tag:blogger.com,1999:blog-8076294460864005619.post2189791866733486840..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: വിടMT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger51125tag:blogger.com,1999:blog-8076294460864005619.post-30944575190843836302011-02-27T17:45:57.621+03:002011-02-27T17:45:57.621+03:00കാരക്കുന്ന് വളര്‍ത്തിയ പുത്രനാണ് ശബാബ്
അദ്ദേഹത്ത...കാരക്കുന്ന് വളര്‍ത്തിയ പുത്രനാണ് ശബാബ്
അദ്ദേഹത്തിന്റെ അനുസ്മരണപ്പതിപ്പുമായി അത് നമ്മുടെ
മുന്പിലെത്തുമ്പോള് മനസ്സ് വല്ലാതെ ഉലയുന്നുMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-32905106286118526262011-02-27T15:39:05.564+03:002011-02-27T15:39:05.564+03:00"ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് പ്രവര്‍ത്തിച്ചു...."ഞങ്ങള്‍ ഒന്നിച്ച് ഒരുപാട് പ്രവര്‍ത്തിച്ചു. പക്ഷേ, വഴിക്കെവിടെയോ വെച്ച് അവിചാരിതമായി ഞങ്ങള്‍ വേര്‍പിരിയുകയായിരുന്നു. സംഘടനാപരവും ആദര്‍ശപരവുമായ ബന്ധങ്ങളില്‍ അരുതാത്തത് സംഭവിച്ച ആ അഭിശപ്തനാളുകളെപ്പറ്റി ഓര്‍ക്കാന്‍ പോലും ഇന്ന് ഭയമാണ്.

കാരക്കുന്ന് മാരകരോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയുമുണ്ടായി. മരണം പൂകിയ നാള് മരണവീട് എല്ലാവരുടെയും സംഗമവേദിയുമായി. പഴയസഹപ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച സായാഹ്നമായിരുന്നു അത്.
മയ്യിത്തിന്റെ കൂടെയുള്ള യാത്രയില്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു, മനസ്സില്‍ പൂക്കളെപ്പോലെ പൊട്ടിച്ചിരിക്കുന്ന നിരവധി ഓര്‍മകള്‍. സംഘടനാ സൗഹൃദങ്ങളില്‍ ഒന്നിച്ചുള്ളവരും ഒന്നിച്ചുണ്ടായിരുന്നവരും ഓരോന്നായി മരിച്ചുപിരിയുമ്പോള് ദു:ഖസാന്ദ്രമായ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. കക്ഷിഭിന്നതകള്‍ സുഹൃദ്ബന്ധങ്ങളിലെ തകര്‍ച്ചയ്ക്ക് നിമിത്തമാകരുതെന്ന സന്ദേശം കൂടി ഓരോ മരണവും നമുക്ക് നല്‍കുകയാണ്.
അതെ, കാരക്കുന്ന് നേരത്തെ കടന്നുപോയിരിക്കുന്നു. ഒരു വസന്തം കൊഴിഞ്ഞുപോയിരിക്കുന്നു. പുരുഷായുസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പു തന്നെ ആ സ്നേഹിതന് നാം അന്ത്യയാത്രാമൊഴി നല്കി. സര്‍വാധിനാഥാ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ, ആമീന്‍. "
Ishaqali Kallikandi. (www.shababweekly.net)Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-16240624959581896032011-02-19T09:43:43.363+03:002011-02-19T09:43:43.363+03:00അള്ളാഹു അദേഹത്തിന് പൊറുത്തു കൊടുക്കട്ടെ
aboobacke...അള്ളാഹു അദേഹത്തിന് പൊറുത്തു കൊടുക്കട്ടെ
aboobacker

http://vallithodika.blogspot.com/2011/02/blog-post_18.htmlvallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-25549581485198310492011-02-18T14:17:02.368+03:002011-02-18T14:17:02.368+03:00ആദരാഞ്ജലികള്‍.ആദരാഞ്ജലികള്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-70251213421324023992011-02-17T08:50:26.004+03:002011-02-17T08:50:26.004+03:00വഹീദ് സമാന്റെ ലേഖനം ആദ്യം ഫോര്‍വേഡ് ചയ്തു
തന്നത്...വഹീദ് സമാന്റെ ലേഖനം ആദ്യം ഫോര്‍വേഡ് ചയ്തു
തന്നത് ബഷീര്‍ വള്ളിക്കുന്നാണ്.വായന മുഴുമിപ്പിക്കാന്‍
വല്ലാതെ കുഴങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി.
