക്കല്‍ അവരായിക്കോളും. നമ്മുടെ മുതല്‍ കട്ടു മുടിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന നമ്മുടെ കള്ളന്മാര്‍ ജയിക്കട്ടെ.

    ReplyDelete
  9. ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...
    'രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്' (കണ്ഫ്യൂഷ്യസ്)

    ഇസ്മായീല്‍, കണ്ഫ്യൂഷസ് ആകെ കണ്ഫ്യൂഷനാക്കുന്നു. അങ്ങനെയെങ്കില്‍ രാഷ്ട്രം ഭരിച്ചവരൊക്കെ തെമ്മാടിക ളാവണ്ടേ?

    ReplyDelete
  10. ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ

    http://kpsukumaran.blogspot.com/2010/10/blog-post_04.html

    ReplyDelete
  11. "ഇതെല്ലാമാണെങ്കിലും നമ്മള്‍
    കഴിഞ്ഞ തെരഞ്ഞെടുപ്പിനിറക്കിയ
    പ്രകടനപത്രിക തിരുത്തില്ലാതെ
    റീപ്രിന്‍റു ചെയ്ത ചാരിതാര്‍ഥ്യമുണ്ട് "

    Yes thats whats 'POLI TRICKS'

    ReplyDelete
  12. കോരനും കഞ്ഞിയും പിന്നെ കുമ്പിളും

    ReplyDelete
  13. തൊഴിലില്ലായ്മ
    കുലംകുത്തിയൊഴുകുന്ന
    നമ്മുടെ നാട്ടില്‍
    ഈ പാവങ്ങള് [‍രാഷ്ട്രീയക്കൊമ്പന്‍മാര്‍]
    എങ്ങനെയെങ്കിലും
    പിഴച്ചു പൊയ്ക്കോട്ടെ
    എന്‍റെ മനാഫ്ക്കാ..

    ReplyDelete
  14. ഇത് നമ്മക്ക് ഹറാമാണ് ....

    ReplyDelete
  15. @ ബഷീര്‍ Vallikkunnu
    ഭൂമിയോടുള്ള കമ്പമാണ് ഭൂകമ്പത്തിനു കാരണം എന്നാണല്ലോ
    ഇനി ഇതും കടം ചോദിച്ചു വരരുത്
    ........................................
    @Akbar
    >നമ്മള്‍ തിരഞ്ഞെടുക്കുന്ന നമ്മുടെ കള്ളന്മാര്‍ ജയിക്കട്ടെ<.
    ചുള്ളന്മാര്‍
    ........................................
    @Mohammed Ridwan
    >ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ<
    അതെന്താ സാധനം?
    .......................................

    ReplyDelete
  16. @perooran
    താങ്കളുടെ പ്രൊഫൈല്‍ കണ്ടു:

    "ഞാന്‍ ശ്രീകുമാര്‍ .ഒടുക്കത്തെ ഗ്ലാമറും മുടിഞ്ഞ ബുദ്ധിയും .ഞാന്‍ എന്ത് ചെയ്യും"

    എന്‍റെ വോട്ട് പെരൂരാന്!!
    .................................
    @Jishad Cronic
    അങ്ങിനെയും കേട്ടിരുന്നു......മുന്‍പ്

    ReplyDelete
  17. രണ്ട് പാവങ്ങളെ കണ്ടിരുന്നേൽ നാല് വോട്ടിനുള്ള ലൈന് വലിക്കാമായിരുന്നു.

    ReplyDelete
  18. ആരവങ്ങള്‍ അടങ്ങിയാല്‍ പഞ്ചായത്ത്‌ ഹാളില്‍ നിന്നും വളകിലുക്കം കേള്‍ക്കാം. കാതോര്‍ക്കുക...

    ReplyDelete
  19. നേര്
    രാഷ്ട്രീയ പടലപ്പിണക്കം കാരണം നാടിന്റെ വികസനത്തിന്റെ പിടലി കേടുവരാതിരുന്നാല്‍ മതി
    ഇലക്ഷന്‍ നടക്കട്ടെ

    ReplyDelete
  20. നമ്മുടെ നാടിനും വേണ്ടെ ഒരു മാറ്റം മാറ്റത്തിനൊരു വോട്ട്.. ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ
    പ്രതീക്ഷക്കൊരു വോട്ട്..

    ReplyDelete
  21. @ഉമ്മുഅമ്മാർ
    ജനാധിപത്യം അപകടമല്ലേ...?
    "എന്താ നിങ്ങടെ പരിപാടി
    ആരാ നിങ്ങടെ നേതാവ്"

    ReplyDelete
  22. കാപട്യത്തിനൊരു വോട്ട് . http://shababweekly.net/index.php?option=com_content&view=article&id=443:2010-10-21-03-36-22&catid=46:2010-03-10-06-40-34

    ReplyDelete