പണ്ട് നമ്മുടെ ഇടവഴികളില്‍
ചാത്തനും മറുതയും
റൂഹാനികളും വിഹരിച്ചു
വസൂരി കുരുപ്പ് ചെകുത്താനും
കോളറ തട്ട് ചെകുത്താനുമായി
വേഷപ്പകര്‍ച്ച നടത്തി
കറുപ്പനും ഒടിയനും
രക്ത രക്ഷസ്സുകളും
ഇരുളിന്‍റെ ഘനം കൂട്ടിയപ്പോള്‍
തേരും ആനമറുതയും
പൊട്ടിയും ഗുളികനും
പിന്നെ ചേക്കുട്ടിപ്പാപ്പയും
നാടടക്കി വാണു
മാരണവും മന്ത്രവാദവും
ജനത്തിന് വായുവും
കുടി നീരുമായി
ഗൌളിയും കരിമ്പൂച്ചയും
ദിന രാത്രങ്ങളുടെ
അജണ്ടകള്‍ നിശ്ചയിച്ചു
കണക്കുനോട്ടവും മഷിയിടലും
പിഞ്ഞാണമെഴുത്തും
പിന്നെ പക്ഷി ശാസ്ത്രവും
സമൂഹത്തിന്‍റെ മനസ്സു ഭരിച്ചു
അനുകൂല കാലാവസ്ഥ കണ്ട്
യക്ഷിയും മക്കളും
പാല മരങ്ങളില്‍
കുടില്‍ കെട്ടി പാര്‍ത്തു
നവോത്ഥാനത്തിന്‍റെ വെട്ടം
തിരിച്ചറിവും ചിന്തയുമായി
മണ്ണിനെ ഉഴുതു മറിച്ചപ്പോള്‍
കൂരിരുള്‍ കരിമ്പടം പുതച്ചു
പതുക്കെ വഴിമാറി
തലച്ചോറിലെ മാറാലകള്‍
ആഴങ്ങളില്‍ പുതഞ്ഞു പോയി
ഇന്നിപ്പോള്‍ ഇവയെല്ലാം
ശാസ്ത്രവല്‍ക്കരിക്കപ്പെട്ട
ഉത്തരാധുനിക മുഖവുമായി
പല്ലിളിച്ചു പുനര്‍ജ്ജനിക്കുന്നു
വഴിയോരങ്ങളില്‍ തുടങ്ങി
പഞ്ചനക്ഷത്ര സദസ്സുകളിലും
സ്വീകരണ മുറികളിലും വരെ
സകല ലൊട്ടു ലൊടുക്കുകളുടെയും
ശാസ്ത്രീയ വിപണനത്തിന്റെ താളം
അനുദിനം മുറുകി വരുന്നു!!
'മമ്മുട്ടി' എന്നത് പണ്ട് മലബാര്‍ ഭാഗത്ത് പേടിപ്പെടുത്തുന്ന ഒരു
ReplyDeleteപേരായിരുന്നു എന്ന് പ്രൊഫ. മുഹമ്മദ് ഹസ്സന്‍ (ഫറൂഖ് കോളേജ്)
ഒരിക്കല്‍ പ്രഭാഷണത്തിനിടെ പറഞ്ഞു
ഇന്ന് മമ്മുട്ടി ആരാ.....?
പഴയ വൈന്‍ പുതിയ കുപ്പിയില്‍ ..........
ReplyDeleteഇത് നീരാളി ജയിക്കും കാലം,
ReplyDeleteകലി കാലം
സകല നീരാളികളെയും മീഡിയ വളര്‍ത്താന്‍ റെഡിയാണ്. അതിനു കുറേ മനുഷ്യരും!!!!
ReplyDeleteആശംസകള്‍
സകല ചാത്തന്മാരും ഇപ്പോള്‍ I T എക്സ്പേര്‍ട്സാ
ReplyDeleteഅവര്‍ക്ക് മാര്‍ക്കറ്റൊരുകാന്‍ 'വിപ്ലവ' ചാനലുകളുണ്ടല്ലോ
പോരേ പൂരം...........!!!