നമ്മുടെ മനസ്സില്‍ വിങ്ങലുണ്ടാക്കുന്നത് നിഷ്കളങ്കമായ
ആ പുഞ്ചിരിയാണ്

"പുലത്തെ കുന്നിന് ചെരുവിലെ ആറടി മണ്ണില്‍ ആ
പുഞ്ചിരി ഇപ്പോഴും മായാതെ കിടക്കുന്നുണ്ടാകും"M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-21162306519576445092011-02-16T19:53:26.803+03:002011-02-16T19:53:26.803+03:00"അടുത്ത് പരിചയപ്പെട്ടവരുടെ മനസ്സില്‍ എന്നും ക..."അടുത്ത് പരിചയപ്പെട്ടവരുടെ മനസ്സില്‍ എന്നും കാരക്കുന്നുണ്ടാവും. എന്റെ അനിയനെയാണ് നഷ്ടപ്പെട്ടതെന്ന് അഴീക്കോട് പറഞ്ഞത് അതുകൊണ്ടാണ്. ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്നുകൊണ്ട് മുന്‍ എം.പി. വഹാബ് പൊട്ടിക്കരഞ്ഞതും അതുകൊണ്ട് തന്നെ... കാരക്കുന്നിന്റെ മരണവാര്‍ത്ത വിളിച്ചറിയിച്ചപ്പോള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു കൊണ്ടേയിരുന്നു: "കാരക്കുന്ന് പാവമായിരുന്നു... പക്വതയുള്ള മനുഷ്യനായിരുന്നു. അബൂബക്കറിനു പ്രായം ഒരുപാടായെന്നു തോന്നും സംസാരം കേട്ടാല്‍... പൊട്ടിത്തെറിക്കേണ്ട പ്രായത്തില്‍ പാകപ്പെട്ടയാളാണ് കാരക്കുന്ന്"

"ചില ദിവസങ്ങളില്‍ കാരക്കുന്ന് മലപ്പുറത്ത് വരും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു വരവ്. രോഗം പിടികൂടിയത്തിനു ശേഷവും ജെ.എസ്. എസ് ഓഫീസിലേക്ക് വരാറുണ്ടായിരുന്നു. ചികിത്സയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രൂപത്തില്‍ ചില്ലറ മാറ്റം സംഭവിച്ചിരുന്നു. തലയില്‍ രോമത്തൊപ്പി ധരിക്കും....മലപ്പുറം പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ അവിടെ മറ്റൊരു പത്രസമ്മേ ളനത്തിനു സമദാനിയും എത്തിയിരുന്നു. കാരക്കുന്ന് സമദാനിയുടെ മുഖത്തേക്ക് കുറേ നോക്കി. ഞാന്‍ അബൂബക്കര്‍ കാരക്കുന്നാണെന്ന് പറയുമ്പോള്‍ ശബ്ദമിടറിയത് ഞാനോര്‍ക്കുന്നു. സമദാനി കാരക്കുന്നിനെ കെട്ടിപ്പിടിച്ചു; എന്റെ അബൂബക്കര്‍ സാഹിബെ, എന്ത് പറ്റി നിങ്ങള്ക്കെന്നു പറഞ്ഞു സമദാനി കാരക്കുന്നിനെ പുണര്‍ന്നു. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കാരക്കുന്ന് പറഞ്ഞു: "സ്വയം പരിചയപ്പെടുതുന്നതാണ് ഏറെ സങ്കടകരം. മനസ്സിലായില്ല, സമദാനിക്ക് ആദ്യം എന്നെ മനസ്സിലായില്ല. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു." (വര്‍ത്തമാനം വാര്‍ഷികപ്പതിപ്പില്‍ - 2011 ഫെബ്രു. 16 - വര്‍ത്തമാനം മലപ്പുറം ബ്യൂറോ ചീഫ് ആയിരുന്ന വഹീദ് സമാന് എഴുതിയ ഹൃദയ സ്പര്‍ശിയായ കുറിപ്പില്‍ നിന്ന്)Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-82892295763624552442011-02-16T13:01:27.597+03:002011-02-16T13:01:27.597+03:00May Allah reward him in plenty and give his family...May Allah reward him in plenty and give his family and relatives illuminating patience to bear his irreparable absence. May Allah bless the organisation with equally better thinkers and visionaries.Each death is an eye-opener to the the living.Let's pray for maghfirah to the departed soul and to ourselves. May Allah help us to be worthy of entering and enjoying the blissful life in Jannathul Firdous.Dr ISMAIL MARITHERIhttps://www.blogger.com/profile/00053859742337743426noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-20324821622160988862011-02-15T19:44:31.066+03:002011-02-15T19:44:31.066+03:00MANAF UR TRIBUTE TO HIM IS GREAT..
