ഓർമ്മകളുടെ ശീതക്കാറ്റടിച്ച്
കണ്ണുകൾ കലങ്ങുമ്പോൾ
മനസ്സിൻറെ ആഴങ്ങളിൽ
സങ്കടങ്ങളുടെ തിരയുണരും
ചിലപ്പോൾ
തൊണ്ടയുടെ ഉള്ളറകളിൽ
നോവിന്റെ മുള്ളുകൾ
ജനിച്ച് മുട്ടിലിഴയും
കാലുകൾ കുഴഞ്ഞ്
മഷിത്തണ്ടു പോലെ
ദുർബലപ്പെട്ട്
മെല്ലെ ഉലഞ്ഞാടും
ഇടക്കൊക്കെ
പതിവു താളം വിട്ട്
ഹൃദയം സ്വയമൊരു
പെരുമ്പറക്ക് കച്ച മുറുക്കും
മൗനത്തിന്റെ
ആഴമേറിയ കയങ്ങളിൽ
നൊമ്പരങ്ങളുടെ സാഗരം
ഇരമ്പിയൊടുങ്ങും
കണ്ണീരും നോവും
വിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി?
കയ്പു ചാലിച്ച
അനുഭവങ്ങളും
ഉപ്പേറിയ വാർത്തകളും
നമ്മെ വിണ്ടു കീറുകയല്ല
ബലപ്പെടുത്തുകയാണ്!
Published @ Pravasi Varthamanam 12.12.13
കണ്ണുകൾ കലങ്ങുമ്പോൾ
മനസ്സിൻറെ ആഴങ്ങളിൽ
സങ്കടങ്ങളുടെ തിരയുണരും
ചിലപ്പോൾ
തൊണ്ടയുടെ ഉള്ളറകളിൽ
നോവിന്റെ മുള്ളുകൾ
ജനിച്ച് മുട്ടിലിഴയും
കാലുകൾ കുഴഞ്ഞ്
മഷിത്തണ്ടു പോലെ
ദുർബലപ്പെട്ട്
മെല്ലെ ഉലഞ്ഞാടും
ഇടക്കൊക്കെ
പതിവു താളം വിട്ട്
ഹൃദയം സ്വയമൊരു
പെരുമ്പറക്ക് കച്ച മുറുക്കും
മൗനത്തിന്റെ
ആഴമേറിയ കയങ്ങളിൽ
നൊമ്പരങ്ങളുടെ സാഗരം
ഇരമ്പിയൊടുങ്ങും
കണ്ണീരും നോവും
വിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി?
കയ്പു ചാലിച്ച
അനുഭവങ്ങളും
ഉപ്പേറിയ വാർത്തകളും
നമ്മെ വിണ്ടു കീറുകയല്ല
ബലപ്പെടുത്തുകയാണ്!
Published @ Pravasi Varthamanam 12.12.13
ചില അനുഭവങ്ങളുടെ ശീതക്കാറ്റു കൊണ്ടപ്പോൾ
ReplyDeleteകുറിച്ചത്...
ReplyDeleteമൗനത്തിന്റെ
ആഴമേറിയ കയങ്ങളിൽ
നൊമ്പരങ്ങളുടെ സാഗരം
ഇരമ്പിയൊടുങ്ങും
വേറെ ഒന്നും പറയാനില്ല...
തനിച്ച്, മൗനമായിരുന്നോട്ടെ ഞാനല്പം....!
:(
Deleteഎന്നും ചിരിക്കാനെന്നെ
ReplyDeleteപടിപ്പിചിട്ടെന്തേ-
ചിരിക്കാന്‍ നീ മറന്നു
കാറ്റേ....!!!!!
ശീതക്കാറ് ........... !!!!
ശീതക്കാറ് ........... !!!!
Deleteലളിത ഹൃദ്യമായ വരികള്‍..ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങുന്നു...
ReplyDeleteThanks dear Ashraf
Deleteകണ്ണീരുപ്പും നോവുമാണ് ജീവിതത്തെ രുചിപ്പെടുത്തുന്നത്
ReplyDeleteAjith bai...thats life...
Deleteകയ്പു ചാലിച്ച
ReplyDeleteഅനുഭവങ്ങളും
ഉപ്പേറിയ വാർത്തകളും
നമ്മെ വിണ്ടു കീറുകയല്ല
ബലപ്പെടുത്തുകയാണ്!
നന്നായിരിക്കുന്നു.
Thanks dear Ramji
Delete(((കണ്ണീരും നോവും
ReplyDeleteവിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി? ))) ഈ ചോദ്യം വര്‍ത്തമാനകാല സമൂഹം ചിന്തിക്കേണ്ടത് തന്നെ !! കവിക്ക് ഭാവുകങ്ങള്‍ !!!
നല്ല അര്‍ത്ഥവത്തായ വരികള്‍...ഉഷാര്‍.
ReplyDeleteകണ്ണീരും നോവും
ReplyDeleteവിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി?
ഹൃദ്യമായ വരികള്‍..
അതെ... നമ്മെയല്ല... നമ്മുടെ മനസ്സിനെ...നമ്മുടെ ചിന്തകളെ... സുഖമുള്ള വായന തന്നു. നന്ദി!
ReplyDeleteനോവുന്ന കാറ്റ് !
ReplyDeleteനല്ല നിലവാരമുള്ള എഴുത്ത് .....
ReplyDelete