സ്ഥാന ലബ്ധിയും സാമ്പത്തിക നേട്ടവും
ReplyDeleteശത്രു സംഹാരവുമൊക്കെ
ജനത്തിന്റെ മുഖ്യ അജണ്ടയാവുമ്പോള്‍
ഈ പെരുങ്കള്ളന്മാര്‍ വിജയിക്കുന്നു
അവരുടെ മാര്‍ക്കറ്റു സജീവമാകുന്നു
കീശ കൊഴുക്കുന്നു
നവോത്ഥാനത്തിന്‍റെ വെട്ടം
ReplyDeleteതിരിച്ചറിവും ചിന്തയുമായി
മണ്ണിനെ ഉഴുതു മറിച്ചപ്പോള്‍
കൂരിരുള്‍ കരിമ്പടം പുതച്ചു
പതുക്കെ വഴിമാറി
തലച്ചോറിലെ മാറാലകള്‍
ആഴങ്ങളില്‍ പുതഞ്ഞു പോയി
--------------------------------
കവിയുടെ വ്യാകുലതകള്‍ക്ക് അര്‍ത്ഥമുണ്ട്. സുഖ ജീവിതത്തിനു പിഞ്ചു കുഞ്ഞിനെ ബലി കൊടുത്തും, പൂജ കൊണ്ട് പടം വിജയിപ്പിച്ചും നീരാളിയെക്കൊണ്ട് കളി ജയിപ്പിച്ചും നിലവിലക്ക് കൊളുത്തി റോക്കറ്റ് വിക്ഷേപിച്ചും (മൂന്നാം ദിവസം തലകുത്തി വീണു) തലച്ചോറിലെ മാറാലക്കുള്ളില്‍ അഭയം തിരയുകയാണ് പുതിയ ലോകശാസ്ത്രം.
തികച്ചും കാലികപ്രസക്തമായ പോസ്റ്റ് തന്നെ. അന്ധവിശ്വാസങ്ങള്‍ വീണ്ടും തിരിച്ചു വരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പോലെ. ഒരു വ്യത്യാസം മാത്രം. മുമ്പ് വിദ്യാഭ്യസമില്ലതവരും നിരക്ഷരരുമായിരുന്നു ഇത് കൊണ്ട് നടന്നിരുന്നതെങ്കില്‍ ഇന്ന് ഉന്നത വിദ്യാഭ്യസമുള്ളവരും സമൂഹത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരും വരെ ഈ നീരാളിയുടെ പിടിയിലമാര്‍ന്നിരിക്കുന്നു. മീഡിയയും പുതിയ സാങ്കേതിക വിദ്യകളുമൊക്കെ ഇതിനു ഓശാന പാടുന്നു. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ബാധ്യതയും പ്രസക്തിയും വീണ്ടും വര്‍ധിച്ചിരിക്കുന്നു. സര്‍വശക്തന്‍ ഈ സമൂഹത്തിനു ഹിദായത്ത് കൊടുക്കട്ടെ. ആമീന്‍.
ReplyDeleteഇക്കണ്ട ഭൂതഗണങ്ങള്‍ കയ്യിലുണ്ടല്ലേ
ReplyDeleteഹമ്പടാ
bagiya mothiram vitt nadakkunnavarod alla changaathee....ninakk ithitt rakshapettkoode enn samooham thirich chodikkunna kaalam varanam..
ReplyDeleteകണക്കുനോട്ടവും മഷിയിടലും
ReplyDeleteപിഞ്ഞാണമെഴുത്തും
പിന്നെ പക്ഷി ശാസ്ത്രവും
സമൂഹത്തിന്‍റെ മനസ്സു ഭരിച്ചു
അനുകൂല കാലാവസ്ഥ കണ്ട്
യക്ഷിയും മക്കളും
പാല മരങ്ങളില്‍
കുടില്‍ കെട്ടി പാര്‍ത്തു
ഇങ്ങനെയയള്ള കളള വ്യാപരത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഈ അടുത്ത് പിതാവ് തലക്കടിച്ച് കൊന്ന പിഞ്ച് കുഞ്ഞ്.
ഓഡിയോ കാസ്സറ്റുകള്‍
ReplyDeleteസീഡികള്‍
പിന്നെ യൂഎസ്ബികള്‍
ബൈലക്സ് മെസ്സഞ്ചര്‍
ഫ്ലക്സ് ബോര്‍ഡുകള്‍
ദ്ര്ശ്യാശ്രവ്യ മാധ്യമങ്ങള്‍
പത്രദ്വാരാ പരസ്യങ്ങള്‍
ഏജന്‍സികള്‍ വഴി
അനാചാരം അന്തവിശ്വാസം
അന്തസ്സായി വിറ്റഴിക്കപെടുന്നു
ലാഭമില്ലാത്ത
നവോത്ഥാനം വിറ്റഴിക്കാന്‍
മാര്‍ക്കറ്റെവിടെ..ആളെവിടെ..