KANNUKALKKU KAR...MANAF UR TRIBUTE TO HIM IS GREAT..
KANNUKALKKU KARAYATHIRIKKANAVUNNILLAsalam n ahttps://www.blogger.com/profile/07013460420750111740noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-33320430352574711172011-02-15T09:23:07.441+03:002011-02-15T09:23:07.441+03:00പ്രാര്‍ഥനകള്‍ മാത്രം!
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറ...പ്രാര്‍ഥനകള്‍ മാത്രം!
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-27276619015996666042011-02-14T22:44:57.512+03:002011-02-14T22:44:57.512+03:00ISM മുന്‍ സംസ്ഥാനപ്രസിഡന്റ് അബൂബക്കര്‍ കാരക്കുന്നി...ISM മുന്‍ സംസ്ഥാനപ്രസിഡന്റ് അബൂബക്കര്‍ കാരക്കുന്നിന്റെ വീയോഗം അദ്ദേഹത്തിന്റെകുടുംബത്തിനും ഇസ്ലാഹി കേരള ത്തിനുള്ള നഷ്ടം
അല്ലാഹു നികത്തി തരികയും അല്ലാഹു നമ്മെയൂം അല്ലാഹുവിന്റെ സര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തട്ടെ ...(ആമീന്‍)bsadath Areacodehttps://www.blogger.com/profile/14062711013545217682noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-69573899700077734812011-02-14T22:30:16.219+03:002011-02-14T22:30:16.219+03:00This comment has been removed by the author.bsadath Areacodehttps://www.blogger.com/profile/14062711013545217682noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-81147368528889123942011-02-14T19:46:39.008+03:002011-02-14T19:46:39.008+03:00Mahanaya Parishkarthavu, Soumyanaya Chinthakan,Vin...Mahanaya Parishkarthavu, Soumyanaya Chinthakan,Vinayamulla Nathavu.Allahu Swargathil praveshippichu Anugrahikkatte.ameenSayyid muhammad musthafahttps://www.blogger.com/profile/16748449634084382875noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-42207172798293134672011-02-14T16:00:07.553+03:002011-02-14T16:00:07.553+03:00ISM നാല്പതാം വാര്‍ഷിക സമ്മേളനത്തില്‍ കാരക്കുന്ന് ...ISM നാല്പതാം വാര്‍ഷിക സമ്മേളനത്തില്‍ കാരക്കുന്ന് നടത്തിയ പ്രഭാഷണം  ഇവിടെ കേള്‍ക്കാം

ശരീരം ക്ഷീണിച്ചപ്പോഴും തളരാത്ത മനസ്സുമായി 2010 ല്‍  ഇവിടെയും

ഓര്‍മ്മകള്‍ കൂടുതല്‍ സാന്ദ്രമാകുന്നു
(കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ ഞാനായിരുന്നു അന്ന് stage announcer) സ്മരണകള്‍ക്കു മരണമില്ല!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-78398187631377617082011-02-14T14:40:41.861+03:002011-02-14T14:40:41.861+03:00മഞ്ചേരി സഭാഹാളില്‍ 'തീവ്രവാദത്തിനെതിരെ' ...മഞ്ചേരി സഭാഹാളില്‍ 'തീവ്രവാദത്തിനെതിരെ' മുസ്ലിം യൂത്ത്ലീഗ് നടത്തിയ സെമിനാറില്‍ ഐ എസ് എമ്മിനെ പ്രതിനിധീകരിച് അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങളെക്കാള്‍ അര്‍ത്ഥ ഗര്ഭമായ നല്ല സംസാരങ്ങളായിരുന്നു അദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും. കിട്ടിയ അല്പായുസ്സില് കുറെ നന്മകള് മാത്രം ചെയ്തു മടങ്ങിയ ഭാഗ്യവാന്. അദ്ദേഹം തെളിയിച്ച പാതകള്‍ ജ്വലിചു നില്ക്കുവോളം അതിന്റെ പ്രതിഫലം അദ്ദേഹത്തിലെക്കെത്തിക്കൊണ്ടിരിക്കും.മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-73131209172863145152011-02-14T14:36:55.997+03:002011-02-14T14:36:55.997+03:00@ Noushad Kuniyil താങ്കള്‍ എഴുതിയ വരികളിലൂടെയും ഉദ...@ Noushad Kuniyil താങ്കള്‍ എഴുതിയ വരികളിലൂടെയും ഉദ്ധരിച്ച വാചകങ്ങളിലൂടെയും ഞാന്‍ ഏറെ നേരം സഞ്ചരിച്ചു. നന്ദി.. ഈ പങ്കുവെക്കലിന്.. മനസ്സിലെ വേദന വീണ്ടും കൂടിയിട്ടുണ്ട്..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-50065542203764566412011-02-14T13:53:02.819+03:002011-02-14T13:53:02.819+03:00അദ്ദേഹത്തിലെ എഴുത്തുകാരനെയും പ്രഭാഷകനെയും
ഞാന്‍ വ...അദ്ദേഹത്തിലെ എഴുത്തുകാരനെയും പ്രഭാഷകനെയും
ഞാന്‍ വല്ലാതെ നെഞ്ചേ റ്റിയിരുന്നു. ചേര്‍ന്ന്
നിന്ന് പ്രവര്‍ത്തിക്കുവാന്‍ കിട്ടിയ കാലം
കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചു.
ഇന്നലെ വര്‍ത്തമാനത്തിന്റെ പേജ് 12-ല്‍
ജനാസ നമസ്കാരത്തിന് പായയില്‍
പൊതിഞ്ഞു കിടത്തിയ ആ ശരീരം കണ്ടപ്പോള്‍
നിയന്ത്രണം വിട്ടു കരഞ്ഞു പോയി..................
ഈ വരികള്‍ കുറിക്കുമ്പോള്‍ പിന്നെയും.......M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-52794354939010682102011-02-14T12:28:58.487+03:002011-02-14T12:28:58.487+03:00"കാരക്കുന്നിനു പകരം വെക്കാന്‍ മറ്റൊരു മറ്റൊരു..."കാരക്കുന്നിനു പകരം വെക്കാന്‍ മറ്റൊരു മറ്റൊരു
കാരക്കുന്നില്ല . ഇസ്ലാഹി പ്രസ്ഥാനത്തിനോ ,അല്ലെങ്കില്‍
കേരള മുസ്ലിങ്ങല്ക്കോ മാത്രമല്ല അത് നികത്താനാവാത്ത
നഷ്ടമാവുന്നത് . ഒരു പക്ഷെ ഇന്ത്യന്‍ ജനതയ്ക്ക് തന്നെ
വന്ന നഷ്ടം തന്നെയാണ്. ഒരു പറ്റം യുവാക്കള്‍ തീവ്ര
വാദത്തിലേക്ക് ആകൃഷ്ടരായി അതിലേക്കു പാഞ്ഞടു-
ത്തപ്പോള് യുക്തിയോടെയും സ്നേഹോപദേശത്തോടെയും
അവരെ പിന്തിരിപ്പിക്കാന് അദ്ദേഹത്തിന്റെ വാക്കുകള്കും
തൂലികക്കും .കഴിഞ്ഞിരുന്നു . മനുഷ്യനെ സ്നേഹിക്കാന്‍
പഠിപ്പിച്ചു . പ്രസംഗത്തില്‍ അല്ല ,പ്രവര്‍ത്തനത്തില്‍
ആണ് കാര്യമെന്ന് അനുയായികളെയും അല്ലാത്ത വരെയും
ഓര്‍മിപ്പിച്ചു . സമൂഹത്തിന്റെ എല്ലാ തുറകളില്‍ ഉള്ള
വരുമായി അദ്ദേഹം സംവദിച്ചു . നാം അദ്ദേഹത്തെ
വേണ്ട രീതിയില്‍ മനസിലാക്കിയിരുന്നോ?
അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയെ യഥാര്‍ത്ഥ
അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ തക്ക വിധത്തില്‍ നാമൊക്കെ
വളര്‍ന്നിരുന്നോ എന്ന് സമന്വയം എന്ന പേരില്‍ ഒരു ആനുകാലികം
പുറത്തു വന്നപ്പോള്‍, നമുക്കിടയില്‍ നിന്നും വന്ന പ്രതികരണങ്ങള്‍
ബോധ്യപ്പെടുത്തുന്നു . " @ Malapporakkaran, you said it...Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-78444024149865778002011-02-14T12:28:00.643+03:002011-02-14T12:28:00.643+03:00അല്ലാഹു അദ്ധേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും ചൊരിയ...അല്ലാഹു അദ്ധേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും ചൊരിയട്ടെഎം എം വേങ്ങര https://www.blogger.com/profile/07550012822579406915noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-47978247702196189882011-02-14T12:17:31.296+03:002011-02-14T12:17:31.296+03:00കാരക്കുന്നിനു പകരം വെക്കാന്‍ മറ്റൊരു മറ്റൊരു
കാരക...കാരക്കുന്നിനു പകരം വെക്കാന്‍ മറ്റൊരു മറ്റൊരു
കാരക്കുന്നില്ല . ഇസ്ലാഹി പ്രസ്ഥാനത്തിനോ ,അല്ലെങ്കില്‍
കേരള മുസ്ലിങ്ങല്ക്കോ മാത്രമല്ല അത് നികത്താനാവാത്ത
നഷ്ടമാവുന്നത് . ഒരു പക്ഷെ ഇന്ത്യന്‍ ജനതയ്ക്ക് തന്നെ
വന്ന നഷ്ടം തന്നെയാണ്. ഒരു പറ്റം യുവാക്കള്‍ തീവ്ര
വാദത്തിലേക്ക് ആകൃഷ്ടരായി അതിലേക്കു പാഞ്ഞടു-
ത്തപ്പോള് യുക്തിയോടെയും സ്നേഹോപദേശത്തോടെയും
അവരെ പിന്തിരിപ്പിക്കാന് അദ്ദേഹത്തിന്റെ വാക്കുകള്കും
തൂലികക്കും .കഴിഞ്ഞിരുന്നു . മനുഷ്യനെ സ്നേഹിക്കാന്‍
പഠിപ്പിച്ചു . പ്രസംഗത്തില്‍ അല്ല ,പ്രവര്‍ത്തനത്തില്‍
ആണ് കാര്യമെന്ന് അനുയായികളെയും അല്ലാത്ത വരെയും
ഓര്‍മിപ്പിച്ചു . സമൂഹത്തിന്റെ എല്ലാ തുറകളില്‍ ഉള്ള
വരുമായി അദ്ദേഹം സംവദിച്ചു . നാം അദ്ദേഹത്തെ
വേണ്ട രീതിയില്‍ മനസിലാക്കിയിരുന്നോ?
അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയെ യഥാര്‍ത്ഥ
അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ തക്ക വിധത്തില്‍ നാമൊക്കെ
വളര്‍ന്നിരുന്നോ എന്ന് സമന്വയം എന്ന പേരില്‍ ഒരു ആനുകാലികം
പുറത്തു വന്നപ്പോള്‍, നമുക്കിടയില്‍ നിന്നും വന്ന പ്രതികരണങ്ങള്‍
ബോധ്യപ്പെടുത്തുന്നു . അദ്ദേഹത്തെ ക്കുറിച്ച് ഒരു വരി എഴുതാന്‍
പോലും പോന്നവനല്ല ഞാന്‍ എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട്
ഇവിടെ നിര്‍ത്തട്ടെ . സ്വര്‍ഗത്തില്‍ തക്കതായ സ്ഥാനം നല്കി
അലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെMalporakkaaranhttps://www.blogger.com/profile/11733009128998559574noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-33491932629722472852011-02-14T11:22:29.425+03:002011-02-14T11:22:29.425+03:00യുവത ബുക്ക്സിന്റെ പ്രസാധന പുസ്തകങ്ങളിലൊന്നായി ‘മുസ...