മനസ്സു മന്ത്രിച്ചു
ഇനിയും ഒരായിരം
ചിത്രങ്ങള്‍ തീര്‍ക്കണം
വാനോളം ഉയരത്തില്‍
കവിതക്കൊടി പാറിക്കണം
ആലസ്യത്തിന്റെ പഴകിപ്പറിഞ്ഞ
മൂടുപടം വലിച്ചുകീറി
കരുത്തിന്‍റെ പടച്ചട്ടയണിഞ്ഞു
ആര്ജവത്തിന്‍റെ തേരേറി
ഒറ്റയടിപ്പാത്തയിലൂടെ നടക്കുമ്പോള്‍
നോവും നീറ്റലുമില്ല
മനസ്സു വിറക്കുന്നില്ല
ശരീരം ഒട്ടും തളരുന്നില്ല
അസ്തമയ സൂര്യനെ നോക്കി
ചായങ്ങള്‍ ചാലിച്ചു
ചക്രവാളത്തില്‍ തെളിഞ്ഞ
പരശ്ശതം വര്‍ണ്ണക്കൂട്ടുകളില്‍
എന്‍റെ ചിത്രം അലിഞ്ഞില്ലാതായി
തീരത്തുപോയി കവിത കുറിക്കാനിരുന്നു
തിരമാല ആഴങ്ങളിലേക്ക്
വലിച്ചു കൊണ്ടുപോയി
ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക!
എത്രയെത്ര കഥാപാത്രങ്ങള്‍!
ReplyDeleteകവിത ആധുനികോത്തരലൈനിലേക്ക് തിരിയുന്നുണ്ടോ എന്നൊരു ശങ്ക. എന്നെ പോലുള്ള കൂതറ വായനക്കാരെ മറക്കരുതേ.. മൂന്നാം പക്കം അഴുകാതെ വന്നാല്‍ ഒരു കവിത ഞാനും എഴുതും.
ReplyDeleteഒരു കൊച്ചു കവിത മെനയണമെന്നുണ്ട്. പക്ഷെ....
ReplyDeleteഒരു കൊച്ചു കവിത മെനയണമെന്നുണ്ട്. പക്ഷെ...ജീര്‍ണിച്ച ജഡമായി പത്രത്താളുകളില്‍ കാണുമ്പോള്‍......ഹോ അതോര്‍ക്കാന്‍ വയ്യ.
ReplyDelete@Basheer & Akbar
ReplyDeleteഒരു കവി ആകണമെങ്കില്‍ ഇങ്ങനെ ഒക്കെ
എഴുതണമെന്നു ഈയടുത്താ
ഞാന്‍ മനസ്സിലാക്കിയത്!
എല്ലാരും ചേര്‍ന്നു പൊക്കി എന്നെ
ഈ പരുവത്തിലാക്കി
അനുഭവിച്ചോ...
ഞാന്‍ ഇപ്പൊ ഒരു ഉത്തരാധുനികനാ!!
അപ്പോ നിങ്ങല്‍ വേണം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടതാ അല്ലെ ഉത്തരാധുനികനാകാന്‍ ...
ReplyDeleteകവിത വല്ലാതെ വളര്‍ന്നാല്‍ ഞങ്ങള്‍ കമ്മന്റ്ടിക്കാര്‍ വരളും
ReplyDeleteന്നാ പിന്നെ ഇപ്പൊ അടുത്തൊന്നും ഞമ്മക്കീപണി പറ്റൂലാന്നാണ് ഈ പറഞ്ഞത്!!
ReplyDeleteസംഗതി പുലിവാലായ മട്ടാ
ReplyDeleteഎല്ലാവരുടെയും വര്‍ത്താനം തെക്ക് വടക്കാ...
ചിലരൊക്കെ വന്നിട്ട് ഓടിക്കളഞ്ഞു പോലും
(ഇ മൈലിലൂടെ സ്വകാര്യം പറഞ്ഞതാ)
allah....
ReplyDeleteഉത്തരാധുനികതയുടെ തിരമാലകളില്‍ മുങ്ങി തപ്പി
ReplyDeleteഇനിയും കൊണ്ടു വരിക മുത്തുകള്‍ ഏറെ
സുന്ദരം..വായനക്കാനരന് നല്ല അനുഭവം ..
ReplyDeleteഎന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ടല്ലോ. മനസ്സിലായത് മനസിലാക്കി
ReplyDeleteഇനി ഒന്നു കൂടെ വായിക്കട്ടെ. ഇടക്ക് ഇങ്ങനെയും നല്ലതാ
>> ഇനി; മൂന്നാംപക്കം
ReplyDeleteതീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക! <<
ഉം..
ഞാന്‍ വര്‍ണങ്ങള്‍ ചാലിക്കട്ടെ,
കവിത തല്‍ക്കാലം
ഇങ്ങളു തന്നെ മെനഞ്ഞാ മതി, അല്ല പിന്നെ!
>> ഒരു കവി ആകണമെങ്കില്‍ ഇങ്ങനെ ഒക്കെ എഴുതണമെന്നു അടുത്തിടയാ
ഞാന്‍ മനസ്സിലാക്കിയത്.. അനുഭവിച്ചോ <<
അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.
ഇങ്ങളെ ഒരു കവിയായി അംഗീകരിച്ചിരിക്കുന്നു.
മാലോകരേ കൂയ്, ഇതാ ഒരു ശവി, സോറി; ഗവി, ശ്ശോ ; കവി.
സത്യം പറയട്ടെ,
കവിത
ഉസാറായിക്ക്ണ്!
ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് . ഒരിക്കല്‍ തിരയുടെ അടുത്തേക്ക് ഇറങ്ങി നിന്നപ്പോ തിര എന്നെ കൊണ്ട് പോയി. പിന്നെ കടലിനു പോലും പറ്റാത്ത ഇനം ആയതു കൊണ്ട് തിര എന്നെ തീരത്ത് കൊണ്ടിട്ടു. അനുഭവം വെച്ച് പറയുകയാണ് തിരയുടെ അടുത്തു പോയിരുന്നു കവിത എഴുതരുത്.
ReplyDeleteഎനിക്കതേ പറയാനുള്ളൂ.
എല്ലാ 'കമേണ്ടര്‍'മാര്‍ക്കും നന്ദി
ReplyDelete@ അക്ബര്‍
ഗോള്‍.......
ഇനി; മൂന്നാംപക്കം
ReplyDeleteതീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക!
കവിതകളെഴുതാന് ഇത്രയെറേബുദ്ധിമുട്ട് ഉണ്ടന്ന് ഇപ്പോഴാണ് മനസ്സിലായത്.!
(കടപ്പുറത്ത് പോകണം,ജഡത്തെനോക്കിയിരിക്കണം......എല്ലാം കഷ്ടം തന്നെ.)