>ഗൌളിയും കരിമ്പൂച്ചയും
ReplyDeleteദിന രാത്രങ്ങളുടെ
അജണ്ടകള്‍ നിശ്ചയിച്ചു <
ഇന്ന് എല്ലാം ആധുനികതയുടെ മുഖം മൂടിയിയില്‍ പൂര്‍വാധികം ഉഷാര്‍. എല്ലാ വിപ്ലവ വായാടികളും നാക്ക് പിഴുതു കളയുക. ശിരസ്സ് കുനിക്കുക. നിങ്ങളും ഈ പ്രചാരത്തിന്റെ പങ്കു പറ്റികള്‍!!!!!!!!!
Pity!!
കാലികമായ പ്രമേയം
ReplyDeleteഇക്കണ്ട സകല പിശാചുക്കല്ക്കുമെതിരെ
ReplyDeleteകവിത കൊണ്ട് പൊരുതാന്‍
നമുക്കൊരു മനാഫുണ്ട്..
ഒരു മനാഫ് ഒരേയൊരു മനാഫ്..
വ ...വ ....വ.... അഭിനന്ദനങ്ങള്‍ ആയിരം . റബ്ബറിട്ട സുഗമമായ നാലുവരിപ്പാത മുന്‍പില്‍ നീണ്ടു കിടക്കുമ്പോള്‍ മനാഫ് എന്ന കവി കല്ലും മുള്ളും നിറഞ്ഞ ഇരുട്ടുപാതയിലൂടെ സഞ്ചരിച്ചു അന്ധ വിശ്വാസങ്ങളുടെ കടന്നല്‍ കൂടുകള്‍ക്ക് നേരെ കല്ലെറിയുന്നു.
ReplyDeleteപ്രിയരേ
ReplyDeleteപറയാതെ പോയ വ്യാകുലതകള്‍ ചേര്‍ത്ത് വായിക്കുക
സമകാലിക ചിത്രങ്ങള്‍ തലച്ചോറില്‍ ഉണ്ട നിറക്കുമ്പോള്‍
വരികളിലൂടെ ഒരാശ്വാസം...
'അഭിപ്രായി'കള്‍ക്ക് നന്ദി!
ചാത്തനും പോത്തനും ജിന്നാപ്പക്കും ഇപ്പോള്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പവര്‍ക്കട്ട് സമയത്ത് മാത്രമെ സ്കോപ്പുള്ളൂ...
ReplyDeleteഒരു കാലഘട്ടത്തില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സന്ധിയില്ലാ സമരം ചെയ്ത നവോതഥാനപ്രസ്ഥാനങ്ങളും നേതാക്കളും തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോള്‍ ഇല്ല അനുവദിക്കില്ല എന്ന് ഉദ്ഘോഷിക്കാന്‍ തയ്യാറായ യുവതയുടെ ഇച്ച്ഛാശക്തിയുടെ സ്ഫുരണങ്ങള്‍ ഈ വരികളില്‍ ദര്‍ശിക്കാനാവുന്നുണ്ട്.
കാലികമായ പോസ്റ്റ്
അഭിനന്ദനങ്ങള്‍
MARUTHA ennnaal entha?
ReplyDelete@Jishad Cronic
ReplyDeleteആനമറുതയുടെ അകന്ന ബന്ധുവാ മറുത!
@Pinsad
ReplyDeleteകുറുന്തോട്ടിക്കു വാതം...ആല്ലേ?
:) Gooood
ReplyDeleteകൂട്ടത്തില്‍ ജിന്ന് സേവ കൂടി ചേര്‍ക്കാമായിരുന്നു.
ReplyDeleteവാക്കുകള്‍ കൊണ്ട് അമ്പെയ്യുന്നവനേ..
ReplyDeleteഈ അമ്പെയ്ത് വല്ലാതെ ശക്തം!
ഇനി നിന്റെ
ആവനാഴി നിറഞ്ഞു തന്നെ ഇരിക്കട്ടേ..