യുവത ബുക്ക്സിന്റെ പ്രസാധന പുസ്തകങ്ങളിലൊന്നായി ‘മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍’ എന്ന എന്റെ പുസ്തകം പുറത്തിറക്കിയത് അദ്ദേഹത്തിന്റെ നിരന്തര പ്രേരണകൊണ്ട് മാത്രമാണ്. ‘യുവത’യുടെ ഡയരക്ടറായിരുന്ന അബൂബക്കര്‍ കാരക്കുന്ന് 17.6.96ല്‍ ആ പുസ്കത്തിന്റെ തുടക്കപ്പേജുകളിലൊന്നില് ഇങ്ങനെയെഴുതി. ‘കേരളത്തിലെ ജനസംഖ്യയില്‍ ഇരുപത് ശതമാനത്തിലധികം വരുന്ന മുസ്ലിമീങ്ങളുടെ സാമൂഹിക ജീവിതത്തെ ഗാഢമായി നിരീക്ഷിക്കുന്ന രചനകള്‍ മലയാളത്തില്‍ ഏറെയൊന്നുമില്ല. മുസ്ലിം സമൂഹത്തിന്റെ അബോധതലവും അതില്‍നിന്ന് ജന്യമാകുന്ന സാംസ്കാരിക സവിശേഷതകളുടെ ഉറവകളും അവരുടെ പൈതൃകങ്ങളുടെ പുനരാഖ്യാനത്വരയും വിജയകരമായി ആവിഷ്കരിക്കാന്‍ മുസ്ളിം സാഹിത്യകാരന്മാര്ക്ക് സാധിച്ചിട്ടില്ല. ശ്രദ്ധേയനായ സാഹിത്യനിരൂപകനായ ഇബ്രാഹിം ബേവിഞ്ച മാതൃസമൂഹത്തിന്റെ സൌന്ദര്യാത്മകജീവിതം അന്വേഷിച്ചറിയുന്നു. ഇസ്ലാമിക സംസ്കൃതിയുടെ സൌന്ദര്യതീരം കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. പുതുമയുള്ള ഈ സമാഹാരം സാഹിത്യപഠിതാക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും’. കേരളത്തിലെ മുസ്ലിം ജീവിതത്തെ ഇതര മതസംസ്കൃതിയില്‍ ജനിച്ച പ്രഗത്ഭമതികളായ എഴുത്തുകാര്‍ എങ്ങനെ കാണുകയും തങ്ങളുടെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തു എന്നതാണ് ഞാനീ കൃതിയില്‍ ചെയ്തത്.

കാരക്കുന്നിന്റെ മുഖത്ത് വിരിയുന്ന സാത്വികമായ ചിരിയും പതുക്കെപ്പതുക്കെയുള്ള സംഭാഷണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്ന സമുദായത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും എന്നും നശിക്കാത്ത സ്മൃതിനിധിപേടകമായി മനസ്സിലുണ്ട്.

http://kasaragodvartha.com/abubaker-karakkunnu-article-by-ibrahim-bevinja-79370.htmlNoushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-60346006003027418142011-02-14T11:21:59.691+03:002011-02-14T11:21:59.691+03:00ആശയങ്ങളെ തമ്മിലുരസി പുതുചിന്തകളുടെ തീപ്പൊരികളുണ്ടാ...ആശയങ്ങളെ തമ്മിലുരസി പുതുചിന്തകളുടെ തീപ്പൊരികളുണ്ടാക്കുക എന്ന അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും ലക്ഷ്യം സാഹിത്യ സാംസ്കാരിക രംഗത്തെ കൂട്ടായ്മ മാത്രമല്ല, സുന്നി, ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളുമായുള്ള സാംസ്കാരിക ഐക്യപ്പെടല്‍ മാത്രമല്ല കലയിലും സാഹിത്യത്തിലും നടക്കുന്ന ഖണ്ഡന-മണ്ഡന വിമര്ശനങ്ങളെകഴിയാവുന്ന രീതിയിലെങ്കിലും ഐക്യപ്പെടുത്തുക എന്നത് കൂടിയായിരുന്നു. ഇപ്പോള്‍ ആ ദ്വൈവാരിക നിലച്ചുപോയെങ്കിലും വര്‍ഷങ്ങളോളം എന്നെന്നും സൂക്ഷിക്കാവുന്ന സൌന്ദര്യമൂല്യമുള്ള ലക്കങ്ങളായിരുന്നു ഓരോന്നും. ഓരോ പതിപ്പിലും ഓരോ പുതിയ വിഷയം -അതിനെ സമീപിക്കുന്നതിന് എഴുത്തുകാര്‍ക്ക് ഒരു നിയന്ത്രണവും അബൂബക്കര്‍ കാരക്കുന്നടക്കമുള്ള പത്രാധിപക്കൂട്ടം വെച്ചിരുന്നില്ല. മര്‍ക്കസുദ്ദഅവയിലെ അതിഥികള്‍ക്കുള്ള ഇരുപ്പുമുറിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ എന്‍.