ഭാഷാ പദാവലിയുടെ
തടിച്ച ശിഖരത്തിൽ നിന്ന്
ഞെട്ടൽ എന്ന പദം
വീണു മരിച്ചിട്ട്
കാലം കുറെയായി
മൗനം കൊണ്ടൊരു
കുഴി തീർത്ത്
അതിൽ ഖബറടക്കി,
മിനുക്കിപ്പണിത
മീസാൻ കല്ലുകളിലൊന്നിൽ
'ഞെട്ടൽ' എന്നു കൊത്തി
നാട്ടി വെച്ചു!
അടുത്തുള്ള കറുത്ത
മീസാൻ കല്ലുകൾ
നേരിയ പുതുമയോടെ
ഇടം കണ്ണിട്ടു നോക്കി
പിന്നെ; നിർവികാരതയിൽ
പോളകൾ ചിമ്മി!
ഞെട്ടരുത്...പ്ലീസ്!
ReplyDeleteഞാൻ ശെരിക്കും ഞെട്ടി..
ReplyDeleteഞെട്ടില്ല.
ReplyDeleteഇനി ഞെട്ടാൻ നട്ട് ഇളകണം
:D :D :D
Deleteഞെട്ടും !! ഇനിയുമെത്ര ബാക്കി !
ReplyDeleteഞെട്ടല്‍ മയ്യത്തായില്ലേ... ഇനിയാര് ഞെട്ടാന്‍?
ReplyDeleteഞെട്ടൽ കവിത വായിച്ചപ്പോഴാണ് മയ്യത്തായ കാര്യം ഓർമ്മ വന്നത്...
ReplyDeleteഞാട്ടലോ..അതെന്താ സാധനം?
ReplyDeleteഞെട്ടൽ വീണു മരിച്ചിടത്ത്
ReplyDeleteമനുഷ്യത്വം മരവിച്ച നര വർഗ്ഗവും
ആത്മീയ വാണിഭ കോമരങ്ങളും
കുടിൽ കെട്ടി താമസമാക്കിക്കാണും!
ഇന്ന് ഞെട്ടേണ്ട എന്ന് തീരുമാനിച്ചു. നാളെ സൗകര്യമായി ഞെട്ടാം!
ReplyDeleteവീണുമരിച്ചതാണോ.. ചാടി ആത്മഹത്യ ചെയ്തതാണൊ. സി.ബി.ഐ അന്വേഷണം വേണം.
ReplyDelete
ReplyDeleteഞെട്ടുമെന്നോർത്തു കൊണ്ടെങ്കിലും നമ്മൾ ജീവിതത്തെ സംശുദ്ധമാക്കാൻ ശ്രമിക്കുക .
സുന്ദരം ഈ എഴുത്ത് മനാഫ് ...
ReplyDelete(Y)
ReplyDeleteഞാനൊന്ന് ഞെട്ടിക്കോട്ടേ? :)