ഇരുട്ടിന്‍ കരിമ്പടം പുതച്ചവര്‍ക്കും
തലച്ചോറില്‍ മാറാല അലങ്കാരമാക്കിയോര്‍ക്കും
നിന്റെ അമ്പുകള്‍ ദു:സ്വപ്നമായി പുലരട്ടേ!
വിഷയത്ത്തിലുറച്ചു നിന്ന കാമ്പുള്ള നല്ലൊരു കവിത. ആശംസകള്‍!
ReplyDeleteഈ ശിഷ്ട്ടി... മുസ്ലിം സമുതായത്തില്‍ നടമാടിയിരുന്ന അന്ധവിശാസം പുനര്ജീവിപ്പികാന്‍ ഒരുമ്പെടുന്ന കുറെ സേവകന്മാര്‍ക്കും പിഞ്ഞാണമെഴുതുന്നവര്‍ക്കുള്ള താകീതുമയിട്ടുകാണുന്നു ഈ തുലിക പിഞ്ഞാണത്തില്‍ എഴുതി മായിക്കനുള്ളതല്ല..സകല ലൊട്ടു ലൊടുക്കുകളെയും തകര്ക്കെട്ടെ !
ReplyDeleteശാസ്ത്രീയമായി തയ്യാര്‍ ചെയ്ത മാന്ത്രിക ഏലസ്സുകള്‍...
ReplyDeleteധനാകര്‍ഷണ ഭൈരവ യന്ത്രം.
‘ശാസ്ത്രീയമായി’ എന്ന ലേബല്‍ ഒട്ടിച്ചാല്‍ വില്പന പൊടിപൊടിക്കും!
കാലികപ്രസക്തമായ പോസ്റ്റ്
ആശംസകള്‍!
ഇന്നിപ്പോള്‍ ഇവയെല്ലാം
ReplyDeleteശാസ്ത്രവല്ക്കാരിക്കപ്പെട്ട
ഉത്തരാധുനിക മുഖവുമായി
പല്ലിളിച്ചു പുനര്ജ്ജ നിക്കുന്നു
തട്ടിത്തകറ്ത്തവരില്‍ നിന്നുള്ളവറ് തന്നെ ആദറ്ശവല്ക്കരിക്കപ്പെട്ട് പല്ലിളിക്കുമ്പോള്‍ ജറ്മനിയില്‍ നിന്നുള്ള മരുന്നും, പാല് കുടിക്കുന്ന വിഗ്രഹവും, വായുവില്‍ നിന്നു വാച്ചുമൊക്കെ പുനറ് ജനിക്കുമ്പോള്‍, പറയാനും, എഴിതാനുമുള്ളവറ് കണ്ഫ്യൂകഷനിലാവുമ്പോള്‍, അതെ... വാതം കുറുന്തോട്ടിയെയും കീഴടക്കുമ്പോള്‍ മനാഫ് സാറുടെ വരികള്ക്ക് പ്രസക്തി കൂടുന്നു. ആശംസകള്‍...
It is very strange that the main promoters of these shits are Kairali Channel. What a revelution. They are compromising the ideology for monitory benefits.
ReplyDeleteShame Shame!
This comment has been removed by the author.
ReplyDeleteഒടിയനും
ReplyDeleteചാത്തനും
മറുതയും
ഇല്ലാത്ത ഒരു
ലോകം
നമുക്ക് സ്വപ്നം കാണാം
കാലികപ്രസക്തമായ പോസ്റ്റ്
ആശംസകള്‍!
ഒടിയനും
ReplyDeleteചാത്തനും
മറുതയും
ഇല്ലാത്ത ഒരു
ലോകം
നമുക്ക് സ്വപ്നം കാണാം
കാലികപ്രസക്തമായ പോസ്റ്റ്
ആശംസകള്‍!
കാലമെത്ര പുരോഗതി പ്രാപിച്ചാലും പിറകോട്ടു ചിന്തിക്കുന്ന ചില ദുഷ്ട മനസ്സുകളുടെ വിക്രിയകള്‍ക്കു
ReplyDeleteസമുദായത്തിന് വലിയ വിലയാണ് നല്‍കേണ്ടിവരിക. നവോത്ഥാനത്തിനെതിരെ യുള്ള കടന്നാക്രമണം
രൂക്ഷമായിരിക്കുന്നു. ഇസ്ലാഹിനായി ഒരു പ്രധിരോധ നിരയിലെ ശക്തനായ പോരാളിയാണ് ഈ
ബ്ലോഗ് .അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീന്‍