പി. മുഹമ്മദും മുസ്ലിംലീഗിന്റെ ബുദ്ധിജീവികളിലൊരാളായ എം.ഐ. തങ്ങളും അബൂബക്കര്‍ കാരക്കുന്നും മടവൂര്‍ മൌലവി സാഹിബും മുജാഹിദ് പ്രസ്ഥാനത്തിന്റെ കരുത്തനായ അമരക്കാരും ഹാഫിസും ഞാനും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഒത്തുകൂടിയിട്ടുണ്ട്. ആശയസമന്വയത്തിന്റെ ഓരോ ലക്കവും പഴയ ഭാഷാപോഷിണിപോലെ വിഷയങ്ങളാലും സമീപനങ്ങളാലും ഏറെയേറെ വ്യത്യസ്തവും സമ്പന്നവുമായിരുന്നു. അതിന്റെ ഓരോ ലക്കവും ഇന്നും ഞാന്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എനിക്ക് അബൂദാബി കെ.എം.സി.സി (കാസര്‍കോട് ജില്ലാ കമ്മിറ്റി) 25,000 രൂപയുടെ അവാര്‍ഡ് നല്കിയപ്പോഴും അബൂദാബി റൈറ്റേര്‍സ് ഫോറം അവാര്‍ഡ് കിട്ടിയപ്പോഴും ശബാബിന്റെ എഡിറ്റോറിയല്‍ പേജില്‍ എന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് ‘പ്രസക്തമാകുന്ന അവാര്‍ഡുകള്‍’ (അന്ന് ഞാന്‍ ചന്ദ്രിക വാരാന്തത്തില്‍ പ്രസക്തി എഴുതിക്കൊണ്ടിരുന്ന നാളുകളായിരുന്നു) എന്നൊരു അഭിനന്ദനക്കുറിപ്പ് കാരക്കുന്ന് എഴുതിയിരുന്നു. ഒരു വിഷയത്തെ എങ്ങനെ ഔചിത്യപൂര്‍വം സമീപിക്കാം എന്ന് മനസ്സിലാക്കിയ ഒരാള്‍ക്കല്ലാതെ ഇങ്ങനെയൊരു തലക്കെട്ട് കൊടുക്കാന്‍ സാധ്യമല്ലല്ലോ. (contd...)Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-14092470188743875702011-02-14T11:21:31.188+03:002011-02-14T11:21:31.188+03:00കാരക്കുന്നിനെ നിരൂപകനും, കോളമിസ്റ്റുമായ ഇബ്രാഹിം ബ...കാരക്കുന്നിനെ നിരൂപകനും, കോളമിസ്റ്റുമായ ഇബ്രാഹിം ബേവിഞ്ച അനുസ്മരിക്കുന്നു:
അബൂബക്കര്‍ കാരക്കുന്ന് – ഒരു സ്മൃതിപേടകം
- ഇബ്രാഹിം ബേവിഞ്ച
അബൂബക്കര്‍ കാരക്കുന്നിന്റെ മരണം മനസ്സിനെ വല്ലാതെ നീറ്റുന്നു. വല്ലാതെ പിടിച്ചുകുലുക്കുന്നു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ്, വര്‍ത്തമാനം ദിനപത്രം എഡിറ്റോറിയല്‍ ഡയരക്ടര്‍, ശബാബ് വാരിക പത്രാധിപര്‍ – ഇതൊക്കെയായിരിക്കുമ്പോഴും ആ അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന സൌഹൃദം നിധിപോലെ കാത്തുസൂക്ഷിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. കേരള മുസ്ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സാംസ്കാരികരംഗത്തെങ്കിലും ഐക്യപ്പെടണമെന്ന ആശയക്കാരനായിരുന്ന എന്നെ ‘മര്‍ക്കസ്സുദ്ദഅവ’യിലേക്ക് അടുപ്പിച്ചത് വിഭാഗീയതകളില്ലാത്ത അദ്ദേഹത്തിന്റെ മനസ്സായിരുന്നു. എത്രയോ നാളുകള്‍ മര്ക്കസ്സുദഅവയിലേയും ഹിറാ സെന്ററിലെയും അതിഥിമുറികളില് ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. രാത്രി മര്ക്കസ്സുദ്ദഅവയിലെ അതിഥിമുറിയില്‍ ഉറങ്ങി രാവിലെ കോളേജിലെത്തി എസ്.ഐ.