വിശ്വാസത്തിന്റെ അരികു പറ്റി
പൌരോഹിത്യം നൃത്തം ചവിട്ടും
ചടുലമായ തക്ബീര്‍ ധ്വനിയും
ഓശാനയുടെ നേര്‍ത്ത ഓളങ്ങളും
ഓം കാരത്തിന്റെ സായൂജ്യവും സമം ചാലിച്ചു ചേര്‍ത്ത്
കുഞ്ഞാടുകള്‍ താളം പിടിക്കും
ദേവഹിതം വില കൊടുത്ത്
വില്ലു പോലെ വളക്കാം
മുടിയും കുടീരങ്ങളും കാശാക്കാം
പാപ ശുശ്രൂഷ നടത്തി
തലമുറകളെ 'രക്ഷപ്പെടുത്താം'
'മോക്ഷ'ത്തിന്റെ തന്ത്രികള്‍ കെട്ടാം ഭക്തിയുടെ വെളുത്ത ഭസ്മത്തില്‍
രതിയും ഉന്മാദവും കുഴച്ചു വില്‍ക്കാം
പുതു മന്ത്രങ്ങളുടെ സ്വരം മീട്ടി
വിചാരം ത്രിശൂലത്തില്‍ മരിക്കുമ്പോള്‍
ബോധിവൃക്ഷം ഇല പൊഴിക്കുന്നു
മദീനയിലേക്കുള്ള വഴിയില്‍ ശിരസ്സു കുനിഞ്ഞ മലകള്‍
പ്രവാചക പാദസ്പര്‍ശത്തിന്റെ
സ്മരണ നുണഞ്ഞ് കണ്ണീര് വാര്‍ക്കുന്നു!