ഒ. വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുത്ത നാളുകള്‍ ഉണ്ടായിരുന്നു. അപ്പോഴെല്ലാം നിറഞ്ഞ ചിരിയോടെ നിഷ്കളങ്കമായ മനസ്സോടെ അദ്ദേഹം സ്നേഹമധു പകര്‍ന്നുതന്നിട്ടുണ്ട്. വര്‍ത്തമാനം പത്രം ആരംഭിക്കുമ്പോള്‍ പത്രലോകത്ത് ഒരു ശിശുപോലുമല്ലാത്ത എന്നോട് അദ്ദേഹം അഭിപ്രായം ചോദിച്ചിട്ടുണ്ട്. ‘മാധ്യമ’ത്തിനും ‘ചന്ദ്രിക’ക്കുമിടയില് ഒരിടം ഉണ്ടോ എന്നും ഏറെ ആലോചിച്ചതിനുശേഷം മതി തീരുമാനം എന്നും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനം രണ്ടായി പിരിയേണ്ടിവന്നതില്‍ അദ്ദേഹത്തിന് അതീവദുഃഖം ഉണ്ടായിരുന്നു. ആശയസമന്വയം എന്ന ദ്വൈവാരിക എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചപ്പോള്‍ അതിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍മാരില്‍ ഒരാളായി എന്നക്കൂടി ചേര്‍ത്തത് എന്നോടുള്ള ആത്മീയ സ്നേഹത്തിന്റെ പ്രകടനപത്രം തന്നെയായിരുന്നു. (contd...)Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-74710981764564880572011-02-14T11:18:16.624+03:002011-02-14T11:18:16.624+03:00നല്ല സംഘാടകന്‍
നല്ല സാമൂഹ്യ പ്രവര്ത്തകന്
സഹൃദയ...നല്ല സംഘാടകന്‍
നല്ല സാമൂഹ്യ പ്രവര്ത്തകന്
സഹൃദയന്
വിയോജിക്കുന്നവരോടും യോജിക്കുന്നവന്‍
നാഥന് അനുഗ്രഹിക്കട്ടെYasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-81737195087643783912011-02-14T10:32:46.402+03:002011-02-14T10:32:46.402+03:00"മരണം ഒരു സ്വകാര്യ അനുഷ്ഠാനമാണ് ... നാം ഈ ഭൂമ..."മരണം ഒരു സ്വകാര്യ അനുഷ്ഠാനമാണ് ... നാം ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത് ഒറ്റയ്ക്കാണ്. ജീവിച്ചു തീര്‍ക്കുന്നതും ഒറ്റയ്ക്കാണ്. കുടുംബജീവിതവും ഔദ്യോഗിക ജീവിതവും ഒക്കെയുണ്ടെങ്കിലും വേദനകള്‍ സഹിച്ചു കഴിയേണ്ടത് ഓരോ വ്യക്തിയുമാണ്. വേദനകള്‍ ഓരോരുത്തരും ഒറ്റയ്ക്ക് അനുഭവിക്കണം. ജീവിച്ചു തീര്‍ക്കുന്നത് ഒറ്റയ്ക്കാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. മരിക്കുന്നതും ഒറ്റയ്ക്കാണ്; ഏകനായാണ്.... ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, 'അകാലമരണം' എന്ന പ്രയോഗം ഒരു ക്ലീഷേയാണ്. ജനിച്ചിട്ടുണ്ടെങ്കില്‍ മരണം സുനിശ്ചിതമാണ്. അതിന്റെ സമയം അനിശ്ചിതമാണെന്ന് എല്ലാവരും അംഗീകരിക്കുന്നതുമാണ് ..."

2008 ഡിസംബര്‍ 14 ലെ വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ 'കവിതാ കര്‍ക്കരെക്ക് ബഹുമാനപൂര്‍വ്വം' എന്ന തലക്കെട്ടില്‍ അബൂബക്കര്‍ കാരക്കുന്ന് സാഹിബ് എഴുതിയ ലേഖനത്തില്‍ നിന്ന്.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-81763979363200904492011-02-14T09:11:12.005+03:002011-02-14T09:11:12.005+03:00മരിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ്
സ...മരിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ്
സംസാരിച്ച സുഹൃത്തിനോട് ആത്മ വിശ്വാസതോടുകൂടി
ശാന്തമായി സംസാരിച്ചുവത്രേ....
തെല്ലും പരിഭവമില്ലാതെ ഉറപ്പുള്ള മനസ്സോടെയായിരുന്നു
നാഥന്റെയരികിലേക്കുള്ള ആ യാത്ര.
അവിടെ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്നു സ്വീകരിക്കപ്പെടട്ടെMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.com